Keralam

ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ച കേസ്: ലോകായുക്ത വിധി ഇന്ന്; സർക്കാരിന് നിർണായകം

സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന കേസിൽ ലോകായുക്ത കോടതി ഇന്ന് വിധി പ്രസ്താവിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം എൽഡിഎഫ് സർക്കാരിലെ 18 മന്ത്രിമാരും പ്രതിസ്ഥാനത്തുള്ള കേസിന്റെ വിധി സംസ്ഥാന സർക്കാരിനെ സംബന്ധിച്ചെടുത്തോളം ഏറെ നിർണായകമാണ്. ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ട […]

Keralam

ക്ഷേത്രപ്രവേശന വിളംബര വാർഷികം; ‘രാജകുടുംബം’ പങ്കെടുക്കില്ല

ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബ പ്രതിനിധികൾ വിട്ടുനിൽക്കും. പരിപാടി വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. വിവാദമായതിനെ തുടർന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചിരുന്നു. നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമർപ്പണം, ക്ഷേത്രപ്രവേശനവിളംബര വാർഷികം […]

Local

കോട്ടമുറിയിൽ ജയ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു

അതിരമ്പുഴ: ഏറ്റുമാനൂർ – നീണ്ടൂർ, പാറോലിക്കൽ – മുട്ടപ്പള്ളി എന്നീ റോഡുകളുടെ സംഗമസ്ഥലമായ കോട്ടമുറിയിൽ നിരന്തരം ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് പരിഹാരമായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു. കോട്ടമുറി കേന്ദ്രമായി പ്രവർത്തിക്കുന്ന  ജയ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.   ഏറ്റുമാനൂർ സി.ഐ.  പ്രസാദ് ഏബ്രഹാം വർഗീസ് സിഗ്നൽ […]

World

ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നു; അപകടകരമെന്ന് കാനഡ

ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ലോകം മുഴുവനാണ് അപകടം നേരിടേണ്ടിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. “നിജ്ജാറിന്റെ കൊലപാതകം ഞങ്ങൾ വളരെ ഗൗരവമായി എടുത്ത കാര്യമാണ്. നിയമപാലകരും അന്വേഷണ ഏജൻസികളും അവരുടെ ജോലി ചെയ്യുന്നത് തുടരുന്നതിനാൽ ഞങ്ങൾ എല്ലാ […]

District News

കോട്ടയത്ത് പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയത്ത് വിമലഗിരി പള്ളിക്ക് സമീപം പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം ഉച്ചയോടെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയല്‍ ആണ് മരിച്ചത്. മീനന്തറയാറ്റില്‍ വെള്ളത്തില്‍ വീണ് യുവാവിനെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. പ്രദേശത്തെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജോയല്‍. തുടര്‍ന്ന് മീനന്തറയാറ്റിലെത്തിയ ജോയലിനെ പുഴയില്‍ കാണാതാവുകയായിരുന്നു. അപകടം […]

Environment

1000 വര്‍ഷത്തേക്ക് ഒരു ക്രിസ്മസ് ട്രീ; ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ‘ഗ്രീന്‍ ക്രിസ്മസ് ട്രീ’ പദ്ധതിയുമായി കൃഷി വകുപ്പ്

ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ‘ഗ്രീന്‍ ക്രിസ്മസ് ട്രീ’ പദ്ധതിയുമായി കൃഷി വകുപ്പ്. കൃത്രിമ ക്രിസ്മസ് ട്രീകള്‍ക്ക് പകരമായി സംസ്ഥാനത്തെ 9 ജില്ലകളിലെ 31 ഫാമുകളിലായി 4866 ക്രിസ്തുമസ് ട്രീ തൈകളാണ് വിതരണത്തിനു സജ്ജമാക്കിയിരിക്കുന്നത്. തൂജ, ഗോള്‍ഡന്‍ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളിലെ തൈകളാണ് ക്രിസ്മസ് ട്രീയായി വിപണനത്തിനെത്തുന്നത്. ഇതില്‍ […]

Sports

ഹൃദ്രോഗമുണ്ടായിട്ടും ഫുട്ബോള്‍ തുടർന്നു, ഒടുവില്‍ കളിക്കളത്തില്‍ അന്ത്യം; കണ്ണീരായി റാഫേല്‍ ഡ്വമേന

ഫുട്ബോള്‍ മത്സരത്തിനിടെ ഹൃദയഘാതം മൂലം കുഴഞ്ഞുവീണ ഘാനയുടെ അന്താരാഷ്ട്ര താരം റാഫേല്‍ ഡ്വമേന അന്തരിച്ചു. 28 വയസായിരുന്നു. അല്‍ബേനിയന്‍ സൂപ്പര്‍ലിഗയിലെ കെഎഫ് എഗ്നേഷ്യയുടെ താരമായ റാഫേല്‍, പാർട്ടിസാനി ടിറാനയ്ക്കെതിരായ മത്സരത്തിനിടെ 24-ാം മിനിറ്റിലാണ് കുഴഞ്ഞുവീണത്. താരം കുഴഞ്ഞു വീണതിന് പിന്നാലെ തന്നെ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് […]

District News

മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതിയുടെ വീടിന് തീയിട്ടു

കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ വീടിന് തീയിട്ടു. ആലുംമൂട്ടില്‍ ജോയല്‍ ജോസഫിനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അയല്‍വാസി ഒണക്കയം ബിജോയുടെ വീടിനാണ് തീയിട്ടത്. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. വീട് ഏകദേശം പൂർണമായി തന്നെ കത്തി നശിച്ചിട്ടുണ്ട്. വീട്ടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും തൊട്ടടുത്തുണ്ടായിരുന്ന ഷെഡ്ഡും പൂർണമായി കത്തിനശിച്ചു. […]

District News

കോട്ടയത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി; കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയ 21കാരന്‍ ഒഴുക്കില്‍പ്പെട്ടു

കോട്ടയം: വിമലഗിരി പള്ളിക്ക് സമീപം എലിപുലിക്കാട്ട് കടവിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ ഒരാളെ കാണാതായി. മൂന്ന് യുവാക്കളാണ് കുളിക്കാനിറങ്ങിയത്. കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി ജോയേൽ വില്യംസിനായി (21) അഗ്നിരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. കോട്ടയത്ത് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണ് ജോയേൽ വില്യംസ്. രണ്ടു യുവാക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കുളി കഴിഞ്ഞ് […]

Movies

അബ്രാം ഖുറേഷി എത്തി; എമ്പുരാൻ ഫസ്റ്റ്‌ലുക്ക് പോസറ്റർ പുറത്തുവിട്ടു

ഇന്ത്യൻ സിനിമപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആരാധകർക്ക് ദീപാവലി സമ്മാനമായിട്ടാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കൈയിൽ തോക്കുമായി തിരിഞ്ഞുനിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുക. ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നു നിർമിക്കുന്ന എമ്പുരാൻ പൃഥ്വിരാജ് […]