Keralam

വി എസിന് ഇന്ന് നൂറാം പിറന്നാള്‍

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്ന് 100-ാം ജന്മദിനം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് വി എസ്. സന്ദർശകർക്ക് വിലക്കുള്ളതിനാല്‍ പതിവ് പോലെ ആഘോഷങ്ങളില്ലാതെയായിരിക്കും 100-ാം ജന്മദിനവും കടന്നുപോകുക. കേരളത്തിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ […]

Sports

ഇന്ത്യക്ക് തിരിച്ചടിയായി ഹാർദിക്കിന്റെ പരുക്ക്; സ്കാനിങ്ങിന് വിധേയനാക്കിയതായി ബിസിസിഐ

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഓള്‍ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ സ്കാനിങ്ങിന് വിധേയനാക്കിയതായി ബിസിസിഐ. ബംഗ്ലാദേശ് ഓപ്പണർ ലിറ്റണ്‍ ദാസിന്റെ ഷോട്ട് കാലുകൊണ്ട് തടയുന്നതിനിടെയാണ് ഹാർദിക്കിന് പരുക്കേറ്റത്. മത്സരത്തിന്റെ ഒന്‍പതാം ഓവറിലായിരുന്നു സംഭവം. പരുക്കേറ്റ ഹാർദിക്കിന് പ്രാഥമിക സുരക്ഷ നല്‍കിയിരുന്നു. പിന്നീട് ബൗളിങ് തുടരാന്‍ […]

No Picture
Local

എം ജി യൂണിവേഴ്സിറ്റി ജംഗ്ഷനും മാന്നാനം ജംഗ്ഷനും ഇടയിൽ വെള്ളിയാഴ്ച മുതൽ വാഹനഗതാഗതം നിരോധിച്ചു

എംജി യൂണിവേഴ്സിറ്റി ജംഗ്ഷൻ മുതൽ മാന്നാനം ജംഗ്ഷൻ വരെ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഈ വഴിയുള്ള വാഹനഗതാഗതം ഗതാഗതം 20.10.2023 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ പൂർണമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ അമലഗിരി വഴി പോകേണ്ടതാണ്.

Local

പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ- പ്രതിപക്ഷ വാക്കേറ്റം

കോട്ടയം: പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം. ചെയർപേഴ്സണും ചില ഭരണ-പ്രതിപക്ഷ കൗൺസിൽ അംഗങ്ങളും വിനോദയാത്രക്കിടെ പണം വച്ച് പകിട കളിച്ച വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ വിവാദമായതോടെ യുഡിഎഫ് അംഗങ്ങൾ ചെയർപേഴ്സന്റെ വിശദീകരണം ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് കാരണമായത്. പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ ഹാളിനു മുന്നിൽ പകിട കളിച്ചാണ് […]

Insurance

ഇന്‍ഷുറന്‍സ് ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സര്‍ജറിയും വ്യാപകമായ കാലഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. എറണാകുളം മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ തന്റെ മാതാവിന്റെ ഇടത് കണ്ണിന്റെ […]

District News

പൊൻകുന്നം അപകടം: ജീപ്പ് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തൽ; നരഹത്യാക്കുറ്റം ചുമത്തി

കോട്ടയം: പൊൻകുന്നത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ജീപ്പ് ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തൽ. അപകടമുണ്ടാക്കിയ ജീപ്പ് ഡ്രൈവർ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോൺസണെതിരെ നരഹത്യാക്കുറ്റം ചുമത്തി. ഇന്നലെ രാത്രി പത്തേകാലോടെ ഇളംകുളം കൊപ്രാക്കളം ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിന് സമീപം വച്ച് ഇയാൾ ഓടിച്ചിരുന്ന ഥാർ ജീപ്പ് എതിരെ […]

Keralam

സ്വകാര്യ ബസുകളുടെ അകത്തും പുറത്തും ക്യാമറകൾ സ്ഥാപിക്കണം; സമയ പരിധി നീട്ടില്ലെന്ന് ആന്‍റണി രാജു

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന്‍റെ പശ്ചാത്തലത്തിൽ ബസുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി നീട്ടി നൽകില്ലെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു. ക്യാമറകൾ സ്ഥാപിച്ചാൽ നിയമ ലഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകൾ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണെന്നും കൊച്ചിയിൽ നടന്ന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. എല്ലാ ബസുകളിലും […]

Local

കോട്ടയ്ക്കുപുറം സെന്റ് ജൂഡ്‌സ് ചാപ്പലിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളിന് കൊടിയേറി; ചരിത്രവും പ്രത്യേകതകളും അറിയാം!

അതിരമ്പുഴ: അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച മധ്യ ഏഷ്യയിലെ ആദ്യത്തെ പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കോട്ടയ്ക്കുപുറം സെന്റ് ജൂഡ്‌സ് ചാപ്പലിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളിന് കൊടിയേറി. വികാരി ഫാ. സോണി തെക്കുമുറിയിൽ, അസിസ്റ്റന്റ് വികാരി ഫാ, ജോജോ പള്ളിച്ചിറ, കൈക്കാരന്മാരായ സിബി പേമലമുകളേൽ, ഫ്രാൻസിസ് […]

Entertainment

പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തുവച്ചാണ് അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിച്ചു. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്.  കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യന്‍. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. […]

Keralam

പാലിയേക്കര ടോൾപ്ലാസ റെയ്ഡ്: റോഡ് നിർമ്മാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചെന്ന് ഇഡി

മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതാ നിർമാണം ഏറ്റെടുത്ത ജി.ഐ.പി.എൽ കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം ഇഡി മരവിപ്പിച്ചു. കമ്പനിയുടെ  പാലിയേക്കരയിയിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്നും ഇഡി  അറിയിച്ചു.  ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതാ നിര്‍മ്മാണം ഏറ്റെടുത്തു […]