കോട്ടയം റെയിൽവേ സ്‌റ്റേഷൻ; നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
കോട്ടയം: കോട്ടയം റെയിൽവേ സ്‌റ്റേഷൻ മുഖം മിനുക്കാനൊരുങ്ങുന്നു. എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് ഒന്നാം പ്രവേശനകവാടത്തിൽ നിന്നുള്ള മേൽപാലത്തിന്റെ നിർമാണം, ഒന്നാം പ്ലാറ്റ്‌ഫോമിലെ ട്രാക്ക് നവീകരണം, രണ്ടാം പ്രവേശനകവാടത്തിന്റെ നിർമാണ ജോലികൾ, കാത്തിരിപ്പ് കേന്ദ്രത്തിന്റെ നവീകരണം എന്നിവയാണ് നടക്കുന്നത്. ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒന്നാം പ്ലാറ്റ്‌ഫോമിലെ ട്രാക്ക് നവീകരണം. […]
