Business

വിജയ് ശേഖർ ശർമ പേടിഎം ചെയർമാൻ സ്ഥാനമൊഴിഞ്ഞു

പേടിഎം പെയ്മെന്റ്സ് ബാങ്ക് ചെയർമാൻ വിജയ് ശേഖർ ശർമ സ്ഥാനമൊഴിഞ്ഞു. ബാങ്ക് ഉടൻ പുതിയ ഡയറക്ടർ ബോർഡിനെ അവതരിപ്പിക്കും. പേടിഎം ബാങ്കിന്റെ സേവനങ്ങൾ നിർത്തലാക്കാൻ ഈ മാസം ആദ്യം തന്നെ ആർബിഐ ആവശ്യപ്പെട്ടിരുന്നു. ബാങ്കിങ് നടപടിക്രമങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് നിയന്ത്രണം കൊണ്ടുവരാൻ ആർബിഐ തീരുമാനിച്ചത്. ഇതിനെ തുടർന്ന് ഫെമ […]

World

പാകിസ്താനില്‍ ചരിത്രമെഴുതി മറിയം നവാസ്; പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന ആദ്യ വനിത

പഞ്ചാബിൻ്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ചരിത്രം കുറിച്ച് പാകിസ്താന്‍ മുസ്ലിം ലീഗ് – നവാസിപഞ്ചാബിൻ്റെ (പിഎംഎല്‍-എന്‍) മറിയം നവാസ്. തിരഞ്ഞെടുപ്പില്‍ 220 വോട്ടുകളാണ് മറിയം നവാസ് നേടിയതെന്ന് പാകിസ്താനി മാധ്യമമായ എആർവൈയെ ഉദ്ധരിച്ചുകൊണ്ട് എഎന്‍ഐ റിപ്പോർട്ട് ചെയ്തു.  സുന്നി ഇത്തിഹാദ് കൗണ്‍സിലിന്റെ (എസ്ഐസി) റാണ അഫ്താബ് അഹമ്മദിനെയാണ് പരാജയപ്പെടുത്തിയത്. എസ്ഐസി […]

Keralam

ഈ മാസം 29 വരെ കെവൈസി ഫാസ്റ്റ്ടാഗ് അപ്‌ഡേഷൻ

തിരുവനന്തപുരം: ദേശിയ പാതയിൽ ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാൻ ‘വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്റ്റ്ടാഗ്’ പദ്ധതി നടപ്പാക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI).  ഒരു ഫാസ്റ്റ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് തടയാനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും രാജ്യവ്യാപകമായി ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നീക്കം. ഫാസ്റ്റ്ടാഗ് […]

Keralam

ലീ​ഗിൻ്റെ മൂന്നാം സീറ്റ്; തീരുമാനം കേരള നേതാക്കൾ എടുക്കണം; ഹൈക്കമാൻഡ് ‍

ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീ​ഗിന് മൂന്നാം സീറ്റ് അനുവദിക്കുന്നതിൽ ഹൈക്കമാൻഡ് ഇടപെടില്ല. ഉത്തരവാദിത്തം കേരള നേതൃത്വത്തിനാണെന്നും തീരുമാനം കേരള നേതാക്കൾ എടുക്കട്ടെയെന്നും എഐസിസി.  മൂന്നാം സീറ്റ് വിഷയത്തിൽ കോൺഗ്രസുമായി മുസ്ലിം ലീ​ഗ് ചർച്ച നടത്തിയിരുന്നു.  ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീ​ഗിന് മൂന്നാം സീറ്റില്ലെന്നും പകരം രാജ്യസഭാ സീറ്റ് നൽകാമെന്നുള്ള നിലപാടിലാണ് […]

Keralam

വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ കുപ്രസിദ്ധ കുറ്റവാളിയും സംഘവും പിടിയിലായി

പാലക്കാട്: വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി കോടാലി ജയനും സംഘവും പിടിയിലായി.  ആലത്തൂർ സ്വദേശിയായ വ്യാപാരിയെ കാർ തടഞ്ഞ് നിർത്തി ആക്രമിച്ച് 45 ലക്ഷം രൂപയാണ് സംഘം കവർന്നത്.  പട്ടാമ്പിയിൽ ചൂരക്കോട് വെച്ച് ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു സംഭവം. വ്യാപാരിയുടെ പരാതിയിൽ പട്ടാമ്പി പൊലീസ് […]

District News

പുതുപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി

കോട്ടയം: പുതുപ്പള്ളിയിൽ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് പതിച്ചു.  മലമേല്‍ക്കാവില്‍ ആണ് സംഭവം.  ഇന്ന് രാവിലെ 11.30-ഓടെ ആയിരുന്നു അപകടം.  ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സുകുമാര്‍ സുരേഷിന്റെ വീടിന്റെ ഷെയ്ഡില്‍ ഇടിച്ച ശേഷം തൊട്ടടുത്തുള്ള വീടിന്റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു.  അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.  വീട്ടുമുറ്റത്തും പരിസരത്തും ആളുകള്‍ […]

Music

പ്രശസ്ത ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

പ്രശസ്ത ഗസൽ ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ പതിനൊന്നോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു. കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ മരണം സ്ഥിരീകരിച്ചു. ഹിന്ദി സിനിമയ്ക്കും ഇന്ത്യന്‍ പോപ് സംഗീതത്തിനും പങ്കജ് ഉദാസ് നല്‍കിയ സംഭാവന സമാനതകളില്ലാത്തതായിരുന്നു. […]

Keralam

ജോർട്ടിഎംചാക്കോ ;കേരള ബാങ്കിൻ്റെ പുതിയ സി ഇ ഒ

കേരള സംസ്ഥാന സഹകരണ ബാങ്കി ൻ്റെ (കേരള ബാങ്ക്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോർട്ടി എം ചാക്കോ ചുമതലയേറ്റു.ഐഡിബിഐ ബാങ്കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിൽനിന്ന് വിരമിച്ചയാളാണ് ജോർട്ടി.  റിസർവ് ബാങ്കിൻ്റെ അനുമതിയോടെയാണ് പുതിയ നിയമനം നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ […]

Keralam

സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് പോക്സോ കേസിൽ 17 വർഷം കഠിന തടവ്

തിരുവനന്തപുരം: സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ 17 വർഷം ശിക്ഷിച്ചു.  ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്.  നെയ്യാറ്റിൻകര പോക്സോ കോടതിയാണ് കഠിന തടവിന്  വിധിച്ചത്. നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.  സിപിഐ  ഉദയൻകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്.  2022 – 23 […]

Keralam

ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടമെന്നത് വ്യാജ സന്ദേശം; പൊലീസില്‍ പരാതി നല്‍കി

തൃശൂര്‍: കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്കേറ്റെന്ന് വ്യാജ സന്ദേശം.  ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്.  ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളിലേക്കാണ് വ്യാജ സന്ദേശം എത്തിയത്.  വിവരം സത്യമാണെന്ന് ധരിച്ച് നിമിഷങ്ങള്‍ക്കകം കേച്ചേരി പുഴയുടെ സമീപത്തേക്ക് ആറ് […]