World

കുവൈത്ത് സിറ്റി ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു

കുവൈത്ത് സിറ്റി:  കുവൈത്തിന്‍റെ 63-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു.  ഇവരില്‍ 214 പേരെ ഉടന്‍ മോചിപ്പിക്കാനും ഉത്തരവായി.  കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നടപടി.  തടവുകാലത്തെ നല്ല പെരുമാറ്റം ഉള്‍പ്പെടെയുള്ള […]

Keralam

എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിച്ച് ഹൈക്കോടതി

കൊച്ചി: എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിച്ച് ഹൈക്കോടതി.  മാസപ്പടിക്കേസിലെ കേന്ദ്ര അന്വേഷണത്തെ എതിർക്കുന്നതെന്തിനെന്ന് പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡിസിയോട് ഹൈക്കോടതി ചോദിച്ചു.  പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലെ കെഎസ്ഐഡിസിയെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാസപ്പടി […]

District News

പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവം; അതിരമ്പുഴ പള്ളിയുടെ ഐക്യദാർഢ്യം: വീഡിയോ റിപ്പോർട്ട്

പൂഞ്ഞാർ: പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവത്തിൽ  അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിലിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നേരിട്ടെത്തി വികാരി ഫാ. മാത്യു കടുകുന്നേലിനെ വികാരിയച്ചനും സംഘവും പിന്തുണ അറിയിച്ചത്.  സമാധാന പ്രേമികളായ ക്രൈസ്തവരുടെ സമാധാനം കെടുത്തുന്ന പ്രവർത്തികൾക്കെതിരെ […]

Keralam

ടിപി ചന്ദ്രശേഖരന്‍ കൊലപാതകം: നിരപരാധികളെന്നും പ്രതികള്‍; വാദം നാളെയും തുടരും.

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നതില്‍ നാളെയും വാദം തുടരും.  നിപരാധികളെന്നും ശിക്ഷ ഇളവ് നല്‍കണമെന്നും പ്രതികള്‍ വാദിച്ചു. ആരോഗ്യപ്രശ്‌നങ്ങളും പ്രതികള്‍ ഹൈക്കോടതിയെ അറിയിച്ചു.  കുറ്റം ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, വധശിക്ഷ നല്‍കരുതെന്നും ഒന്നാം പ്രതി എം സി അനൂപ് ആവശ്യപ്പെട്ടു.  […]

Sports

യുവതാരം സര്‍ഫറാസ് ഖാനോട് ദേഷ്യപ്പെട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ

റാഞ്ചി: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ യുവതാരം സര്‍ഫറാസ് ഖാനോട് ദേഷ്യപ്പെട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.  റാഞ്ചി ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിടെയായിരുന്നു സംഭവം.  ഇംഗ്ലണ്ടിന്‍റെ വാലറ്റക്കാരനായ ബാറ്റര്‍ ഷൊയ്ബ് ബഷീര്‍ ബാറ്റ് ചെയ്യുന്നതിനിടെ സര്‍ഫറാസിനോട് സില്ലി പോയന്‍റില്‍ ഫീല്‍ഡ് ചെയ്യാന്‍ രോഹിത് […]

Keralam

രാജ്യസഭയിലേയ്ക്ക് ആര്? മുസ്ലിം ലീഗിൽ തിരക്കിട്ട ചർച്ചകൾ..

മലപ്പുറം: മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് എന്ന ഒത്തുതീർപ്പിന് മുസ്ലിം ലീഗ് വഴങ്ങിയതോടെ ലോക്സഭാ സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ തിരക്കിട്ട ചർച്ചകൾ.  നിലവിലെ ലോക്സഭാ സിറ്റിങ്ങ് എം പിമാരിൽ ആരെയെങ്കിലും രാജ്യസഭയിലേയ്ക്ക് മത്സരിപ്പിച്ച് ലോക്സഭയിലേയ്ക്ക് യുവനേതൃത്വത്തെ പരിഗണിക്കുന്നതിനെക്കുറിച്ചാണ് മുസ്ലിം ലീഗിൽ കൂടിയാലോചനകൾ നടക്കുന്നത്. ജൂണിൽ ഒഴിവു […]

Movies

പ്രേമലു’വിൻ്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം സ്വന്തമാക്കി ; രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ..

പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ മലയാളത്തിലെ ഹിറ്റ് റൊമാൻ്റിക് കോമഡി ചിത്രമായ ‘ പ്രേമലു’വിൻ്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം സ്വന്തമാക്കി.  മലയാള സിനിമയിൽ കാർത്തികേയ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനൊരുങ്ങുന്നു എന്നതിൻ്റെ സൂചനയായി ഇതിനെ തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒടിടി പ്ലേ […]

District News

അരീപ്പറമ്പ് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം:മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു

കോട്ടയം:  മണർകാട് ഗ്രാമ പഞ്ചായത്തിലെ അരീപ്പറമ്പ് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ആരോഗ്യ പരിപാലന രംഗത്ത് കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം ആരോഗ്യ സുരക്ഷയിൽ രാജ്യത്ത് ഒന്നാമത് നിൽക്കുന്ന സംസ്ഥാനം കേരളമാണ്. […]

Keralam

വയനാടന്‍ കാടുകളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ച് വനംവകുപ്പ്

വയനാട്: മഞ്ഞ് കാലം കഴിയുന്നതോടെ തമിഴ്നാട്, കര്‍ണ്ണാടക വനങ്ങളില്‍ നിന്ന് മൃഗങ്ങള്‍ കേരളത്തിലെ വനത്തിലേക്ക് കയറുന്നു.  കര്‍ണ്ണാടകയുടെയും തമിഴ്നാടിന്‍റയും ഇലപൊഴിയും കടുകളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കാടുകളുടെ നിത്യഹരിതവനങ്ങളെന്ന പ്രത്യേകത തന്നെ കാരണം.  എന്നാല്‍, വേനലില്‍ കേരളത്തിലെ കാടുകളിലും നദികള്‍ വറ്റുകയും ജലലഭ്യത കുറയുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും മൃഗങ്ങള്‍ […]

Keralam

പത്തനംതിട്ടയിൽ ബാറിലെ സംഘർഷം; പൊലീസ് ഉദ്യോഗസ്ഥർക്ക് മർദനം

പത്തനംതിട്ട: അടൂരിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റു.  പറക്കോട് ബാറിലെ സംഘർഷം പരിഹരിക്കാൻ എത്തിയ സിപിഒമാരായ സന്ദീപ്,അജാസ് എന്നിവർക്കാണ് മർദനമേറ്റത്. മർദനത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.അടൂർ സ്വദേശികളായ ഹരി,ദീപു,അനന്ദു,അമൽ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടാകുന്നത്.  ബാറിൽ സംഘർഷമുണ്ടെന്നറിഞ്ഞാണ് പൊലീസെത്തിയത്. ഇവരെ ശാന്തരാക്കി പുറത്തിറങ്ങിയ ശേഷമാണ് പ്രതികൾ […]