Keralam

കാളികാവില്‍ കാട്ടു പന്നിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണയാള്‍ക്ക് പുതുജീവന്‍

മലപ്പുറം:  കാട്ടു പന്നിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണയാള്‍ക്ക് പുതുജീവന്‍. വ്യാഴാഴ്ച ചോക്കാട് പഞ്ചായത്തിലെ പന്നി വേട്ടയ്ക്കിടയിലാണ് അപകടം. പെരിന്തല്‍മണ്ണ സ്വദേശി താമരത്ത് അയ്യപ്പനാണ് പന്നിക്കൊപ്പം കിണറ്റില്‍ വീണത്. നാട്ടിലിറങ്ങിയ പന്നികളെ ഗ്രാമപ്പഞ്ചായത്ത് അനുമതിയോടെ വെടിവെയ്ക്കുന്ന ദൗത്യത്തിനിടയിലാണ് സംഭവം നടന്നത്. കാട്ടില്‍ ഒളിഞ്ഞിരിക്കുന്ന പന്നികളെ പുറത്തു ചാടിക്കുന്ന തെളിക്കാരനാണ് […]

Keralam

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; 12 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ കോളേജിലെ 12 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. അഖിൽ, കാശിനാഥൻ, അമീൻ അക്ബർ,  ജോൺസൺ, ആസിൻ്റോ  ആസിഫ് ഖാൻ, അരുൺ കെ, അജയ്, സൗദ് റിസാൽ, അൽത്താഫ്, മുഹമ്മദ് ഡാനിഷ്, അമൽസാൻ, ആദിത്യൻ തുടങ്ങിയ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. […]

Keralam

ആലപ്പുഴയിൽ ആളില്ലാത്തവീട്ടിൽ കവർച്ച; അഞ്ചര പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

ആലപ്പുഴ: കറ്റാനത്ത് ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണവും ഒന്നരലക്ഷം രൂപയും കവർന്നു. ഡി.സി.സി. ജനറൽ സെക്രട്ടറിയും  കായംകുളത്തെ വിംസ് എവിയേഷൻ സ്ഥാപന ഉടമയുമായ കറ്റാനം നാമ്പുകുളങ്ങര നാനാശേരിൽ അവിനാശ് ഗംഗൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.  വ്യാഴാഴ്ചയായിരുന്നു സംഭവം.അവിനാശും കുടുംബവും രാവിലെ പത്തു മണിയോടെ വീടു […]

Keralam

ഉപതെരഞ്ഞെടുപ്പിൽ പത്തിടത്ത് എൽഡിഎഫും യുഡിഎഫും, മൂന്നിടത്ത് ബിജെപി; എൽഡിഎഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം. യുഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നും ആറ് വാർഡുകൾ ഇടതുമുന്നണി പിടിച്ചെടുത്തു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡിൽ എൽഡിഎഫ് അട്ടിമറി ജയം നേടി. ലോക് സഭ തെരഞ്ഞെടുപ്പിന് […]

Health Tips

ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം, മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നതും പല ആരോഗ്യ പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം […]

Sports

ആകാശ് ദീപ് ആദ്യ സെഷനിൽ ഹീറോ; നോബോളിന് പിന്നാലെ വിക്കറ്റ് വേട്ട

റാഞ്ചി: ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഹീറോയായി പേസർ ആകാശ് ദീപ്. അരങ്ങേറ്റ മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് ബംഗാൾ താരം വീഴ്ത്തിയത്. ഇന്ത്യയ്ക്കെതിരെ ആദ്യ സെഷൻ പിന്നിടുമ്പോൾ ഇം​ഗ്ലണ്ട് ബാറ്റിം​ഗ് തകർച്ച നേരിടുകയാണ്. ഉച്ചഭഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ്. ഒരൽപ്പം നിർഭാ​​ഗ്യത്തോടെയാണ് ആകാശ് […]

Keralam

വിവാഹ ആല്‍ബം നല്‍കിയില്ല; 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊച്ചി: പണം നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ചതിന് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എറണാകുളം എംജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോം സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അരൂര്‍ സ്വദേശികളായ ബി രതീഷ്, സഹോദരന്‍ ബി ധനീഷ് എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. […]

Keralam

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ കായംകുളം എംഎസ്എം കോളേജിന് സമീപമാണ് അപകടം ഉണ്ടായത്. കരുനാഗപ്പള്ളിയിൽ നിന്നു തോപ്പുംപ്പടിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പൂർണമായും കത്തിനശിച്ചു. തീ പടരും മുമ്പ് യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല.

Sports

ഡബ്ല്യുപിഎല്ലിന് ഇന്ന് തുടക്കം; ആദ്യ പോരില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

വനിത പ്രീമിയർ ലീഗ് (ഡബ്ല്യുപിഎല്‍) രണ്ടാം സീസണ് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി എട്ട് മണിക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിന്റെ ഫൈനലില്‍ മുംബൈ പരാജയപ്പെടുത്തിയത് ഡല്‍ഹിയെയായിരുന്നു. അതുകൊണ്ടുതന്നെ ഉദ്ഘാടനപ്പോരിന് ആവേശം കൂടും. ഹർമന്‍പ്രീത് […]

Uncategorized

ഭാര്യമാർ തമ്മിൽ തർക്കം; 55കാരന് രണ്ട് മതാചാരപ്രകാരം സംസ്കാരം

ചെന്നൈ: രണ്ട് വിവാഹം കഴിച്ച ആൾക്ക് രണ്ട് മതാചാരപ്രകാരം സംസ്കാര ചടങ്ങുകൾ. തമിഴ്നാട്ടിലെ ശിവ ​ഗം​ഗ ജില്ലയിലെ കാരക്കുടി സ്വദേശി അൻവർ ഹുസൈന്റെ (ബാലസുബ്രഹ്മണ്യൻ 55) സംസ്കാരമാണ് ഹൈന്ദവ, ഇസ്ലാം മതാചാരമനുസരിച്ചുള്ള ചടങ്ങുകളോടെ നടത്തിയത്. ഇയാളുടെ ആദ്യ ഭാര്യ ശാന്തി, രണ്ടാം ഭാര്യ ഫാത്തിമ എന്നിവർ തമ്മിലുള്ള തർക്കത്തെ […]