Keralam

‘രാഷ്ട്രീയത്തിനപ്പുറം സ്ത്രീകൾ ഇത് ഏറ്റെടുക്കും’; എറണാകുളത്തെ സിപിഐഎം സ്ഥാനാർത്ഥി കെ ജെ ഷൈൻ

കൊച്ചി: പാർട്ടി നൽകിയത് വലിയ അംഗീകാരമെന്ന് എറണാകുളത്തെ സിപിഐഎം സ്ഥാനാർത്ഥി കെ ജെ ഷൈൻ പറഞ്ഞു. ഇത് സ്ത്രീകൾക്ക് സിപിഐഎം നൽകുന്ന പരിഗണനയുടെ തെളിവാണ്. സ്ത്രീ സമൂഹത്തിന് കിട്ടുന്ന അം​ഗീകാരമാണ്. രാഷ്ട്രീയത്തിനപ്പുറം സ്ത്രീകൾ ഇത് ഏറ്റെടുക്കും. സമൂഹത്തിൻ്റെ എല്ലാ മേഖലയിൽ നിന്നും ഉറച്ച പിന്തുണ ലഭിക്കുമെന്നും കെ ജെ […]

Keralam

ചാലിയാര്‍ പുഴയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

മലപ്പുറം:  എടവണ്ണപ്പാറയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാലിയാര്‍ പുഴയിൽ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുഴയില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് വെളിപ്പെടുത്തല്‍. പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തുമ്പോള്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസി ജുവൈരിയ പറഞ്ഞു. പുഴയില്‍ ചാടി 17വയസുകാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തെങ്കില്‍ മൃതദേഹം പൊങ്ങാനുള്ള സമയം […]

Keralam

പേട്ടയിലെ രണ്ടുവയസ്സുകാരിക്ക് ഡി എൻ എ പരിശോധന നടത്താൻ തീരുമാനം

തിരുവനന്തപുരം: പേട്ടയിൽ നിന്ന് കഴിഞ്ഞദിവസം കാണാതാവുകയും അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്ത രണ്ടുവയസ്സുകാരിക്ക് ഡി എൻ എ പരിശോധന നടത്താൻ തീരുമാനം. കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണോ ഒപ്പമുള്ളതെന്നറിയാനാണ് പരിശോധന. കുട്ടിയെ സംബന്ധിക്കുന്ന ഒരു രേഖകളും ഹാജരാക്കാൻ നാടോടി കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. കുട്ടിയുടെയും മാതാപിതാക്കളുടെയും രക്തസാമ്പിളുകൾ […]

District News

എട്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പരിശീലകന് ഒൻപത് വർഷം കഠിന തടവ്

മലപ്പുറം: മാപ്പിളപ്പാട്ട് പഠിക്കാനെത്തിയ എട്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പരിശീലകന് ഒൻപത് വർഷം കഠിന തടവും 15,000 രൂപ ശിക്ഷയും വിധിച്ചു. വട്ടപ്പാറ തൊഴുവാനൂർ ചെങ്കുണ്ടൻ മുഹമ്മദ് ഷാ എന്ന ഷാഫി മുന്ന(31) ക്കാണ് പെരിന്തൽമണ്ണ അതിവേഗ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷ വിധിച്ചത്. […]

India

കർഷകസമരം: പോസ്റ്റുകളും അക്കൗണ്ടുകളും നീക്കണമെന്ന് കേന്ദ്രം; വിയോജിച്ച് എക്സ്

കർഷകസമരവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഉള്‍പ്പെട്ട അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തോട് വിയോജിപ്പ് പ്രകടമാക്കി സമൂഹമാധ്യമമായ എക്സ്. ഈ അക്കൗണ്ടുകൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ബാധകമാണെന്ന് എക്സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലുണ്ട്. കർഷക സമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാണ് ആഭ്യന്തര […]

India

ബൈജൂസ് ആപ്പിന്‍റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇഡി

ബാംഗ്ലൂര്‍: ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇദ്ദേഹം രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. നാളെ […]

Keralam

ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലം മാറ്റം ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഇത് തീർപ്പാക്കുന്നതുവരെയാണ് നടപടി നിർത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയെന്നായിരുന്നു ട്രിബ്യൂണൽ കണ്ടെത്തൽ, പത്തു ദിവസത്തിനകം പുതിയ […]

Keralam

പതിനേഴ് വയസുകാരിയുടെ മരണം; കരാട്ടെ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം എടവണ്ണപ്പാറയിൽ 17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകൻ സിദ്ധീഖ് അലി അറസ്റ്റിലായി. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയെന്ന് കുടുംബത്തിന്‍റെ പരാതിയിലാണ് പ്രതിയെ വാഴക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് കേസുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. […]

Keralam

ചുട്ടുപൊള്ളി കേരളം; എട്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി […]

Keralam

എസ്എസ്എൽസി-പ്ലസ്ടു പരീക്ഷ നടത്താന്‍ പണമില്ല; സ്‌കൂളുകളിലെ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ്ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ല. ഈ സാഹചര്യത്തിൽ സ്‌കൂളുകളിലെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിച്ച് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.  എസ്എസ്എൽസി ഐടി പരീക്ഷയും ഹയർസെക്കൻഡറി പരീക്ഷയും നടത്താനാണ് ഫണ്ടില്ലാത്തത്. സ്‌കൂളുകളുടെ ദൈനംദിന ചിലവുകള്‍ക്കായുള്ള പിഡി അക്കൗണ്ടില്‍ നിന്ന് പണമെടുക്കുന്നതിന് അനമതി തേടിക്കൊണ്ട് […]