Local

ഏറ്റുമാനൂർ യു ജി എം സിനിമാസ് തുറക്കുമോ?; ആശങ്കയിൽ സിനിമ പ്രേമികൾ; വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: ഏറ്റുമാനൂർ യു ജി എം സിനിമാസ് പ്രവർത്തനം നിർത്തിയിട്ടു ദിവസങ്ങളായി.  കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സിനിമ പ്രേമികളുടെ ഇഷ്ട തീയേറ്ററുകളിൽ ഒന്നായിരുന്നു യു ജി എം സിനിമാസ്.  എന്ന് തുറന്നു പ്രവർത്തിക്കുമെന്ന് അറിയാൻ സാധിച്ചിട്ടില്ല എങ്കിലും, എത്രയും വേഗം തുറന്നു പ്രവർത്തിക്കണമെന്നാണ് സിനിമ പ്രേമികളുടെ ആഗ്രഹം.

India

ദില്ല ചലോ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു, യുദ്ധക്കളമായി ഖനൗരി

കര്‍ഷക സമരത്തില്‍ ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ വന്‍ സംഘര്‍ഷം. സമരത്തിന് എത്തിയ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഖനൗരിയിലാണ് സംഘര്‍ഷമുണ്ടായത്. ഭട്ടിന്‍ഡയില്‍ നിന്നുള്ള ശുഭകരന്‍ സിങ് (21) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പട്യാലയിലെ […]

Technology

ബയൊമെട്രിക് വേണ്ട, സീക്രട്ട് കോഡ് മതി; വാട്‌സ്ആപ്പ് വെബിലും ചാറ്റ് ലോക്ക് ഫീച്ചർ

വാട്‌സ്ആപ്പ് വെബ് പ്രധാനമായും ഓഫീസ് ഉപയോഗത്തിനായിരിക്കും കൂടുതല്‍ പേരും പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യതയ്ക്ക് ഇവിടെ പ്രാധാന്യം കൂടുതലാണ്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമായിട്ടുള്ള ലോക്ക് ചാറ്റ് ഫീച്ചർ വാട്‌സ്ആപ്പ് വെബിലും ഉടന്‍ ലഭ്യമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്യാനാകുമെന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫീച്ചർ ഉടന്‍ […]

Keralam

സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ സ്ഥാനാർത്ഥി പട്ടികയായി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും മറ്റു ചിലരെ ഒഴിവാക്കിയുമാണ് അന്തിമ പട്ടിക. സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26നായിരിക്കും ഉണ്ടാകുക. സംസ്ഥാന […]

Keralam

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോടതിയിൽ കീഴടങ്ങി

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാക്കൾ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതിയിൽ കീഴടങ്ങി. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലൻസിലാണ് എത്തിച്ചത്. കേസിൽ പന്ത്രണ്ടാം പ്രതിയാണ് ജ്യോതി ബാബു. സിപിഎം കുന്നോത്ത് […]

Music

ആകാശവാണിയിലെ ഗീത് മാലയുടെ ശബ്ദം; പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു

ഡൽഹി: ആകാശവാണിയിലെ പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സായനി (91) അന്തരിച്ചു. ആകാശവാണിയിലെ ബിനാകാ ​ഗീത് മാലയുടെ എന്ന പരിപാടിയിലൂടെ ശ്രോതാക്കളെ സ്വാധീനിച്ച ശബ്ദത്തിന്റെ ഉടമയാണ് അമീൻ സായനി. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മകൻ രജിൽ സായനിയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച […]

District News

റാന്നി ഡിഎഫ്ഒ ഓഫീസിലെ ഫ്യൂസ് വിച്‌ഛേദിച്ചു കെഎസ്ഇബി

പത്തനംതിട്ട: റാന്നി ഡിഎഫ്ഒ ഓഫീസിലെ വൈദ്യുതി ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് ഫ്യൂസ് ഊരിയത്. വനം വകുപ്പ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണ് ബിൽ തുക അടയ്ക്കേണ്ടത്. ഫ്യൂസ് ഊരുന്നത് സംബന്ധിച്ച് റാന്നി ഡിഎഫ്ഒ ഓഫീസിൽ അറിയിപ്പ് നൽകിയിരുന്നതായി കെഎസ്ഇബി പറയുന്നു. ഫ്യൂസ് ഊരിയതാണോ മറ്റെന്തെങ്കിലും തകരാണോ […]

Local

അപകടകെണിയായി ഏറ്റുമാനൂർ റെയിൽവേ മേൽപാലം; വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: ഏറ്റുമാനൂർ – നീണ്ടൂർ റോഡിലെ റെയിൽവേ മേൽപാലത്തിലെ കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. മാസങ്ങളായി മേൽപ്പാലത്തിലെ കോൺക്രീറ്റുകൾ പലഭാഗത്തും അടർന്നു കമ്പികൾ തെളിഞ്ഞ അവസ്ഥയിലാണ്. ഈ കുഴികളിൽ വീണു നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്. 

Keralam

രണ്ടായിരത്തോളം സ്ത്രീകൾ പങ്കെടുക്കുന്നു; നവകേരള സ്ത്രീ സദസ്സിൽ മുഖ്യമന്ത്രിയുമായി മുഖാമുഖം നാളെ

തിരുവനന്തപുരം: സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുമായി സംവദിക്കുന്ന മുഖാമുഖം നവകേരള സ്ത്രീ സദസ്സ്  വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെ എറണാകുളം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് […]

Movies

പ്രേമലു’ ബോക്സ് ഓഫീസിൽ കിടുലു; 11-ാം ദിവസം ബോക്‌സ് ഓഫീസില്‍ 40 കോടി കടന്ന് ചിത്രം

ഗിരീഷ് എ ഡി സംവിധാനത്തിൽ യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ‘പ്രേമലു’ ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനുമായി മുന്നേറുന്നു. 11-ാം ദിവസം കഴിയുമ്പോൾ ചിത്രം 40 കോടിയിലധികം രൂപയാണ് ആഗോള തലത്തിൽ നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ചിത്രം 50 കോടി ക്ലബിൽ ഇടപിടിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. […]