Keralam

സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് പട്ടിക ജാതി ക്ഷേമ സമിതി

കോഴിക്കോട്: കേരള പദയാത്രയോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പോസ്റ്ററില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് പട്ടിക ജാതി ക്ഷേമ സമിതി കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ഭരദ്വാജ് ഒ എം. ജാതി പരാമര്‍ശം ഉള്ള നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തതിലൂടെ ജാതി അധിക്ഷേപം നടത്തുകയാണ് ചെയ്തത്. […]

Entertainment

വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പണം തട്ടിപ്പ്; പരാതിയുമായി ബോളിവുഡ് താരം വിദ്യാ ബാലൻ

സ്വന്തം പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് നിർമ്മിച്ച് പണം ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിയുമായി ബോളിവുഡ് താരം വിദ്യ ബാലൻ. മുംബൈ ഖാർ പൊലീസാണ് താരത്തിന്റെ പരാതിയിൽ എഫ്ഐആർ ഫയൽ ചെയ്തത്. വിദ്യാ ബാലൻ്റേതെന്ന് തോന്നിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം ഐഡി സൃഷ്ടിച്ച്, ജോലി നൽകാമെന്ന് പറഞ്ഞ് സന്ദേശമയച്ചായിരുന്നു ഇയാൾ ആളുകളോട് […]

Keralam

ശ്രീറാം വെങ്കിട്ടരാമനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന സർക്കുലറിൽ പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തരുതെന്ന് പറഞ്ഞ സിഎംഡി ശ്രീറാം വെങ്കിട്ടരാമനെ രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിക്കുന്നു. ‘എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ….സപ്ലൈക്കോയിൽ വരുകയും […]

Keralam

കാട്ടുപോത്തിനെ വേട്ടയാടിയ നാലം​ഗ സംഘം നിലമ്പൂരിൽ വനംവകുപ്പിന്‍റെ പിടിയില്‍

മലപ്പുറം: നിലമ്പൂരിൽ കാട്ട് പോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പോത്തുകൽ സ്വദേശികളായ എടകുളങ്ങര മുരളീധരൻ (49) സുനീർ പത്തൂരാൻ (37) ഷിജു കൊട്ടുപാറ (35 ) ഇരുപ്പുകണ്ടം ബാലകൃഷ്ണൻ (61) എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഇന്നലെ രാത്രിയിലാണ് പ്രതികൾ വനം വകുപ്പിന്റെ […]

India

പേര് മാറ്റി യോഗി സര്‍ക്കാര്‍; ജമാ മസ്ജിദ് മെട്രോസ്റ്റേഷന്‍ ഇനി മംഗമേശ്വര്‍ സ്റ്റേഷന്‍

ആഗ്ര: ആഗ്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജമാ മസ്ജിദ് മെട്രോസ്റ്റേഷന് മംഗമേശ്വര്‍ മേട്രോ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. തൊട്ടടുത്ത മംഗമേശ്വര്‍ ക്ഷേത്രത്തോടുള്ള ആദരസൂചകമായാണ് പേരുമാറ്റം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരമാണ് പേര് മാറ്റമെന്ന് യുപിഎംആര്‍സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ […]

Automobiles

ഡീസല്‍ ഓട്ടോകള്‍ 22 വര്‍ഷം വരെ ഓടിക്കാം; കാലാവധി നീട്ടി

തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്താവുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി പതിനഞ്ചില്‍ നിന്ന് 22 വര്‍ഷമായി വര്‍ദ്ധിപ്പിച്ചു. 22 വര്‍ഷം പൂര്‍ത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ (01-01-2024 മുതല്‍ പ്രാബല്യം ) ഇലക്ട്രിക്കല്‍ ആയോ / LPG ആയോ / CNG ആയോ / LNG ആയോ മാറ്റിയാല്‍ മാത്രമേ സര്‍വീസ് […]

World

അതിർത്തികളില്ലാതെ ഭാഷകൾ; ഇന്ന് ലോക മാതൃഭാഷാ ദിനം

CG Athirampuzha മാതൃഭാഷയ്ക്കുവേണ്ടി ഒരു ദിനം- ഫെബ്രുവരി 21. 1999ലാണ് യുനെസ്‌കോ ഫെബ്രുവരി 21നെലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2000 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി ലോകമാതൃഭാഷാദിനമായി ആചരിച്ചു തുടങ്ങി. 2008നെ ലോക ഭാഷാ വര്‍ഷമായി പ്രഖ്യാപിച്ച പ്രസ്ഥാവനയിലൂടെ എക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. 1952ല്‍ ബംഗ്ലാദേശില്‍ […]

Keralam

ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന നി​ഗമനത്തിൽ പൊലീസ്

പാലക്കാട്: മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. 2022 ൽ  മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിൻ തട്ടി മരിച്ചത്. മലമ്പുഴ ചെറാട് സ്വദേശി റഷീദ(46)  മകൻ ഷാജി(23) എന്നിവരാണ് […]

Keralam

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം; വ്യാജ ജോലി തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പോലീസ്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് […]

Keralam

കോളെജ് കെട്ടിടത്തിനു മുകളിൽ കയറി വിദ്യാർഥികളുടെ ആത്മഹത്യാ ഭീഷണി; ഒടുവിൽ ആവശ്യം അംഗീകരിച്ച് അധികൃതർ

തൊടുപുഴ: തൊടുപുഴ കോ- ഓപറേറ്റീവ് ലോ കോളെജിൽ ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർഥികൾ. കോളെജിലെ ചില വിദ്യാർഥികൾക്ക് അനധികൃതമായി മാർക്ക് നൽകുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് അച്ചടക്ക നടപടി ഉണ്ടായതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ കോളെജിന്‍റെ മൂന്നാം നിലയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒരു മണിക്കൂറോളം വിദ്യാർഥികൾ പ്രതിഷേധം തുടർന്നു. […]