Movies

റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടി പ്രദർശനം പാടുള്ളു; കടുത്ത നിലപാടുമായി ഫിയോക്

വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിർമാതാക്കൾ പറയുന്ന പ്രോജെക്ടറുകൾ തന്നെ വെക്കണമെന്ന നിബന്ധന പ്രതിസന്ധിയുണ്ടാക്കുന്നു. പുതിയ തിയേറ്ററുകളിൽ മാത്രം പുതിയ പ്രൊജക്ടറുകൾ വെക്കണം എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രം ഒടിടിയിൽ […]

Keralam

വാഹനങ്ങളിലെ പുകപരിശോധന ഇനി ആപ്പിലാവും; തട്ടിപ്പ് തടയാൻ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്

കൊച്ചി: വാഹനങ്ങളിലെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് നൽകുന്നതിലെ തട്ടിപ്പ് തടയാൻ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്. പുക പരിശോധനാകേന്ദ്രം രജിസ്റ്റര്‍ ചെയ്തതിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ മാത്രം പരിശോധന നടത്താൻ കഴിയും വിധം ജിയോ ടാഗ് ചെയ്ത സംവിധാനം വരും. ‘പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്’ എന്ന ആപ്പാണ് […]

Lifestyle

ചിരിയുടെ ഭംഗി കൂട്ടാന്‍ ‘സ്‌മൈല്‍ ഡിസൈനിങിന്’ പോയി; നവവരന്‍ മരിച്ചു

വിവാഹത്തോടനുബന്ധിച്ച് ചിരിയുടെ ഭംഗി കൂട്ടാനുള്ള സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് വിധേയനായ നവവരന്‍ മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ്‍ (28) ആണ് മരിച്ചത്. ഹൈദരാബാദിലെ ദന്താശുപത്രിയില്‍ ഫെബ്രുവരി 16-നാണ് സംഭവം നടന്നത്. അമിതമായി അനസ്തീഷ്യ കുത്തിവച്ചതിനെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. വിവാഹം ഉറപ്പിച്ചിരുന്ന ലക്ഷ്മി നാരായണ്‍ സ്‌മൈല്‍ […]

Sports

ജർമ്മൻ ഫുട്ബോൾ ഇതിഹാസ താരം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു

ബെർലിൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 63-ാം വയസിലാണ് അന്ത്യം. 1990ലെ ലോകകപ്പ് ഫൈനലിൽ ജർമ്മനിയുടെ വിജയ​ഗോൾ നേടിയ താരമാണ് ആന്ദ്രേസ്. കൈസർലൗട്ടേൺ, ബയേൺ മ്യൂണിക്, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. പശ്ചിമ ജർമ്മനിക്കായി 86 മത്സരങ്ങളിലും ബൂട്ടണിഞ്ഞു. […]

India

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു

ഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭാംഗമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലെത്തുന്നത്. ആറ് തവണ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച സോണിയ ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്. അനാരോഗ്യം കാരണമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സോണിയ അറിയിച്ചിരുന്നു. തുടർച്ചയായി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് ലോക്സഭയിലെത്തിയിരുന്ന […]

India

ചണ്ഡിഖഡ് മേയർ തെരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: ചണ്ഡിഖഡ് മേയർ തെരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. അസാധുവെന്ന് രേഖപ്പെടുത്തിയ വോട്ടുകൾ സാധുവായി കണക്കാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി- കോൺഗ്രസ് സഖ്യത്തിന് വിജയം […]

Keralam

കരിമണല്‍ കൊള്ളക്ക് ഇടനില നിന്നത് കെഎസ്‌ഐഡിസിയെന്ന് ഷോണ്‍ ജോര്‍ജ്

കൊച്ചി: കരിമണല്‍ കൊള്ളക്ക് ഇടനില നിന്നത് കെഎസ്‌ഐഡിസിയെന്ന് ഷോണ്‍ ജോര്‍ജ്. കാര്യങ്ങള്‍ നിയന്ത്രിച്ചത് എക്‌സാലോജിക് ആണ്. ധാതുമണല്‍ കൊള്ളയടിക്കാന്‍ കെഎസ്‌ഐഡിസി കൂട്ടുനിന്നുവെന്നും കെഎസ്‌ഐഡിസിയെ കൊള്ള സംഘമാക്കിയെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. 2017 ല്‍ നഷ്ടത്തിലായിരുന്ന സിഎംആര്‍എല്‍ 2020 ആയപ്പോള്‍ കോടികളുടെ ലാഭത്തിലായി. മാസപ്പടിക്ക് അപ്പുറം കോടികളുടെ കൊള്ളയാണ് നടക്കുന്നത്. […]

India

സംസ്ഥാനത്ത് കോണ്‍ഗ്രസിന് 17 ലോക്‌സഭ സീറ്റുകള്‍ നല്‍കാമെന്ന് എസ്പി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് വിഭജന കാര്യത്തില്‍ ധാരണയെത്താനാവാതെ എസ്പിയും കോണ്‍ഗ്രസും. തിങ്കളാഴ്ച രാത്രി നടന്ന ചര്‍ച്ചയില്‍ മൂന്ന് സീറ്റുകളെ ചൊല്ലിയാണ് ധാരണയിലെത്താന്‍ കഴിയാതെ പോയത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 17 ലോക്‌സഭ സീറ്റുകള്‍ നല്‍കാമെന്നാണ് എസ്പിയുടെ വാഗ്ദാനം. കോണ്‍ഗ്രസ് ആവശ്യപ്പെട്ട മൊറാദാബാദ്, ബിജ്‌നോര്‍, ബല്ലിയ സീറ്റുകളെ ചൊല്ലിയാണ് സീറ്റ് […]

India

സെന്‍റ് സ്റ്റീഫൻസ് കോളേജിൽ അസംബ്ലിക്ക് ഹാജരാകാത്ത 100 വിദ്യാർഥികൾക്ക് സസ്പെൻഷൻ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സെന്‍റ് സ്റ്റീഫൻസ് കോളേജിൽ കൂട്ട സസ്പെൻഷൻ. നൂറോളം കുട്ടികളെയാണ് സസ്പെൻഡ് ചെയ്തത്. പ്രഭാത അസംബ്ലിയിൽ പങ്കെടുക്കാത്തതിനാലാണ് കോളെജിലെ നൂറോളം ഒന്നാം വർഷ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്നാണ് വിവരം. ഇതുസംബന്ധിച്ച് വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് കോളെജ് അധികൃതർ ഇമെയിൽ അയച്ചു. ഫെബ്രുവരി 17നാണ് വിദ്യാർഥികള്‍ക്ക് ഇ മെയിൽ […]

Movies

ധനുഷിന്റെ അമ്പതാം ചിത്രമായൊരുങ്ങുന്ന ‘രായൻ’ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്

ധനുഷ്  നായകനാവുന്ന പുതിയ ചിത്രമായ ‘രായൻ’ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്. ധനുഷിന്റെ അമ്പതാം ചിത്രമായൊരുങ്ങുന്ന രായന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് അദ്ദേഹം തന്നെയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ്  ചിത്രം നിർമിക്കുന്നത്. ഡി 50 എന്നായിരുന്നു ‘രായൻ’ ഇതുവരെ അറിയപ്പെട്ടിരുന്നത്. രായന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം […]