Keralam

42 ലക്ഷം കുടിശ്ശിക; എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി

കൊച്ചി: എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെയാണ് നടപടി. 42 ലക്ഷം രൂപയാണ് കളക്ട്രേറ്റിലെ ഓഫീസുകളുടെ കുടിശിക. കറണ്ട് ബില്‍ അടയ്ക്കാത്തത് 13 ഓഫീസുകളാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് കുടിശികയ്ക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ജില്ലാ കളക്ടര്‍ […]

Keralam

അതിരപ്പള്ളിയിൽ ചായക്കട തകർത്തു ആനക്കൂട്ടം

തൃശൂർ: ചാലക്കുടി അതിരപ്പള്ളി തുമ്പൂർമുഴിയിൽ കാട്ടാനക്കൂട്ടം ചായക്കട തകർത്തു. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ കടയാണ് ആനക്കൂട്ടം തകർത്തത്. ആറ് ആനകൾ അടങ്ങുന്ന കൂട്ടമാണ് കടക്കു മുന്നിൽ എത്തിയത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ചായക്കടയിലെ സാധനങ്ങൾ വലിച്ചിടുകയും ഗ്രില്ല് തകർക്കുകയും ചെയ്തു. തുമ്പൂർമുഴി കാണാൻ വിനോദസഞ്ചാരികൾ ഇറങ്ങുന്ന സ്ഥലത്താണ് കാട്ടനക്കൂട്ടമെത്തിയത്.   […]

Entertainment

പെൺകുട്ടികളുടെ പോസ്റ്റിന് മാസ് മറുപടി നൽകി സിനിമാതാരം വിജയ് ദേവരകൊണ്ട

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. തെലുങ്ക് സിനിമാ രംഗത്താണ് വിജയ് തന്റെ അഭിനയ ജീവിതം ആരംഭിച്ചതെങ്കിലും കുട്ടികൾ അടക്കം വിലിയൊരു വിഭാഗം ഫാൻസിനെ വിജയ് ആകർഷിച്ചു. രണ്ട് വിദ്യാർത്ഥിനികളായ ഫാൻസുമായുള്ള വിജയിയുടെ ഇടപെടലാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.  വിജയ് തങ്ങളുടെ റീലിൽ കമന്റിടണം എന്ന രീതിയിൽ രണ്ട് […]

Keralam

മരട് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നിഷേധിച്ചു

എറണാകുളം: മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാളെ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതിയില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ചും അനുമതി നിഷേധിച്ചു.ക്ഷേത്രഭാരവാഹികൾ ഉച്ചയ്ക്ക് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. ജില്ലാ കളക്ടറും ഇന്നലെ അനുമതി നിഷേധിച്ച് ഉത്തരവിറക്കിയിരുന്നു. ലൈസൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേവസ്വം സെക്രട്ടറി അപേക്ഷ നൽകിയിരുന്നു. തൃപ്പൂണിത്തുറ വെടിക്കെട്ട് […]

Local

മലപ്പുറത്ത് സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ സംഘർഷം

മലപ്പുറം: ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്. മലപ്പുറം വാണിയമ്പലത്താണ് മത്സരം നടന്നത്. നെല്ലികുത്തും പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം നടന്നത്. കാണികൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. സെവൻസ് ഫുട്ബാളിനിടെയാണ് സംഘർഷം ഉണ്ടായത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം ഉണ്ടായത്. ഏറെ നേരത്തെ സംഘർഷം പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്. പത്തോളം […]

India

അമിത് ഷായ്ക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത്ഷായ്ക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുര്‍ കോടതിയാണ് ജാമ്യം നല്‍കിയത്. 25,000 രൂപയുടെ ആള്‍ജാമ്യവും രാഹുല്‍ ഗാന്ധി നല്‍കണം. 2018 കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് […]

Keralam

വാഹനം എത്താത്തതിനാൽ രോ​ഗിയെ 2 കിലോമീറ്റർ കമ്പിയിൽ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു

പാലക്കാട്: വാഹനം എത്താത്തതിനെ തുടർന്ന് പാലക്കാട് അട്ടപ്പാടിയിൽ രോ​ഗിയെ രണ്ട് കിലോമീറ്റർ‌ ദൂരം കമ്പിയിൽ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു. പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ പിന്നോക്ക ആദിവാസി ഊരായ മേലെ ഭൂതയാർ ആണ് സംഭവം. പൂതയാറിലെ മരുതൻ ചെല്ലി ദമ്പതികളുടെ 22 വയസ്സുള്ള മകൻ സതീശനെയാണ് ബന്ധുക്കൾ ഇത്തരത്തിൽ […]

Local

വേനൽ ചൂടിൽ ആശ്വാസമായിരുന്ന മാന്നാനത്തെ തണൽമരം തീയിട്ട് നശിപ്പിക്കുന്നു

മാന്നാനം: കടുത്ത വേനൽ ചൂടിൽ ആശ്വാസമായിരുന്ന തണൽമരം തീയിട്ട് നശിപ്പിക്കുന്നു. മാന്നാനം കവലയിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുന്നവർക്ക് വർഷങ്ങളായി തണൽ നല്കിയിരുന്ന പാലമരമാണ് നശിച്ചു കൊണ്ടിരിക്കുന്നത്. മരത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റിയ ശേഷം ചുവട്ടിൽ ദിവസവും ചവറുകൾ കൂടിയിട്ട് തീകത്തിച്ചാണ് തണൽമരത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. മരത്തിൻ്റെ ചുവട് ഭാഗം […]

Keralam

കുട്ടിയുടെ തിരോധാനം; രേഖാചിത്രം തയ്യാറാക്കി പൊലീസ്; പുറത്തു വിട്ടില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതായ രണ്ടു വയസുകാരിയുടെ തിരോധാനത്തിൽ രേഖാചിത്രം തയ്യാറാക്കി പൊലീസ്. രണ്ടു വയസുകാരിയുടെ സഹോദരന്റെ മൊഴിയിലാണ് ചിത്രം തയ്യാറാക്കിയത്. എന്നാൽ വ്യക്തതയില്ലാത്ത വിവരണവും പ്രായം കൃത്യമായി പറയാത്തതും കാരണം പൊലീസ് ചിത്രം പുറത്തു വിട്ടില്ല. കുട്ടിയെ കാണാതായ ഇന്നലേയും വളരെ അവ്യക്തമായിരുന്നു സഹോദരൻമാരുടെ മൊഴി.  അതേസമയം, […]

Keralam

വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; മന്ത്രിമാരെ കരിങ്കൊടി കാണിച്ച പ്രവർത്തകർ കസ്റ്റഡിയിൽ

സുൽത്താൻ ബത്തേരി: വയനാട്ടിൽ കാട്ടാന ആക്രണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനെത്തിയ മന്ത്രി സംഘത്തിന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ജില്ലാ പ്രസിഡന്‍റ് അമൽ ജോയിയുടെ നേതൃത്വത്തിൽ ബത്തേരി ചുങ്കത്തുവെച്ചാണ് മന്ത്രിമാർക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിക്കാൻ നിന്ന അഞ്ചുപേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ […]