India

ലോക്‌സഭയിലെ മികച്ച പ്രകടനം; എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് സന്‍സദ് മഹാരത്‌ന പുരസ്കാരം

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്‌ന പുരസ്കാരം എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന അവാര്‍ഡ് ഇന്ന് ന്യൂ മഹാരാഷ്ട്ര സദനില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാം ആരംഭിച്ച സന്‍സദ് ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കുന്നത്. രാവിലെ 10.30ന് […]

Keralam

അനന്തപുരിക്ക് ഇനി ഉത്സവനാളുകൾ; ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: അനന്ദപുരിയെ ഉത്സവ ലഹരിയിലാക്കാൻ ഇന്ന് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. ദേവിയെ കാപ്പുകെട്ടി കൂടിയിരുത്തുന്നതൊടെയാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് തുടക്കമാകുന്നത്. 25- നാണ് വിശ്വപ്രസിദ്ധമായ പൊങ്കാല. സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും ഭക്തജനങ്ങൾ അമ്മയുടെ തിരുസന്നിധിയിലേക്ക് എത്തിച്ചേരും. അതിരാവിലെ തന്നെ ക്ഷേത്രത്തിൽ ഉഷ ശ്രീബലി പൂജകൾ നടന്നു. […]

Keralam

സിപിഎം സ്ഥാനാർഥി പട്ടികയിൽ ധാരണ, ഷൈലജയും മുകേഷും വിജയരാഘവനും ഐസക്കും പട്ടികയിൽ

കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളിൽ ധാരണയായി. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച്, സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്. പോളിറ്റ്ബ്യൂറോ അംഗം, എംഎൽഎമാർ, ജില്ലാ സെക്രട്ടറിമാർസ മുതിർന്ന നേതാക്കൾ അടക്കം പ്രമുഖരെയാണ് […]

Keralam

അബുദാബിയിൽ പ്രതിഷ്ഠിച്ചത് ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പവിഗ്രഹം ; നിർമ്മിച്ചത് പത്തനംതിട്ടയിൽ

തിരുവനന്തപുരം : അബുദാബിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്സ് ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകിയപ്പോൾ, ഇങ്ങ് കൊച്ചു കേരളത്തിലും ഒരു കൂട്ടം കരകൗശല തൊഴിലാളികൾക്ക് ആത്മാഭിമാനം. പത്തനംതിട്ട ജില്ലയിലെ പരുമലയിലെ അനന്തൻ ആചാരിയും, മകൻ അനു അനന്തനാണ് അബുദാബി ക്ഷേത്രത്തിനായി അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹവും, ശബരിമല ക്ഷേത്രമാതൃകയിൽ 18 […]

Keralam

എംഡിഎംഎയുമായി സ്വകാര്യ സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ

എംഡിഎംഎയുമായി സ്വകാര്യ സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ. പുൽപള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ഇയാളുടെ ഷ‍ര്‍ട്ടിന്റെ പോക്കറ്റിൽ നിന്നും 26 ഗ്രാം എംഡിഎംഎയും കണ്ടെത്തി. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പുൽപള്ളിയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പാളാണ് പ്രതി […]

Keralam

എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 19 ന് തുടങ്ങും

തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 ന് തുടങ്ങി 27 ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം. എസ്എസ്എൽസിയുടെ പൊതുപരീക്ഷ മാർച്ച് 4 ന് ആരംഭിച്ച് 25 ന് അവസാനിക്കും. രാവിലെ […]

District News

കോട്ടയം ഉൾപ്പടെ നാല് ജില്ലകളില്‍ നാളെ ചൂട് കനക്കും; പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്. ഉയർന്ന് ചൂട് കണക്കിലെടുത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഉയർന്ന മുന്നറിയിപ്പ്. കണ്ണൂരിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയത്ത് ജില്ലയിൽ 37ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, […]

Sports

ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന അപൂർവ റെക്കോഡ് സ്വന്തമാക്കി രവിചന്ദ്രന്‍ അശ്വിന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന അപൂർവ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ഓഫ് സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ സാക്ക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിന്‍ നേട്ടത്തിലേക്ക് എത്തിയത്. ടെസ്റ്റില്‍ 500 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് അശ്വിന്‍. അനില്‍ കുംബ്ലെയാണ് ആദ്യ താരം. 619 വിക്കറ്റുകളാണ് […]

India

വീണ വിജയന് തിരിച്ചടി; എക്സാലോജിക്കിന്‍റെ ഹർജി തള്ളി കർണാടക ഹൈക്കോടതി

ബംഗളൂരു: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് നല്‍കിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു.  കമ്പനി നിയമത്തിലെ 21ആം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നുവെന്നായിരുന്നു എക്‌സാലോജികിന്റെ പ്രധാന വാദം. അതിന്റെ […]

Keralam

കേരള സർവകലാശാല സെനറ്റ് യോഗം; സെർച്ച് കമ്മിറ്റി പ്രതിനിധിയെ ചൊല്ലി മന്ത്രിയും വിസിയും തമ്മിൽ തർക്കം

കേരള സർവകലാശാലയിൽ ഉന്നതവിദ്യഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നാടകീയ സംഭവങ്ങൾ. സെർച്ച് കമ്മറ്റിയിലേക്ക് ആളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തിൽ മന്ത്രിയും കേരള സർവകലാശാല വിസിയും തമ്മിൽ തർക്കമുണ്ടായി. കേരള സർവകലാശാലയുടെ വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശം […]