Health

ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രീ-വെഡ്ഡിങ് ഫോട്ടോ ഷൂട്ട്, സര്‍ക്കാര്‍ ഡോക്ടറെ പിരിച്ചുവിട്ടു: വീഡിയോ

ഓപ്പറേഷന്‍ തീയേറ്ററില്‍ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഭര്‍മസാഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന ഡോ. അഭിഷേകിനെയാണ് അധികൃതര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്. ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്ററില്‍ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തുന്ന വീഡിയോ […]

Local

അതിരമ്പുഴ സെൻറ് മേരീസ്‌ ഫൊറോനാ പള്ളിയിൽ സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ്‌ ഫൊറോനാ പള്ളിയിൽ സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു. വെള്ളിയാഴ്ച  വൈകുന്നേരം 5 മണിക്ക് നടന്ന വി. കുർബാനയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ പൊതു ഒപ്പീസിനും വെഞ്ചിരിപ്പിനും റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ മുഖ്യകാർമികത്വം വഹിച്ചു. നിരവധി വിശ്വാസികൾ ഈ പ്രാർത്ഥനകളിൽ പങ്കെടുത്തു. […]

India

നെഞ്ചുവേദന; നടന്‍ മിഥുന്‍ ചക്രബര്‍ത്തി ആശുപത്രിയില്‍

കൊൽക്കത്ത: മുതിർന്ന നടനും ബിജെപി നേതാവുമായ മിഥുൻ ചക്രബർത്തി ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്നാണ് ശനിയാഴ്ച രാവിലെ പത്തരയോടെ താരത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കജനകമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ പത്മഭൂഷൺ പുരസ്കാരം മിഥുൻ ചക്രബർത്തിക്ക് ലഭിച്ചിരുന്നു. […]

Keralam

ഇടതു നയങ്ങൾക്ക് വിരുദ്ധം; വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിൽ സിപിഐയിലും എതിർപ്പ്

തിരുവനന്തപുരം: വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് ഇടതു നയങ്ങൾക്ക് വിരുദ്ധമെന്ന് സിപിഐ. വിദേശ സർവകലാശാലകളേയും വിദേശ സർവകലാശാലകളെയും പോത്സാഹിപ്പിക്കുമെന്നാണ് ബജറ്റ് നയം. നിര്‍ണ്ണായക നിലപാട് മാറ്റത്തിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന വിമര്‍ശനവും സിപിഐക്കുണ്ട്. ഇടതുമുന്നണി ചര്‍ച്ചചെയ്യാതെ മുന്നണി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ എങ്ങനെ പ്രഖ്യാപനത്തിലേക്ക് പോകുമെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം […]

Keralam

മാനന്തവാടിയിലെ കൊലയാളി കാട്ടാനയെ മയക്കുവെടി വയ്ക്കും: വനം മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട് മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും. കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും എ കെ […]

Keralam

സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു; 26,125 പേര്‍ക്ക് പ്രയോജനം ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023 ഡിസംബര്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. 2016ന് മുമ്പ് ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ […]

Keralam

പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും, 10 ശതമാനം വര്‍ധിപ്പിക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകൾക്ക് ചെലവേറും. വൈദ്യുതി കണക്ഷന് അടയ്ക്കേണ്ട തുകയിൽ 10 ശതമാനം വരെ വർധനയ്ക്ക് അനുമതി നൽകി. കെഎസ്ഇബിയുടെ 12 സേവനങ്ങൾക്കാണ് നിരക്ക് കൂട്ടാൻ അനുമതി നൽകിയിരിക്കുന്നത്. പുതിയ വൈദ്യുതി കണക്ഷൻ നിരക്കിൽ 10% മുതൽ 60% വരെ വർധന വരുത്തണമെന്ന് റെഗുലേറ്ററി കമ്മീഷൻ […]

Keralam

സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നതിനു കാരണം ജനസംഖ്യാ നിയന്ത്രണമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നത് ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പിലാക്കിയത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസംഖ്യാനിയന്ത്രണത്തിന്റെ നേട്ടം സംസ്ഥാനത്തിന് ശിക്ഷയായി അനുഭവിക്കേണ്ടിവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കഴിഞ്ഞദിവസം […]

Keralam

നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നു; മുഖ്യമന്ത്രി

രാജ്യത്തെ മതരാഷ്ട്രമാക്കി തീർക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിനപ്പുറം ചില കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  ഭരണഘടന അുനശാസിക്കുന്ന ശാസ്ത്ര അഭിരുചിയും യുക്തി ചിന്തയും വളർത്തുക എന്നത് പൗരന്‍റെ കടമയാണ്. […]

India

മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ നടന്ന അക്രമങ്ങൾ ചര്‍ച്ചയായില്ല

ന്യൂഡൽഹി: സിറോ മലബാർ സഭ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കൃത്യമായ അജണ്ട വെച്ചിട്ടാണ് കൂടിക്കാഴ്ച നടന്നതെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ആർച്ച് ബിഷപ്പ് തെരഞ്ഞെടുപ്പിന് ശേഷമുള്ള സൗഹാർദപരമായ ചർച്ച മാത്രമാണ് നടന്നത്. മണിപ്പൂരിലും രാജ്യത്ത് പലയിടത്തും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ […]