Movies

ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ ഒടിടിയിലേക്ക്; ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടി

ബോക്സ് ഓഫീസില്‍ വിജയം കണ്ട ചിത്രമാണ് ഫൈറ്റര്‍.  ഹൃത്വിക് റോഷനാണ് നായകനായെത്തിയത്.  ദീപിക പദുക്കോണ്‍ നായികയുമായി.  ആഗോള  ബോക്സ് ഓഫീസില്‍ 336 കോടി രൂപയിലധികം നേടിയ ഫൈറ്റര്‍ ഇനി ഒടിടിയിലും റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്‍ഫ്ലിക്സാണ് ഫൈറ്റര്‍ എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത്.  ഇംഗ്ലീഷ് […]

Keralam

എ എ റഹീമിന്റെ അമ്മ നബീസ ബീവി അന്തരിച്ചു

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാംഗവുമായ എ എ റഹീമിന്റെ അമ്മ നബീസ ബീവി അന്തരിച്ചു.79 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെമ്പായത്തെ വസതിയിലെ പൊതു ദര്‍ശനത്തിനുശേഷം വൈകുന്നേരം (28/2/2024) അഞ്ചരയോടെ വേളാവൂര്‍ ജുമ മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

India

മണിപ്പൂരില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കകം രക്ഷപ്പെടുത്തി

ഇംഫാല്‍: മണിപ്പൂരില്‍ തോക്കുധാരികളായ 200-ഓളം പേരടങ്ങിയ സംഘം അഡീഷണല്‍ പോലീസ് സൂപ്രണ്ടിനെ താമസ സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയി. മെയ്‌തെയ് സംഘടനയായ അരംബയ് തെങ്കോല്‍ അംഗങ്ങളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പുറത്തുവരുന്ന വിവരം. സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി.  പോലീസ് ഉദ്യോഗസ്ഥന്റെ അംഗരക്ഷകരും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് […]

India

വായ്പാ പരിധി സംബന്ധിച്ച് കേരളവുമായി വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം

ദില്ലി: കടമെടുപ്പ് പരിധിയിൽ കേരളവുമായി വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം.  സംസ്ഥാനവുമായി ചർച്ചയ്ക്ക് വീണ്ടും തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ വി തോമസ് അറിയിച്ചു.  ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും കെ.വി തോമസ് പറഞ്ഞു.  ഇന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമിത് ഖരെയുമായി കെ.വി തോമസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.  കൂടിക്കാഴ്ച്ചക്ക് […]

Sports

ബിസിസിഐ വടിയെടുത്തു, ഇഷാന്‍ കിഷന്‍ ക്രിക്കറ്റ് മൈതാനത്തെത്തി;തിരിച്ചുവരവില്‍ പരാജയം

ഒടുവില്‍ ‘കുസൃതി’കളൊക്കെ മാറ്റിവെച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍ ക്രിക്കറ്റ് മൈതാനത്തെത്തി.  ദീർഘനാളായി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ഇഷാന്‍ ഡി വൈ പാട്ടീല്‍ ടി20 കപ്പിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇടവേളയെടുത്തതിന് ശേഷം താരത്തെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.  ദേശീയ ടീമിലേക്ക് തിരികെയെത്താന്‍ ഏതെങ്കിലും […]

India

മുതിർന്ന കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി പാർട്ടിവിട്ടു

ഗുവാഹട്ടി: മുതിർന്ന കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി പാർട്ടിവിട്ടു.  അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനത്തുനിന്നും കോൺഗ്രസിൻ്റെ സജീവ അംഗത്വത്തിൽനിന്നും റാണ രാജിവെച്ചു.  ബിജെപിയിൽ ചേരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.  ഇന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായും പിന്നീട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി […]

Keralam

തീരദേശ ഹൈവേ നടപ്പാക്കാന്‍ സമ്മതിക്കില്ല – പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തീരദേശ ഹൈവേ നടപ്പാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അങ്ങനെയൊരു ഹൈവേയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.  സമരാഗ്‌നി പ്രക്ഷോഭയാത്രയുടെ ഭാഗമായുള്ള ജനകീയ ചര്‍ച്ചാ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലാക്രമണം നേരിടുന്ന മുതലപ്പൊഴി നരഹത്യ നടക്കുന്ന ഇടമായി മാറിയെന്ന് പ്രദേശവാസിയായ അനിത പരാതിപ്പെട്ടപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ […]

World

നഗ്നഫോട്ടോ കാണിച്ച് ബ്ലാക്ക്മെയില്‍: യുകെയില്‍ 16കാരൻ ജീവനൊടുക്കി

ലണ്ടന്‍: നഗ്നഫോട്ടോ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്തതിനെ തുടര്‍ന്ന് യുകെയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി.  ശ്രീലങ്കന്‍ വംശജനായ ഡിനല്‍ ഡി ആല്‍വിസ് (16) ആണ് ക്രോയിഡോണില്‍ ആത്മഹത്യ ചെയ്തത്. സ്നാപ്ചാറ്റ് വഴി ഡിനലിനെ ബന്ധപ്പെട്ട ഒരു വ്യക്തി ഡിനലിന്‍റെ രണ്ട് നഗ്നഫോട്ടോകള്‍ അയച്ചുകൊടുക്കുകയും 100 പൗണ്ട് നല്‍കിയില്ലെങ്കില്‍ ഈ […]

Keralam

കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് എ. ആർ റഹ്മാൻ, ആരാധകർക്കൊപ്പം സെൽഫിയും

കൊച്ചി: മെട്രോയിൽ കയറി ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സംഗീത സംവിധായകൻ എ. ആർ റഹ്മാൻ. ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിനായി കൊച്ചിയിലെത്തിയ വേളയിലാണ് റഹ്മാനും സംവിധായകൻ ബ്ലെസിയും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചേർന്ന് കൊച്ചി മെട്രോയിൽ കയറിയത്.  കൂടെ സെൽഫി എടുക്കാൻ താല്പര്യം പ്രകടിപ്പിച്ചആരാധകർക്കൊപ്പം സെൽഫി എടുക്കാനും റഹ്മാൻ മടിച്ചില്ല. […]

Keralam

കണ്ണൂർ സർവ്വകലാശാല മുൻ വി സി ഗോപിനാഥ് രവീന്ദ്രനെതിരെ കെഎസ്‌യു

കോഴിക്കോട്: കണ്ണൂർ സർവ്വകലാശാല മുൻ വി സി ഗോപിനാഥ് രവീന്ദ്രനെതിരെ കെഎസ്‌യു.  20 ലക്ഷത്തി അൻപത്തയ്യായിരം രൂപ സർവ്വകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ ഉപയോഗിച്ചുവെന്നാണ് ആരോപണം. പുനർനിയമന കാലത്ത് ശമ്പളമായി വിസി 59 ലക്ഷം രൂപ കൈപ്പറ്റി. വീട് മോടിപിടിപ്പിക്കാനും സർവ്വകലാശാല ഫണ്ട് ഉപയോഗിച്ചു. വിസിയുടെ വീട്ടിൽ […]