
കോളജ് ഹോസ്റ്റലിൽ തടവിലാക്കി പീഡിപ്പിച്ചു; ആരോപണവുമായി വിദ്യാർഥിയുടെ കുടുംബം
വായനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിനെ കൊന്ന് കെട്ടിത്തൂക്കിയതെന്നും പ്രതികൾ എസ്എഫ്ഐക്കാരെന്നും സിദ്ധാർഥിന്റെ കുടുംബം. ആത്മഹത്യയാക്കി മാറ്റാൻ കോളജ് അധികൃതരും പൊലീസും ശ്രമിക്കുന്നു. സിദ്ധാർഥിനെ മൂന്നു ദിവസം ഹോസ്റ്റലിൽ തടവിലാക്കി പീഡിപ്പിച്ചു. തലയ്ക്കു പിന്നിൽ പരുക്കുണ്ട്. ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്നും കുടുംബം പറഞ്ഞു.