India

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ തുടരവേ വീണ്ടും ഉത്തരവിറക്കി കെജരിവാള്‍

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ തുടരവേ വീണ്ടും ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ കെജരിവാള്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയാണെന്ന് കെജരിവാള്‍ അറിയിച്ചുവെന്നും സൗരഭ് ഭരദ്വാജ് […]

India

ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

അഹമ്മദാബാദ്: വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാനുള്ള നി‍ർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതിനിടെ ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. നിലവിൽ എസ്പി ഗ്രൂപ്പിൻ്റെ കൈവശമുള്ള 56 ശതമാനം ഓഹരികളും ഒറീസ സ്റ്റീവ്ഡോർസ് ലിമിറ്റഡിൻ്റെ (OSL) 39 ശതമാനം ഓഹരികളും വാങ്ങാനുള്ള കരാർ അദാനി ഗ്രൂപ്പ് ഒപ്പുവെച്ചു. […]

India

കേന്ദ്ര സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ നിന്ന് 18 നിർമിതികൾ ഒഴിവാക്കും

കേന്ദ്ര സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ നിന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ) 18 സ്മാരകങ്ങളെ ഒഴിവാക്കും. പട്ടികയിൽ നിന്ന് പുറത്താകുന്നതോടെ ഈ സ്മാരകങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര ഏജൻസിക്ക് ബാധ്യതയുണ്ടാവില്ല. നിലവിൽ എ.എസ്.ഐയുടെ പരിധിയിൽ 3,693 സ്മാരകങ്ങളുണ്ട്. ഡീലിസ്റ്റിങ് പൂർത്തിയാകുന്നതോടെ ഇത് 3675 ആയികുറയും.  ഹരിയാനയിലെ മുജേസറിലുള്ള കോസ് മിനാർ […]

World

ലോകത്തിലെ ഏറ്റവും സമ്പന്നരിലൊരാളായി ട്രംപ്; ആസ്തി 6.5 ബില്യൺ ഡോളർ

ലോകത്തിലെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയിൽ ആദ്യമായി ഇടംനേടി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 6.5 ബില്യൺ ഡോളറിൻ്റെ ആസ്തിയുമായി ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിലാണ് ട്രംപ് ഇടംനേടിയത്. ആസ്തി 4 ബില്യൺ ഡോളറിലധികം വർദ്ധിച്ചു. ബിസിനസ് വഞ്ചനാക്കേസിൽ 464 മില്യൺ ഡോളർ പിഴയൊടുക്കാൻ ന്യൂയോർക്ക് കോടതി […]

Keralam

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി സി ജോജോ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി സി ജോജോ(65) അന്തരിച്ചു. കേരള കൗമുദി എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ ചര്‍ച്ചയായ പാമോലിന്‍ അഴിമതി വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ബി സി ജോജോയായിരുന്നു. മുല്ലപ്പെരിയാര്‍ കരാറിന് നിയമസാധുതയില്ലെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തതും അദ്ദേഹമായിരുന്നു.

District News

കോട്ടയത്തിൻ്റെ സ്വീപ് ഐക്കണായി പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മമിത ബൈജു

കോട്ടയം : പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിൻ്റെ ഐക്കണുകളായി അഞ്ച് പ്രമുഖർ. നടി മമിത ബൈജു, ഗായിക വൈക്കം വിജയലക്ഷ്മി, നാവികസേന ലെഫ്. കമാൻഡർ അഭിലാഷ് ടോമി, 2021-ലെ മിസ് ട്രാൻസ് ഗ്ലോബൽജേത്രിയും മോഡലുമായ ശ്രുതി സിത്താര എന്നിവരാണ് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്‌ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിൻ്റെ(സ്വീപിൻ്റെ) പ്രചാരണങ്ങളുടെ […]

Keralam

പാർട് ടൈം ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ്

ചെറുതോണി: പാർട് ടൈം ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ്. ഹൈറേഞ്ചിലാണ് സൈബർ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുതൽ. ഇത്തരത്തിലുളള തട്ടിപ്പിന്റെ ഭാ​ഗമായി ഇടുക്കി സ്വദേശിനിക്ക് 25 ലക്ഷം രൂപയും മൂന്നാർ സ്വദേശിനിക്ക് 15 ലക്ഷംരൂപയും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നഷ്ടമായി. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ എട്ടുപേരെ രണ്ട് […]

India

ഒന്‍പതുവയസുകാരനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മുംബൈ: പ്രാര്‍ഥന കഴിഞ്ഞ പള്ളിയില്‍ നിന്നിറങ്ങിയ ഒന്‍പതുവയസുകാരനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മൃതദേഹം ചാക്കില്‍ക്കെട്ടി വീട്ട് മുറ്റത്ത് ഒളിപ്പിച്ചു. ഒന്‍പതുവയസുകാരനായ ഇബാദ് ആണ് മരിച്ചത്. താനെയിലെ ബദ്‌ലാപൂരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രതി സല്‍മാനെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍ക്കാരനായ യുവാവ് വീട് നിര്‍മ്മാണത്തിനായി പണം കണ്ടെത്തുന്നതിനാണ് കുട്ടിയെ […]

Sports

വംശീയ അധിക്ഷേപത്തില്‍ വിങ്ങിപ്പൊട്ടി വിനീഷ്യസ് ജൂനിയർ

തുടർച്ചയായുള്ള വംശീയ അധിക്ഷേപങ്ങള്‍ക്ക് പിന്നാലെ വൈകാരിക പ്രതികരണവുമായി റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയർ. “എനിക്ക് ഫുട്ബോള്‍ കളിക്കാന്‍ മാത്രമാണ്. പക്ഷേ, മുന്നോട്ട് പോകുന്നത് കഠിനമായിരിക്കുന്നു. കളിക്കാനുള്ള താല്‍പ്പര്യം ഇടിയുകയാണ്. സ്പെയിന്‍ വിടുക എന്ന ചിന്ത ഒരിക്കലും എന്റെ മനസിലൂടെ കടന്നുപോയിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്താല്‍ അവരുടെ […]