Keralam

രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം

മലപ്പുറം: കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി.പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍ മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു. കുഞ്ഞിന്റെ […]

India

പ്രധാനമന്ത്രിയുടെ വസതി വളയാൻ എഎപി; അനുമതി നിഷേധിച്ചു ഡൽഹി പോലീസ്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റു ചെയ്തതിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതി വളയാനുള്ള എഎപിയുടെ നീക്കത്തിന് തിരിച്ചടി. പ്രതിഷേധത്തിനുള്ള അനുമതി ഡൽഹി പോലീസ് നിഷേധിച്ചു. എഎപി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പോലീസ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൻ […]

Keralam

സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാവും. ഏപ്രിൽ 13 വരെയാവും ചന്തകൾ പ്രവർത്തിക്കുക.13 ഇനം സബ്‌സിഡി സാധനങ്ങൾ ചന്തകളിൽ ലഭിക്കും. സപ്ലൈകോ ഉൽപ്പന്നങ്ങളും മറ്റ്‌ സൂപ്പർ മാർക്കറ്റ്‌ ഇനങ്ങളും കുറഞ്ഞ വിലയിൽ […]

Keralam

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി മുറിച്ചുകടത്തിയ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാവാതെ അധികൃതർ

കോതമംഗലം: കൊച്ചി – ധനുഷ്കോടിയിലെ നേര്യമംഗലത്തു ദേശീയപാത വികസനത്തിന്‍റെ മറവിൽ മുറിച്ചുകടത്തിയ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാവാതെ എറണാകുളം ജില്ലാ കൃഷിത്തോട്ടം അധികൃതരും റവന്യൂ വകുപ്പും. റോഡരികിലെ മരങ്ങൾ മുറിച്ചപ്പോൾ ജില്ലാ കൃഷിത്തോട്ടം, റവന്യൂ ഭൂമികളിലെ ലക്ഷക്കണക്കിനു രൂപയുടെ മരങ്ങളും കടത്തിക്കൊണ്ടുപോയി. ഇവിടെ മണ്ണു നീക്കം ചെയ്തതിനാൽ മുറിച്ച മരത്തിന്‍റെ […]

Keralam

അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍ ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ്. കേസന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നാണ് ജയപ്രകാശ് ആരോപിക്കുന്നത്. ഡീൻ ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് […]

Movies

ഒരായിരം ചിരിയോര്‍മകള്‍ ബാക്കിവച്ച് ഇന്നസെന്റ് വിട്ടു പിരിഞ്ഞിട്ടു ഇന്നേക്ക് ഒരു വർഷം

2023 മാര്‍ച്ച് 26, ഒരായിരം ചിരിയോര്‍മകള്‍ ബാക്കിവച്ച് ഇന്നസെന്റ് മലയാളികളെ വിട്ടുപിരിഞ്ഞ ദിനം. ചിരികള്‍ക്കൊപ്പം ഏതൊരുവ്യക്തിക്കും പ്രചോദനം കൂടിയായിരുന്നു തനി ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്റ്. കാന്‍സര്‍ രോഗത്തിന്റെ തീവ്രതയെ ചിരിയോടെ നേരിട്ട് ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രചോദനമായി ഇന്നസെന്റ്. 1948 ഫെബ്രുവരി 28 ഇരിഞ്ഞാലക്കുട താലൂക്കിലെ ചിറയ്ക്കല്‍ പഞ്ചായത്തില്‍ തെക്കേത്തല വറീതിന്റെയും […]

Keralam

സംസ്ഥാനത്ത് യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധന; പുതുതായി ചേർന്നത് മൂന്ന് ലക്ഷത്തിലധികം ആളുകൾ

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധന. മൂന്ന് ലക്ഷത്തിലധികം യുവ സമ്മതിദായകരാണ് സംസ്ഥാനത്ത് പുതുതായി ചേർന്നത്. 2023 ഒക്ടോബർ പ്രസിദ്ധീകരിച്ച വോട്ടർപട്ടികക്ക് ശേഷം 388000 വോട്ടർമാരാണ് പുതുതായി ചേർന്നിട്ടുളളത്. 18 – 19 വയസ് പ്രായമുള്ള സമ്മതിദായകരാണ് യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്‌സഭാ […]

District News

പാലരുവി എക്‌സ്പ്രസ്സിൽ ഷട്ടർ വീണ് വീട്ടമ്മയുടെ കൈവിരലുകളറ്റു; അറ്റ കൈവിരലുകൾ വീണ്ടെടുത്തു പോലീസ്

കോട്ടയം: ട്രെയിനിൽ ഷട്ടർ വീണ് യാത്രക്കാരിയുടെ കൈവിരലുകൾ അറ്റു. പാലരുവി എക്‌സ്പ്രസ്സിൽ യാത്രചെയ്തിരുന്ന തൂത്തുക്കുടി സ്വദേശിനി വേലമ്മ(62)യുടെ കൈകളിലേയ്ക്കാണ് വിൻഡോ ഷട്ടർ വീണ് വിരലുകൾ അറ്റുപോയത്. തൃപ്പൂണിത്തുറയിൽ വച്ചാണ് ഷട്ടർ വീണത്. കോട്ടയത്തെത്തിയ ഇവരെ റെയിൽവേ പോലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചു. ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോയിലാണ് വേലമ്മയെ അശുപത്രിയിലെത്തിച്ചത്. […]

Keralam

വ്യാജ മാട്രിമോണിയല്‍ സൈറ്റുകള്‍ക്കെതിരെ ജാഗ്രത വേണം; മുന്നറിയിപ്പുമായി പൊലീസ്

വ്യാജ മാട്രിമോണിയല്‍ സൈറ്റുകള്‍ക്കെതിരേ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പൊലീസ്. വിവാഹ പരസ്യങ്ങള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ സജീവമായതോടെയാണ് നിർദേശം. പരസ്യങ്ങള്‍ നല്‍കുന്ന സൈറ്റുകളിലും മറ്റും ഉള്ള പരസ്യങ്ങളുടെ സത്യാവസ്ഥ നേരിട്ട് അന്വേഷിച്ചറിഞ്ഞതിനു ശേഷം മാത്രമേ മുന്നോട്ടു പോകാവൂവെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളോട് പ്രതികരിച്ച് വഞ്ചിതരാകരുത്. […]

Keralam

കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കോതമംഗലം: കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. 72കാരിയായ സാറാമ്മയാണ് മരിച്ചത്. തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം കള്ളാടാണ് സംഭവം നടന്നത്. വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഭക്ഷണം കഴിച്ച് ഡൈനിങ് ടേബിളില്‍ ഇരുന്ന സാറാമ്മയെ പിന്നില്‍ നിന്ന് മാരകായുധം വെച്ച് അടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. […]