Sports

നാഷണൽ പാരാ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ലിറ്റിൽ പീപ്പിൾസ് സ്പോർസ് ക്ലബിലെ അംഗങ്ങൾക്ക് മികച്ച വിജയം

കൊച്ചി: ജാർഖണ്ഡിൽ നടന്ന നാഷണൽ പാരാ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ലിറ്റിൽ പീപ്പിൾസ് സ്പോർസ് ക്ലബിലെ അംഗങ്ങൾ മികച്ച വിജയം നേടി. ജാർഖണ്ഡ് മോഹൻ അഹുജ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ലിറ്റിൽ പീപ്പിൾ സ്പോർസ് ക്ലബിലെ അംഗങ്ങൾ അഞ്ച് മെഡലുകൾ നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ബൈജു സി എസ് […]

Keralam

ലോക്സഭാ തെരഞ്ഞെടുപ്പ്: എല്ലാവിധ അനുമതികള്‍ക്ക് സുവിധ പോര്‍ട്ടലില്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള അനുമതികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റായ https://suvidha.eci.gov.in ലൂടെ അപേക്ഷിക്കാം. സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, മറ്റുള്ളവര്‍ എന്നിവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷിക്കാം. മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. യോഗങ്ങള്‍, […]

Keralam

ലാ നിന വരുന്നു! ശക്തമായ മഴയ്ക്ക് സാദ്ധ്യത; പ്രവചിച്ച് രാജ്യാന്തര കാലാവസ്ഥാ ഏജൻസികൾ

ഈ വർഷം ജൂണോടെ എൽ നിനോ സാഹചര്യം അവസാനിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ആ​ഗോള കാലാവസ്ഥയെ ബാധിക്കുന്ന എൽ നിനോ ദുർബലമാകാൻ തുടങ്ങിയെന്നും ഓഗസ്റ്റിൽ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ആഗോള കാലാവസ്ഥാ ഏജൻസികൾ പ്രവചിച്ചു. ജൂൺ-ഓഗസ്റ്റ് മാസത്തോടെ ലാ നിന പ്രതിഭാസമുണ്ടാകുകയാണെങ്കിൽ ഈ വർഷം രാജ്യത്ത് മൺസൂൺ […]

Health

വേനൽക്കാല രോഗങ്ങൾ: ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണം; വീണ ജോർജ്

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കൾ, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ – എച്ച്.ഐ.വി., കാൻസർ ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ, ദീർഘകാലമായി ശ്വാസകോശ/ ത്വക്ക് […]

District News

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കവെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ്

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കവെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിനു മുൻപ് അടിയന്തര പണപ്പിരിവ് നടത്താൻ തയാറെടുക്കുകയാണ് കെപിസിസി. കൂപ്പൺ അടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നോട്ടുവച്ചതായാണ് വിവരം. കൂടിയാലോചനകൾക്ക് ശേഷമേ ഇതു സംബന്ധിച്ച […]

Keralam

പൂക്കോട് വെറ്ററിനറി സര്‍വകലാശാല; വിദ്യാർത്ഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ 2023ല്‍ നടന്ന റാഗിങിൻ്റെ പേരില്‍ പുറത്താക്കിയ രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സിദ്ധാര്‍ത്ഥൻ്റെ മരണത്തിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നേരത്തെയുള്ള കേസില്‍ നടപടിയെടുത്തത്. തുടർന്നാണ് നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനും സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ഈ […]

India

ബിജെപിയുടെ ഗോവ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥി

പനാജി: ബിജെപിയുടെ ഗോവ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി വനിതാ സ്ഥാനാർത്ഥി . ഡെംപോ ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും വ്യവസായിയുമായ പല്ലവി ഡെംപോയാണ് സൗത്ത് ഗോവയില്‍ നിന്ന് ജനവിധി തേടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 111 സ്ഥാനാർത്ഥികളുടെ പട്ടികയിലാണ് പല്ലവി ഡെംപോ ഇടംപിടിച്ചത്. ഗോവ സംരംഭകയും വിദ്യാഭ്യാസ വിചക്ഷണയുമായ […]

India

മിനിമം വേതനത്തെ 2025 ഓടെ ജീവിത വേതനമാക്കി മാറ്റാനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

മിനിമം വേതനത്തെ 2025 ഓടെ ജീവിത വേതനമാക്കി (ലിവിങ് വേജ്) മാറ്റാനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര തൊഴില്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) സാങ്കേതിക പിന്തുണയോടെയാണ് ഈയൊരു മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നത്. ശേഷി വര്‍ധിപ്പിക്കല്‍, ഡേറ്റ ശേഖരണം, ജീവിത വേതനത്തിന്റെ ഗുണപരമായ സാമ്പത്തിക മാറ്റങ്ങള്‍ എന്നിവയ്ക്കുള്ള പിന്തുണ തേടി ഉദ്യോഗസ്ഥര്‍ […]

Entertainment

കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ മലയാള സിനിമയിൽ എത്തിയ നടി സുരഭി സന്തോഷ് വിവാഹിതയായി

നടി സുരഭി സന്തോഷ് വിവാഹിതയായി. ഗായകന്‍ പ്രണവ് ചന്ദ്രനാണ് വരന്‍. മുംബൈയില്‍ വളര്‍ന്ന പയ്യന്നൂര്‍ സ്വദേശിയായ പ്രണവ് സരിഗമ ലേബലിലെ ആര്‍ടിസ്റ്റാണ്. കോവളത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രം സുരഭി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ സുരഭി നര്‍ത്തകി കൂടിയാണ്. 2011ല്‍ കന്നട ചിത്രത്തിലൂടെയാണ് […]

Schools

സ്കൂളുകളിൽ വിതരണം ചെയ്ത സത്യവാങ്മൂലം പിൻവലിക്കാൻ കളക്ടറുടെ നിർദ്ദേശം

കാസർകോട്: സ്കൂളുകളിൽ വിതരണം ചെയ്ത തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പിൻവലിക്കാൻ കാസർകോട് ജില്ലാ കളക്ടറുടെ നിർദേശം. സ്വീപ് നോഡൽ ഓഫീസർക്കാണ് നിർദ്ദേശം നൽകിയത്. ജില്ലാ കളക്ടർ കെ ഇമ്പശേഖരുടേതാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രക്ഷിതാവ് വോട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്താൻ സ്കൂളിൽ കുട്ടികളെക്കൊണ്ട് സത്യവാങ്മൂലം എഴുതിവാങ്ങിക്കുന്ന ബോധവൽക്കരണ പരിപാടി […]