India

ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി ജയിലിലാകുന്നത് ഭരണഘടന പ്രതിസന്ധിയാകുമെന്നാണ് നിയമോപദേശം. ഇഡി കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ […]

India

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ദൃശ്യ, ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനതലത്തിൽ രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും നൽകുന്ന ദൃശ്യ, ശ്രവ്യ പരസ്യങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം. ജില്ലാതലത്തിൽ സ്ഥാനാർഥികളും വ്യക്തികളും നൽകുന്ന തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരമാണ് […]

India

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ ഇന്‍ചാര്‍ജുമാരെ നിയമിച്ച് ബിജെപി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീലാണ് കേരളത്തിൻ്റെ ഇലക്ഷന്‍ ഇന്‍ ചാര്‍ജ്. രാജ്യസഭ എംപിയും യുപി മുന്‍ ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ്മയാണ് മഹാരാഷ്ട്രയുടെ ഇന്‍ചാര്‍ജ്. ഹരിയാന മുന്‍ സംസ്ഥാന പ്രസിഡന്റ് ഒ […]

Keralam

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കില്‍ വര്‍ദ്ധന

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കില്‍ വര്‍ദ്ധന ഏര്‍പ്പെടുത്തും. ഒറ്റയാത്രയ്ക്കും മടക്കയാത്ര ചേര്‍ത്തുളള യാത്രയ്ക്കും മാസപ്പാസിനും നിരക്കുയരും. പണികള്‍ പൂര്‍ത്തിയാക്കാതെ അമിത ടോള്‍ ഈടാക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇതേത്തുടർന്ന് പ്രതിഷേധം ശക്തമാക്കാനാണ് പ്രാദേശിക സംഘടനകളുടെ തീരുമാനം. കുതിരാന്‍ തുരങ്കത്തിൻ്റെ പണി പൂര്‍ത്തിയാകാത്തതിലെ പ്രതിഷേധം […]

India

കോണ്‍ഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചതില്‍ പ്രതികരണവുമായി യുഎസ് വക്താവ് മാത്യൂ മില്ലര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചതില്‍ പ്രതികരണവുമായി യുഎസ് വക്താവ് മാത്യൂ മില്ലര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായി പ്രചാരണം നടത്തുന്നതിന് വെല്ലുവിളിയുണ്ടാക്കുന്ന തരത്തില്‍ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസിൻ്റെ  ശ്രദ്ധയില്‍പ്പെട്ടുവെന്നും നടപടികൾ എപ്പോഴും സുതാര്യമാകണമെന്ന് മില്ലര്‍ അഭിപ്രായപെട്ടു. “വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഫലപ്രദമായി പ്രചാരണം നടത്തുന്നത് വെല്ലുവിളിയുണ്ടാക്കുന്ന തരത്തിൽ കോണ്‍ഗ്രസിന്‍റെ […]

India

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിച്ചു. കേരളത്തില്‍ 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 333 രൂപയായിരുന്ന കൂലി 346 ആയി. പുതുക്കിയ വേതന നിരക്ക് കേന്ദ്രം പുറത്തിറക്കി. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതി വേതനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ […]

Keralam

കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രിക സമർപ്പണം ഇന്നു മുതൽ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സമർപ്പണം ഇന്ന് ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക […]

District News

ചുട്ടുപൊള്ളുന്ന വേനല്‍ ചൂടാണ് കോട്ടയത്ത്; അതുക്കും മേലെയാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ് ചൂട്

കോട്ടയം: ചുട്ടുപൊള്ളുന്ന വേനല്‍ ചൂടിനും മേലെയാണ് കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂട്. എൽഡിഎഫിലെയും യുഡിഎഫിലെയും കേരള കോണ്‍ഗ്രസുകളും എന്‍ഡിഎ കണ്‍വീനറും ഏറ്റുമുട്ടുന്ന കോട്ടയത്ത് ഇത്തവണ പോരിന് വീര്യം കൂടും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മണ്ഡല വികസനത്തില്‍ ശശി തരൂരും എന്‍.കെ. പ്രേമചന്ദ്രനും ഉള്‍പ്പെടെ താരശോഭയുള്ള എംപിമാരെപ്പോലും പിന്നിലാക്കി എല്ലാ […]

India

പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു

ഛണ്ഡീഗഡ്: ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി. പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു. ജലന്ദർ എംപി സുശീൽ കുമാർ റിങ്കു, ജലന്ദർ വെസ്റ്റ് എംഎൽഎ ശീതൾ അൻഗൂറൽ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. എഎപിയുടെ പഞ്ചാബിലെ ഒരെയൊരു എംപിയാണ് സുശീൽ കുമാർ റിങ്കു. പഞ്ചാബിൽ […]

Health

ബീറ്റ്റൂട്ട് കഴിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ടിൽ പ്രോട്ടീൻ, കോപ്പർ, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, നാരുകൾ, ഇരുമ്പ്, വിറ്റാമിൻ സി എന്നീ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബീറ്റ്റൂട്ട് മികച്ച പച്ചക്കറിയാണ്. ഇതിൽ കലോറി വളരെ കുറവാണ്. ഭാരം […]