Keralam

കാട്ടുപന്നി ബൈക്കിലിടിച്ച് 5 വയസുകാരനും മാതാപിതാക്കള്‍ക്കും പരിക്ക്

പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കും മകനും പരിക്കേറ്റു. മഞ്ഞളൂർ വെട്ടുകാട്ടിൽ രത്നാകരൻ (48), ഭാര്യ രമണി (34), മകൻ ഐപിൻ ദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്.  പന്നിക്കോട് – കണ്ണാടി റോഡിൽ തില്ലങ്കാടിനും പന്നിക്കോടിനും ഇടയിൽ വെച്ചാണ് അപകടം ഉണ്ടായത്. നെന്മാറയിലേക്ക് ബൈക്കിൽ പോകുമ്പോൾ പാഞ്ഞ് […]

Business

സ്വര്‍ണവില സർവ്വകാല റെക്കോർഡില്‍; ഇന്ന് വര്‍ദ്ധിച്ചത് 400 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില സർവ്വകാല റെക്കോർഡില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വർദ്ധിച്ച് 51,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വർദ്ധിച്ച് 6460 രൂപയായി. ഈ മാസം മൂന്നാം തവണയാണ് സ്വര്‍ണവില റെക്കോർഡ് സൃഷ്ടിക്കുന്നത്. ഇന്നലെ സ്വര്‍ണവില 600 രൂപയാണ് വര്‍ദ്ധിച്ചത്. ഇതിന് മുന്‍പ് […]

Health

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലേക്ക്

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലേക്ക്. ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം വിതരണക്കാർ നിർത്തി. സർജിക്കൽ ഉപകരണങ്ങളുടെ വിതരണം ഏപ്രിൽ 1 മുതലാണ് കമ്പനികൾ നിർത്തിയത്. 2023 ഡിസംബർ 31 വരെയുള്ള കുടിശികയായ 143 കോടി രൂപ നൽകാത്തതിനെ തുടർന്നാണ് വിതരണം നിർത്തിയത്. മെഡിക്കൽ കോളേജുകളിൽ അവശേഷിക്കുന്നത് […]

Movies

ഓൺലൈൻ ബുക്കിംഗിൽ ഒന്നാം സ്ഥാനം കീഴടക്കി ‘ആടുജീവിതം’

മലയാള സിനിമയുടെ മാര്‍ക്കറ്റ് വലുതായിക്കൊണ്ടിരിക്കുകയാണ്. ഒടിടിയുടെ വരവോടെ മറുഭാഷാ സിനിമാപ്രേമികളിലേക്ക് എത്തിത്തുടങ്ങിയ മലയാള സിനിമ ഇപ്പോള്‍ അവരെ തിയറ്ററുകളിലേക്കും എത്തിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്സിനും പ്രേമലുവിനും ശേഷം ഇതര ഭാഷക്കാരായ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് ആടുജീവിതം. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ […]

Schools

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെക്യുലർ അന്തരീക്ഷം ഉറപ്പാക്കണം; കത്തോലിക്ക മെത്രാൻ സമിതി

ന്യൂഡൽഹി: കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ രാജ്യത്ത് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെക്യുലർ മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ നിർദ്ദേശം നൽകി ഭാരത കത്തോലിക്ക മെത്രാൻ സമിതി. കത്തോലിക്ക വിശ്വാസം ഇതരമതസ്ഥരായ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുത് എന്നും മെത്രാൻ സമിതി പറഞ്ഞു. സ്കൂളിൻ്റെ അന്തരീക്ഷത്തിൽ കത്തോലിക്ക സഭയുടെ മൂല്യങ്ങളും പഠനങ്ങളും നിലനിർത്തണം. […]

Keralam

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; തൃശ്ശൂർ സ്വദേശി പോലീസ് പിടിയിൽ

തലപ്പുഴ: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ തൃശ്ശൂർ സ്വദേശിയെ തലപ്പുഴ പോലീസ് പിടികൂടി. വാടാനപ്പള്ളി, കാരമുക്ക്, കൊള്ളന്നൂര്‍ വീട്ടില്‍ സിബിന്‍ കെ. വര്‍ഗ്ഗീസി(33)നെയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് […]

Keralam

കോഴിക്കോട് ഐസിയു പീഡനം; അതിജീവിതയെ പിന്തുണച്ച നഴ്സിനോട് അനീതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ വെച്ച് രോഗി പീഡിപ്പിയ്ക്കപ്പെട്ട കേസിൽ അതിജീവിതയെ പിന്തുണച്ച് നിർണ്ണായക മൊഴി നല്‍കിയ നഴ്സ് അനിതയോട് അനീതി. ഏപ്രിൽ ഒന്ന് മുതൽ ജോലിയിൽ തിരികെ പ്രവേശിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും ജോലിയിൽ തിരികെ പ്രവേശിക്കാനാവാതെ പുറത്ത് നിൽക്കുകയാണ് അനിത. ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും പ്രവേശിപ്പിയ്ക്കില്ലെന്ന […]

Keralam

കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ മുൻ എംപി പികെ ബിജുവിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്‌തേക്കും

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ എംപി പികെ ബിജുവിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തേക്കും. തട്ടിപ്പിൻ്റെ വിവരങ്ങൾ പികെ ബിജുവിന് അറിയാമെന്ന് സാക്ഷികൾ മൊഴി നൽകിയിരുന്നു. പികെ ബിജുവിന് കഴിഞ്ഞദിവസം ഇഡി നോട്ടീസ് അയച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. കൗൺസിലർ എം.ആർ. […]

Keralam

സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ഒരു ഭിക്ഷക്കാരൻ ടിടിഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെ ആയിരുന്നു ആക്രണം. പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെട്ടു. ആദ്യം ഇയാൾ യാത്രക്കാരും […]

Keralam

7 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: കനത്ത ചൂടിൽ ആശ്വാസമായി വിവിധ ജില്ലകളിൽ ഇന്നും വേനൽ മഴ ലഭിക്കും. ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം കേരളത്തിലെ 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം […]