Keralam

മത ന്യൂന പക്ഷങ്ങളെ ആക്രമിയ്ക്കുക എന്നതാണ് ആര്‍എസ്എസ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കി: മത ന്യൂന പക്ഷങ്ങളെ ആക്രമിയ്ക്കുക എന്നതാണ് ആര്‍എസ്എസ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാപങ്ങൾക്ക് ഇരയായവർക്കൊപ്പമല്ല മറിച്ച് കലാപകാരികൾക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ നിന്നത്. ഇതിൻ്റെ തുടർച്ചയായിട്ടാണ് ന്യൂനപക്ഷം എന്നൊന്നില്ലെന്ന് ആര്‍എസ്എസ് പറയുന്നത്. രാജ്യത്ത് ഹിന്ദുക്കൾ മാത്രമേയുള്ളൂവെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെ പറയുന്നത്. നിയമത്തിന് മുന്നിൽ രാജ്യത്ത് ജീവിക്കുന്ന എല്ലാവർക്കും […]

Sports

കാമറൂണ്‍ ഗ്രീനിന്‍റെ സ്റ്റംപ് നിലംപരിശാക്കി മായങ്ക് യാദവ്- വീഡിയോ

ബെംഗളൂരു: ബോളർമാരുടെ ശവപ്പറമ്പെന്ന് അറിയപ്പെടുന്ന ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നാല് ഓവറില്‍ കേവലം 14 റണ്‍സ് മാത്രം വഴങ്ങി നേടിയത് മൂന്ന് വിക്കറ്റുകള്‍. ചിന്നസ്വാമിയില്‍ ഇത്തരമൊരു പ്രകടനം അപൂർവം, അതും ട്വന്റി 20യില്‍. ഐപിഎല്ലിലെ ടോക്ക് ഓഫ് ദ ടൗണാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പേസർ മായങ്ക് യാദവ്. […]

Keralam

ഇന്നലെ രേഖപ്പെടുത്തിയത് വൈദ്യുതി ബോർഡിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗം

വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കി വൈദ്യുതി ഉപഭോഗം കുത്തനെ കൂടി. 106.8882 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. വൈദ്യുതി ബോർഡിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വേനൽരൂക്ഷമായതോടെ ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കുത്തനെ വർദ്ധിക്കുകയാണ്. മാർച്ചിൽ വൈദ്യുതി വാങ്ങാൻ ബോർഡ് അധികമായി ചെലവഴിച്ചത് 256 കോടി […]

Business

സ്വര്‍ണവില വീണ്ടും കൂടി സര്‍വകാല റെക്കോര്‍ഡിലെത്തി

കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 600 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 51,280 ആയി. ഗ്രാമിന് 75 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കൂടിയത്. അന്താരാഷ്ട്രതലത്തില്‍ വില […]

Entertainment

കൊല്ലപ്പെട്ട ടിടിഇ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍

കൊച്ചി: മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്ന കൊല്ലപ്പെട്ട ടിടിഇ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ മരണപ്പെട്ട ടിടിഇയെ ഓര്‍ത്തത്. ‘സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികൾ’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മോഹന്‍ലാലിൻ്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, […]

Keralam

പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കോതമംഗലം സ്വദേശിയായ എല്‍ദോസ്, മകള്‍ ബ്ലസി എന്നിവരാണ് മരിച്ചത്. പെരുമ്പാവൂര്‍ താന്നിപ്പുഴയിലായിരുന്നു അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. അമിത വേഗതയിലാണ് ടിപ്പര്‍ ലോറി വന്നതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. ടിപ്പര്‍ ബൈക്കിന് […]

India

രാജീവ് ഗാന്ധി വധക്കേസ് പ്രതികൾ ശ്രീലങ്കയിലേക്ക്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച പ്രതികൾ ഇന്ന് വിമാനമാർഗ്ഗം ശ്രീലങ്കയിലേക്ക് പോകും. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ ട്രിച്ചി സ്പെഷ്യൽ ക്യാംപിൽനിന്ന് ഇന്നലെ രാത്രി 11.15 ന് പോലീസ് വാഹനത്തിൽ ചെന്നൈയിലേക്ക് കൊണ്ടുപോയി. മൂന്നു പേരെയും ഇന്ന് രാവിലെ ചെന്നൈയിൽ നിന്ന് കൊളംബോയിലേക്കുള്ള വിമാനത്തിൽ അയക്കും.

India

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി

പൂനൈ: മഹാരാഷ്ട്രയില്‍ തെര‍ഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയ്ക്ക് തിരിച്ചടി. ബിജെപി എംപി ഉന്മേഷ് പാട്ടീല്‍ കൂറുമാറിയതാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്. ജല്‍ഗാവിലെ സിറ്റിംഗ് എംപിയാണ് ഉന്മേഷ് പാട്ടീല്‍. ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തില്‍ ചേരാനാണ് തീരുമാനം. മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിക്കൊപ്പം ചേര്‍ന്ന് മത്സരിക്കാനാണ് ശിവസേന ഉദ്ദവ് താക്കറെ […]

India

മൻമോഹൻ സിംഗിൻ്റെ 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് പര്യവസാനം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉൾപ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മൻമോഹൻ സിംഗിൻ്റെ 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. അദ്ദേഹത്തിന് പകരം രാജസ്ഥാനിൽ നിന്ന് സോണിയാ ഗാന്ധി രാജ്യസഭയിലെത്തും. കേന്ദ്ര മന്ത്രിമാരും കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുകയും ചെയ്യുന്ന വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും […]

Keralam

രാഹുൽ ഗാന്ധി വയനാട്ടിൽ; വന്‍ വരവേല്‍പ്പ്

വയനാട്: എം പി രാഹുൽ ഗാന്ധി വയനാട്ടില്‍. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാഹുല്‍ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. ഹെലികോപ്റ്ററില്‍ മേപ്പാടിയിൽ എത്തിയ രാഹുലിന് ഒപ്പം പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തിയിട്ടുണ്ട്. മേപ്പാടിയില്‍ നിന്നും ഉച്ചയ്ക്ക് 12 മണിയോടെ റോഡ് […]