World

തായ്‌വാനിൽ വന്‍ ഭൂചലനം; 7.2 തീവ്രത, ജപ്പാനിലും ഫിലിപൈൻസിലും സുനാമി മുന്നറിയിപ്പ്

തായ്‌വാനിൽ വൻ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തായ്‌വാൻ തലസ്ഥാന നഗരമായ തായ്പേയിൽ കെട്ടിടങ്ങൾ ഉൾപ്പെടെ തകർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1999ന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും തീവ്രത കൂടിയ ഭൂചലനമാണ് ബുധനാഴ്ച പുലർച്ചെ റിപ്പോർട്ട് ചെയ്തത്. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഫിലിപ്പൈൻസിലും ജപ്പാന്റെ തെക്കൻ […]

Keralam

പുതിയ വീട്ടിലേക്ക് മാറിയിട്ട് 7 ദിവസം, ഇനി ആ വീട്ടിൽ അമ്മ മാത്രം: നോവായി വിനോദ്

വർഷങ്ങളുടെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലായിരുന്നു വിനോദ്. ഒരാഴ്ച മുൻപാണ് ഏറെ സന്തോഷത്തോടെ തന്റെ സ്വപ്നഭവനത്തിലേക്ക് വിനോദ് താമസം മാറിയത്. എന്നാൽ ഏഴു ദിവസം മാത്രമേ ആ വീട്ടിൽ കഴിയാൻ വിനോദിനായുള്ളൂ. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് അന്യസംസ്ഥാനക്കാരനായ മ​ദ്യപാനിയുടെ ക്രൂരതയിൽ ഇല്ലാതായത്. തിരുവനന്തപുരം സ്വദേശിയായിരുന്നു വിനോദ്. എറണാകുളം മഞ്ഞുമ്മലിൽ പണിത […]

Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഒഡീഷ പഞ്ചാബിനെ വീഴ്ത്തി; പ്ലേ ഓഫിലേക്ക് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സി പഞ്ചാബ് എഫ്‌സിയെ പരാജയപ്പെടുത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് യോഗ്യത ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പഞ്ചാബ് എഫ്‌സിയുടെ പരാജയം. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ആറ് ടീമുകളില്‍ ഉണ്ടാകുമെന്ന് ഉറപ്പായി.   […]

Keralam

തൃശ്ശൂരില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

തൃശ്ശൂര്‍: തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം. മൃതദേഹം തൃശൂര്‍ ഗവ. […]

District News

കോട്ടയം ബസ്സ് അപകടം; കെഎസ്ആർടിസി ​ഡ്രൈവർ ബ്രിജേഷിനെ പിരിച്ചുവിട്ട് മോട്ടോർ വാഹന വകുപ്പ്

കോട്ടയം: കെഎസ്ആർടിസി ​ഡ്രൈവർമാർ ശ്രദ്ധിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ ഇനി വീട്ടിൽ ഇരിക്കേണ്ടി വരും. അശ്രദ്ധമായി വാഹനം ഓടിച്ചതിന് കെഎസ്ആർടിസി ഡ്രൈവർ ബ്രിജേഷിനെ പിരിച്ചുവിട്ടു. കോട്ടയം കളത്തിപ്പടിയിൽ മാർച്ച് 29ന് തിരുവല്ല ഡിപ്പോയില്‍ നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ഇരുചക്ര വാഹന യാത്രികന്‍ മരിച്ച അപകടവുമായി ബന്ധപ്പെട്ടാണ് […]

Keralam

അഹന്തയും ആക്രോശങ്ങളും റോഡിൽ വേണ്ടെന്ന് കേരള പോലീസ്

തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവുമെന്ന് കേരളാ പോലീസ്. റോഡുകളില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പോലീസിൻ്റെ മുന്നറിയിപ്പ്. നിരന്തരമായി ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെ ചൊല്ലിയോ നിരത്തുകളില്‍ വാഗ്വാദം കാണാം. ക്ഷമിക്കാവുന്ന നിസാര കാര്യങ്ങള്‍ […]

Entertainment

നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നു. വിവാഹം ഈ മാസം 24ന് വടക്കാഞ്ചേരിയില്‍ വെച്ചാണ്. ഇരുവരുടേതും പ്രണയ വിവാഹമാണ്. വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിലൊരുങ്ങിയ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, […]

Sports

ഐപിഎൽ 2024 ; മത്സരക്രമത്തില്‍ ചെറിയ മാറ്റമുണ്ടായേക്കും

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൻ്റെ 17-ാം പതിപ്പിലെ മത്സരക്രമത്തില്‍ ചെറിയ മാറ്റമുണ്ടായേക്കും. എപ്രിൽ 17ന് കൊൽക്കത്തയിൽ നടക്കുന്ന മത്സരം ഒരു ദിവസം നേരത്തെയാക്കാനാണ് സാധ്യത. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലാണ് അന്നത്തെ പോരാട്ടം. രാമനവമി ഉത്സവത്തെ തുടർന്ന് ഐപിഎല്ലിന് സുരക്ഷ ഒരുക്കാൻ കഴിഞ്ഞേക്കില്ല. തുടർന്നാണ് മത്സരം […]

Sports

ട്വന്റി 20 ലോകകപ്പില്‍ നിന്ന് പിന്മാറി ബെന്‍ സ്റ്റോക്‌സ്

വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് തന്നെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ഓള്‍ റൗണ്ടർ ബെന്‍ സ്റ്റോക്‌സ്. മൂന്ന് ഫോർമാറ്റുകളിലും താന്‍ ആഗ്രഹിക്കുന്ന തലത്തിലുള്ള ഓള്‍ റൗണ്ടറാകുന്നതിന് ഇടവേള ഉപയോഗിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് താരം വ്യക്തമാക്കി. അടുത്തിടെയാണ് സ്റ്റോക്‌സിൻ്റെ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ […]

District News

തോമസ് ചാഴികാടന്‍റെ പര്യടന പരിപാടികൾക്കു പാലായിൽ തുടക്കം

പാല: കെ.എം. മാണി സ്മരണയില്‍ കോട്ടയം മണ്ഡലത്തിലെ വിപുലമായ പര്യടന പരിപാടികള്‍ക്കും അദ്ദേഹം പാലായില്‍ തുടക്കം കുറിച്ചു. രാവിലെ പാലാ കത്തീഡ്രല്‍ ദേവാലയത്തില്‍ കെ.എം മാണി സാറിന്‍റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് അനുഗ്രഹം വാങ്ങിയാണ് ആദ്യ പര്യടന കേന്ദ്രമായ കൊല്ലപ്പള്ളിക്ക് ചാഴികാടന്‍ യാത്ര തിരിച്ചത്. കേരള കോണ്‍ഗ്രസ് – എം […]