Keralam

പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്ന് റിയാസ്; വിശദീകരണം തേടി കളക്ടര്‍

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫ് പരാതിയിൽ മന്ത്രി റിയാസിനോട് തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടര്‍ വിശദീകരണം തേടി. എന്നാൽ ആരോപണം തള്ളിയ റിയാസ്, നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞതെന്നും ചെയ്ത കാര്യം പറയുന്നതിൽ കുതിരകയറിയിട്ട് കാര്യമില്ലെന്നും പറഞ്ഞു. ഇനിയും ഇക്കാര്യങ്ങൾ പറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം […]

India

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: സഞ്ജയ് സിംഗ് എംപിക്ക് ജാമ്യം

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗിന് ജാമ്യം. സുപ്രീംകോടതിയിൽ ജാമ്യാപേക്ഷയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിർക്കാതിരുന്നതോടെയാണ് സഞ്ജയ് സിംഗിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. മദ്യനയക്കേസിൽ അറസ്റ്റിലായ നേതാക്കളിൽ ആദ്യമായാണ് ഒരു നേതാവിന് ജാമ്യം ലഭിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ്‌ ഖന്ന, ദിപാങ്കർ ദത്ത, പി […]

Travel and Tourism

മൂന്നാറിൻ്റെ കുളിരുതേടിയെത്തുന്ന സഞ്ചരികൾക്ക് കാഴ്ചയുടെ വസന്തം ഒരുക്കി നീല വാകകൾ

മൂന്നാർ : മൂന്നാറിൻ്റെ കുളിരുതേടിയെത്തുന്ന സഞ്ചരികൾക്ക് കാഴ്ചയുടെ നീല വസന്തം തീർക്കുകയാണ് നീല വാക. പച്ചവിരിച്ചുകിടക്കുന്ന തേയിലക്കാടുകൾക്കിയിൽ നിലവസന്തം തീർക്കുന്ന വാക പൂക്കൾ ഏതൊരു സഞ്ചാരിയുടെയും മനം കവരും. ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇത് നട്ടുപിടിപ്പിച്ചത്. മൂന്നാറിൻ്റെ തേയില മലനിരകളിൽ നീലവസന്തം വിരിച്ച് നിൽക്കുന്ന […]

Keralam

കൊച്ചിയിൽ ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ടാങ്കറുകൾ വഴിയുള്ള ജലവിതരണവും മുടങ്ങുന്നു

കൊച്ചി: കനത്ത ചൂടിൽ നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ കൂടുതൽ ദുരിതം സമ്മാനിച്ച് കുടിവെള്ള ടാങ്കറുകളിലൂടെയുള്ള ജലവിതരണവും മുടങ്ങുന്ന സ്ഥിതിയിലേയ്ക്കെത്തുന്നു. ചൂട് കനത്തതോടെ ജല ഉപഭോഗവും നഗരത്തിൽ വർധിച്ചു. നഗരത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഫ്‌ളാറ്റ് സമുച്ഛയങ്ങൾ അടക്കമുള്ളവയും ആശ്രയിക്കുന്നത് ടാങ്കറുകളിലൂടെയുള്ള ജലവിതരണത്തെയാണ്. ജല ഉപഭോഗം കൂടിയതോടെ ആവശ്യത്തിന് വെള്ളം […]

Keralam

സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു. വിവിധയിടങ്ങളിൽ വേനൽമഴ എത്തിയെങ്കിലും ചൂടിന് നിലവിൽ കുറവൊന്നുമില്ല. അതിനിടയിലാണ് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് വന്നിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ന് 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]

Keralam

കേരള കേന്ദ്ര സര്‍വകലാശാലയിൽ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോഡ്: ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി റൂബി പട്ടേലാണ് മരിച്ചത്. 27 വയസായിരുന്നു. ബിഹാര്‍ സ്വദേശിയായ റൂബി പട്ടേൽ, സര്‍വകലാശാലയിൽ ഹിന്ദി വിഭാഗത്തിൽ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ന് രാവിലെയാണ് റൂബി പട്ടേലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക […]

Keralam

കണ്ണൂർ സർവകലാശാല സെനറ്റ് അംഗത്വത്തിൽ ഇടപെട്ട് ചാൻസിലറായ ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാല സെനറ്റ് അംഗത്വത്തിൽ ഇടപെട്ട് ചാൻസിലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല സിൻഡിക്കേറ്റ് നൽകിയ പാനൽ വെട്ടിയ ഗവർണർ പുതിയ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യുകയും ചെയ്തു. സിൻഡിക്കേറ്റ് നിർദേശിച്ച 14 പേരുകളിൽ കഥാകാരൻ ടി.പദ്മനാഭൻ, വിദ്യാർഥി പ്രതിനിധി ആയിഷ ഫിദ എന്നിവരെ മാത്രമാണ് ഗവർണർ […]

Movies

റിലീസിന് ഒരുങ്ങി ജി വി പ്രകാശ് കുമാര്‍ ചിത്രം ‘കല്‍വൻ’; ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് വിറ്റു

ജി വി പ്രകാശ് കുമാര്‍ ചിത്രമായ കല്‍വൻ റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ നാലിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കാടിൻ്റെ പശ്ചാത്തലത്തിലാണ് കല്‍വൻ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന കല്‍വൻ ചിത്രത്തിൻ്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് ഒടിടിയില്‍ എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്.  സംവിധായകൻ പി […]

India

കോടതിയലക്ഷ്യ കേസ്‌; സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി ബാബ രാംദേവ്

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി ആയുര്‍വേദ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകന്‍ ബാബാ രാംദേവും സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി. ഇരുവരും കോടതിയോട് ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍ ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇരുവരോടും നേരിട്ട് ഹാജരാകാന്‍ […]

Sports

മുംബൈയുടെ നായക സ്ഥാനം രോഹിത് ശര്‍മയ്ക്ക് തിരികെ നല്കാൻ ആവശ്യപ്പെട്ട് മനോജ് തിവാരി

മുംബൈ: ക്യാപ്റ്റന്‍സി മാറ്റത്തില്‍ ഐപിഎല്‍ തുടങ്ങും മുന്‍പ് തന്നെ വന്‍ ആരാധക നഷ്ടം സംഭവിച്ച മുംബൈ ഇന്ത്യന്‍സിനു തുടരെ മൂന്ന് തോല്‍വികള്‍ താങ്ങാവുന്നതിലും അപ്പുറത്താണ്. ഈ സീസണില്‍ ഒരു മത്സരവും ജയിക്കാത്ത ഏക ടീമെന്ന നാണക്കേടും അഞ്ച് കിരീടങ്ങളുള്ള മുംബൈയ്ക്ക് തന്നെ. രോഹിത് ശര്‍മയെ നായക സ്ഥാനത്തു നിന്നു […]