Sports

ഐപിഎൽ ടീം ഉടമകളുടെ യോ​ഗം വിളിച്ച് ബിസിസിഐ

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗ് പുരോ​ഗമിക്കുന്നതിനിടെ ഐപിഎൽ ടീം ഉടമകളുടെ യോ​ഗം വിളിച്ച് ബിസിസിഐ. ഏപ്രിൽ 16ന് അഹമ്മദാബാദിൽ വെച്ചാണ് യോ​ഗം നടക്കുക. അന്ന് ഡൽഹി ക്യാപിറ്റൽസ്-​ഗുജറാത്ത് ടൈറ്റൻ‌സ് മത്സരം നടക്കുന്നതിനിടെ ടീം ഉടമകളുടെ യോ​ഗവും നടക്കും. അടുത്ത വർഷം നടക്കേണ്ട ഐപിഎല്ലിൻ്റെ മെ​ഗാലേലം യോ​ഗത്തിൽ ചർ‌ച്ചയാകുമെന്നാണ് സൂചന. […]

World

തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാൻ്റെ തടവ് ശിക്ഷ മരവിപ്പിച്ച് പാകിസ്ഥാൻ കോടതി

ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ്റെ തടവ് ശിക്ഷ മരവിപ്പിച്ച് പാകിസ്ഥാൻ കോടതി. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്ന കേസിലെ ശിക്ഷയാണ് മരവിപ്പിച്ചത്. കേസില്‍ ഇമ്രാന്‍ ഖാനും പങ്കാളി ബുഷറ ബീവിക്കും 14 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഇതാണ് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതി […]

India

അധിക്ഷേപ പരാമര്‍ശം; ദിലീപ് ഘോഷിനും, സുപ്രിയ ശ്രീനാതെയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ താക്കീത്

ന്യൂഡല്‍ഹി: മോശം പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവ് ദിലീപ് ഘോഷിനും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ താക്കീത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിനാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റായ ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയത്. ബോളിവുഡ് നടിയും മാണ്ഡ്യയിലെ […]

Sports

ആദ്യവിജയം സ്വന്തമാക്കിയെങ്കിലും റിഷഭ് പന്തിന് തിരിച്ചടി

വിശാഖപട്ടണം: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് സീസണിലെ ആദ്യവിജയം സ്വന്തമാക്കിയെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന് തിരിച്ചടി. മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പന്ത് പിഴയടയ്‌ക്കേണ്ടിവരും. മാച്ച് റഫറി 12 ലക്ഷം രൂപയാണ് പന്തിന് പിഴയായി വിധിച്ചത്. നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും കുറഞ്ഞ […]

Keralam

ആലപ്പുഴ ജില്ലയിലെ കടലാക്രമണം; സ്ഥിതി നിയന്ത്രണവിധേയമെന്ന് കളക്ടര്‍

ആലപ്പുഴ: ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ തീരദേശ മേഖലകളില്‍ കടല്‍ കയറ്റമുണ്ടായ സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍ദേശം നല്‍കി. റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കി. ഇതിൻ്റെ അടിസ്ഥാനത്തില്‍ നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കളക്ടര്‍ അറിയിച്ചു. […]

India

ഗ്യാൻവാപിയില്‍ തല്‍സ്ഥിതി തുടരണം; പൂജയ്ക്ക് സ്റ്റേ നല്‍കാതെ സുപ്രീം കോടതി

ഡൽഹി: വാരണാസി ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നല്‍കിയ നടപടിയ്ക്ക് സ്റ്റേ നല്‍കാതെ സുപ്രീം കോടതി. ഹിന്ദു വിഭാഗം തെക്കന്‍ നിലവറയില്‍ നടത്താറുള്ള പൂജയ്ക്കാണ് സ്റ്റേ അനുവദിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. ജനുവരി 17, ജനുവരി 31 തീയ്യതികളിലെ കോടതി ഉത്തരവുകള്‍ക്ക് ശേഷവും തടസമില്ലാതെ മുസ്‌ലിം […]

Keralam

ബിജുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ഇന്നു തന്നെ നല്കാൻ തീരുമാനമായി

പത്തനംതിട്ട: പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ഇന്നു തന്നെ നല്‍കും. ബിജുവിൻ്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് ജോലി സ്ഥിരമാക്കും. ബിജുവിൻ്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം […]

India

കച്ചത്തീവ് വിഷയം വീണ്ടും ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

കച്ചത്തീവ് വിഷയം വീണ്ടും ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ കച്ചത്തീവ് പ്രശ്നം ആളിക്കത്തിയ്ക്കാനാണ് ബിജെപിയുടെ തീരുമാനം. തമിഴ്നാട്ടിലെ ബിജെപി നേതാക്കളും വിഷയം കാര്യമായി ഉന്നയിക്കുന്നുണ്ട്. പ്രധാനമന്ത്രിയ്ക്ക് പിന്നാലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ആരോപണവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ ജനശ്രദ്ധ തിരിയ്ക്കാനാണ് കച്ചത്തീവ് ഉയർത്തിപ്പിടിയ്ക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ […]

Keralam

യുവാവിനെതിരെ അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബം

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ യുവാവിനെതിരെ മരിച്ച യുവതിയുടെ കുടുംബം രംഗത്ത്. ഹാഷിം ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനുജയുടെ കുടുംബം ആരോപിച്ചു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അനുജയുടെ കുടുംബം പരാതി നല്‍കി. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസിലെ അധ്യാപികയാണ് മരിച്ച അനുജ. അതേസമയം അപകടത്തില്‍ അധ്യാപികയും സുഹൃത്തും […]

Keralam

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാള്‍ 3 ഡി​ഗ്രി കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി വരെയും, ആലപ്പുഴ, […]