Keralam

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എസ്ഡിപിഐ പിന്തുണ യുഡിഎഫിന്

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ  കേരളത്തിൽ എസ്ഡിപിഐ പിന്തുണ യുഡിഎഫിന്. കേരളത്തിൽ ലോക്സഭാ തെര‌ഞ്ഞെടുപ്പിൽ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നും എസ്ഡിപിയുടെ രാഷ്ട്രീയം വിശദീകരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി  വ്യക്തമാക്കി. ബി.ജെ.പി വിരുദ്ധമുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടി എന്നതാണ് കോൺഗ്രസിനെ പിന്തുണക്ക് പ്രധാന കാരണം. […]

Keralam

പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിൻ്റെ വീട് വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിൻ്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ചു. ഇതുസംബന്ധിച്ച നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. […]

Keralam

ഇരവികുളം ദേശീയോദ്യാനം; രാജമല ഇന്ന് തുറക്കും

മൂന്നാർ: വരയാടുകളുടെ പ്രജനന കാലത്തെത്തുടർന്ന് രണ്ട് മാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾപ്പെട്ട രാജമല ഇന്ന് തിങ്കളാഴ്ച തുറക്കും. ഇരവികുളത്ത് ഇതുവരെ 110ലധികം വരയാടിൻകുഞ്ഞുങ്ങൾ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. തുടർന്ന് രാജമലയിൽ പ്രവേശനം നിരോധിച്ചു. ഏപ്രിൽ അവസാനം വരയാടുകളുടെ കണക്കെടുപ്പ് […]

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്. ഡല്‍ഹി കോടതി ഏപ്രില്‍ 15 വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇഡി കൂടുതല്‍ റിമാന്‍ഡ് ആവശ്യപ്പെടാത്തതിനെ തുടര്‍ന്ന് റൂസ് അവന്യൂ കോടതികളിലെ പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജയാണ് ജുഡീഷ്യൽ […]

India

വീട്ടിനുള്ളിലേക്ക് ഇരച്ചുകയറിയ പുലിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്: വീഡിയോ

ന്യൂഡല്‍ഹി: വീട്ടിനുള്ളിലേക്ക് ഇരച്ചുകയറിയ പുലിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഡല്‍ഹിയിലെ വസീറാബാദിലാണ് സംഭവം. രാവിലെ ആറരയോടെ ഉണ്ടായ സംഭവം നാട്ടുകാരില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. അപകടകാരിയായ പുലിയെ നാട്ടുകാര്‍ ഓടിച്ചിട്ട് മുറിയ്ക്കകത്ത് പൂട്ടിയിട്ടുണ്ട്. മുറിയ്ക്കകത്തുള്ള പുലിയെ കൂട്ടിലാക്കാനുളള ശ്രമം പുരോഗമിക്കുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലിയെ ആളുകള്‍ […]

District News

പതിനെട്ട് വ‍ർഷം മുമ്പ് നവജാത ശിശുവിനെ കൊന്ന കേസിൽ ഒളിവിലായിരുന്ന അമ്മ പിടിയിൽ

കോട്ടയം: പതിനെട്ട് വ‍ർഷം മുമ്പ് നവജാത ശിശുവിനെ കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞുന്ന കുട്ടിയുടെ അമ്മ ഒടുവിൽ പിടിയിലായി.‌ പൊൻകുന്നത്താണ് 2004 ൽ ക്രൂരമായ കൊലപാതകം നടന്നത്. ചിറക്കടവ് സ്വദേശിയായ വയലിപറമ്പിൽ വീട്ടിൽ ഓമനയെയാണ് പോലീസ് പിടികൂടിയത്. ഓമന തന്‍റെ ‌നവജാത ശിശുവിനെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി […]

Keralam

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജു(56)വാണ് കൊല്ലപ്പെട്ടത്. ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിയ്ക്കടുത്ത് തിങ്കളാഴ്‌ച ഒന്നരയോടെയാണ് സംഭവം. വീടിന് സമീപത്തുള്ള തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് […]

Keralam

മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് താത്കാലിക ആശ്വാസം

കൊച്ചി: മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് താത്കാലിക ആശ്വാസം. വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി. തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസ് ടിആര്‍ രവി നിര്‍ദേശിച്ചു. ഇഡിയുടെ മറുപടിക്കായി ഹര്‍ജി മാറ്റി. ഈ മാസം രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എട്ടാം തവണയാണ് […]

Entertainment

പുരസ്കാര ശില്പം ലേലം ചെയ്തു വിജയ് ദേവരകൊണ്ട

അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ലഭിച്ച മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാര ശില്പം ലേലം ചെയ്‌തെന്ന് വിജയ് ദേവരകൊണ്ട. ‘ഫാമിലി സ്റ്റാർ’ എന്ന റിലീസിനൊരുങ്ങുന്ന വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൻ്റെ പ്രൊമോഷനിടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പുരസ്കാരങ്ങളിലൊന്നും താൽപര്യമില്ലെന്നും ലഭിച്ച പുരസ്‍കാരങ്ങളിൽ പലതും മറ്റുള്ളവർക്ക് കൊടുത്തതായും താരം പറഞ്ഞു. ചില […]

Keralam

കേരളത്തിന്റെ ആവശ്യം കോടതി തള്ളി; കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട ഹർജി ഭരണഘടന ബഞ്ചിന്

സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ചിരുന്ന കേരളത്തിന് പുതിയ നടപടിയോടെ തീരുമാനത്തിനായി കൂടുതല്‍ കാത്തിരിക്കേണ്ടിവരും. സുപ്രീം കോടതിയുടെ ഇടപെടലിൻ്റെ ഫലമായി കേരളത്തിന് ഗണ്യമായ തുക വായ്പയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ്, 10,000 കോടി കടമെടുക്കാൻ അനുവദിക്കണമെന്ന് […]