Keralam

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന് സംശയിക്കുന്ന അതിഥി തൊഴിലാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഡാണാപ്പടിയില്‍ മീന്‍കട നടത്തുന്ന ആളാണ് […]

Sports

ഡൽഹിയിൽ കരുത്തായി ക്യാപിറ്റൽസ്; പൊരുതി വീണ് മുംബൈ

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മറ്റൊരു ആവേശ മത്സരത്തിന് കൂടെ അവസാനമായി. ഇത്തവണ ഡൽഹി ക്യാപിറ്റൽസ് 10 റൺസിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. മുംബൈയുടെ പോരാട്ടം ഒമ്പതിന് 247 റൺസിൽ അവസാനിച്ചു. ഫ്രേസർ മക്‌ഗുര്‍കിന്റെ […]

Keralam

പാലക്കാട് റെക്കോര്‍ഡ് ചൂട്; സാധാരണയേക്കാള്‍ 5°c കൂടുതല്‍

തിരുവനന്തപുരം: പാലക്കാട് റെക്കോര്‍ഡ് ചൂട്. ഔദ്യോഗികമായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ചൂട് ഇന്ന് പാലക്കാട് രേഖപെടുത്തി. 41.8°c ചൂട് ആണ് ഇന്ന് പാലക്കാട് അനുഭവപ്പെട്ടത്. സാധാരണയെക്കാള്‍ 5.5°c കൂടുതലാണിത്. 1987 ലും 41.8°c രേഖപെടുത്തിയിരുന്നു. 2016 ഏപ്രില്‍ 27 ന് രേഖപെടുത്തിയത് 41.9°c ആണ് 1951ന് ശേഷം […]

Uncategorized

ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം; പ്രതിഷേധിച്ച് പ്രാർത്ഥനാ യജ്ഞം

ആലപ്പുഴ: ആലപ്പുഴ വളഞ്ഞവഴി എസ്എൻ കവലയിൽ ഗുരുദേവ പ്രതിഷ്ഠ മാറ്റുന്നതിനെ ചൊല്ലി സംഘർഷം. ഹെെക്കോടതി നിർദ്ദേശ പ്രകാരം ലേലം ചെയ്ത ഭൂമിയിൽ നിന്ന് പ്രതിഷ്ഠ മാറ്റുന്നതിനെ വിശ്വാസികൾ എതിർത്തു. പ്രതിഷ്ഠക്കായി നീക്കിവെച്ച 3 സെൻ്റ് സ്ഥലത്തേക്ക് മാറ്റാൻ ഒരുങ്ങുമ്പോഴായിരുന്നു എതിർപ്പ്. പ്രതിഷ്ഠ മാറ്റണമെന്നാണ് കോടതി നിർദ്ദേശം ഹൈകോടതി നിയോഗിച്ച […]

Uncategorized

”ബില്ലുകൾ ദിവസങ്ങൾക്കു മുൻപേ ഒപ്പിട്ടിരുന്നു, വൈകിയത് പരാതി ലഭിച്ചതിനാൽ”, ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ബില്ലുകളിൽ ഒപ്പിട്ടതിനു പിന്നാലെ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരവധി പരാതികൾ ലഭിച്ചതിനാലാണ് ഒപ്പിടാൻ വൈകിയതെന്നായിരുന്നു ഗവർണറുടെ പ്രതികരണം. സർക്കാരിലേക്കയതച്ച് അഭിപ്രായം തേടേണ്ടതുണ്ടായിരുന്നെന്നു അതിനാലാണ് സമയമെടുത്തതെന്ന് ഗവർണർ പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം പരിഗണനയിലിരുന്ന ബില്ലുകളെല്ലാം ഒപ്പിടുകയായിരുന്നല്ലോ എന്ന വാദവും ഗവർണർ എതിർത്തു. നേരത്തെ ഒപ്പിട്ടിരുന്നു. തെരഞ്ഞെടുപ്പിനു […]

Keralam

ചെറുതോണി, ഇരട്ടയാര്‍ ഡാമുകളില്‍ സൈറണ്‍ കേട്ടാല്‍ ഭയപ്പെടേണ്ട; അറിയിപ്പ്

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി, ഇരട്ടയാര്‍ ഡാമുകളില്‍ നിന്ന് സൈറണ്‍ കേട്ടാല്‍ ഭയപ്പെടേണ്ടെന്ന് അറിയിപ്പ്. കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന ട്രയണ്‍ റണ്ണിന്റെ ഭാഗമായാണ് സൈറണ്‍ പരിശോധിക്കുക. ഏപ്രില്‍ 30ന് രാവിലെ 11നാണ് ട്രയല്‍ റണ്‍ നടക്കുക. സൈറണിന്റെ സാങ്കേതിക പരിശോധനകള്‍ മാത്രമാണ് നടക്കുന്നതെന്നും ആളുകള്‍ […]

Keralam

ശോഭ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ച് ഗോകുലം ഗോപാലന്‍

കോഴിക്കോട്: ശോഭ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ച് ഗോകുലം ഗോപാലന്‍. പത്രസമ്മേളനത്തില്‍ നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെയാണ് നടപടി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ശോഭയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് നേരത്തെ ഗോകുലം ഗോപാലന്‍ പറഞ്ഞിരുന്നു. ദല്ലാള്‍ നന്ദകുമാറിൻ്റെ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ നടത്തിയ […]

India

സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലവുമായി കെജ്‌രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട അറസ്റ്റിൽ ഇഡിക്കെതിരേ സുപ്രീം കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഴിമതിയുടെ തെളിവുകൾ നശിപ്പിച്ചുവെന്ന ഇഡിയുടെ ആരോപണത്തെ കെജ്‌രിവാൾ എതിർത്തു. തനിക്കെതിരേ തെളിവുകളില്ലാത്തതിനാൽ അറസ്റ്റിനെ ന്യായീകരിക്കുന്നതിനായി രൂപീകരിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് അവയെന്നാണ് കെജ്‌രിവാൾ കോടതിയിൽ വ്യക്തമാക്കിയത്. തന്‍റെ അറസ്റ്റ് രാഷ്ട്രീയ […]

Keralam

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

തിരുവനന്തപുരം: എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫിനെ ആറ് മാസത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെ 2021 ല്‍ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്നു. ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിഭാഗീയ […]

Movies

‘തഗ് ലൈഫ്’ മണിരത്നം ചിത്രത്തിൻ്റെ അപ്‍ഡേറ്റ് പുറത്തുവിട്ട് നടൻ കമല്‍ഹാസൻ

കമല്‍ഹാസൻ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് തഗ് ലൈഫ്. സംവിധാനം നിര്‍വഹിക്കുന്നത് മണിരത്നമാണ്. നടൻ കമല്‍ഹാസൻ മണിരത്നവുമായി ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫ് സിനിമയുടെ പുതിയൊരു അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. ഗാന രചയിതാവായും കമല്‍ഹാസൻ ചിത്രത്തിൻ്റെ ഭാഗമാകുന്നു എന്നാണ് പുതിയ […]