Keralam

‘മേയറുടെ പ്രവർത്തി പൊതുപ്രവർത്തകർക്ക് അപമാനകരം’: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ്റെ പ്രവർത്തി പൊതുപ്രവർത്തകർക്ക് അപമാനമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപി ജയരാജനെതിരെ ഒരു നടപടിയും സിപിഐഎം സ്വീകരിക്കില്ല. ഇപി ജയരാജൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത് പൊളിറ്റിക്കൽ […]

Sports

ടി20യില്‍ ഇരട്ട സെഞ്ച്വറിയുമായി മലയാളി; തകര്‍ത്തത് സാക്ഷാല്‍ ക്രിസ് ഗെയ്‌ലിൻ്റെ റെക്കോർഡ്

കൊച്ചി: ആമ്പല്ലൂർ അളഗപ്പനഗർ എൻടിസി മിൽ മൈതാനത്ത് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ ബി ഡിവിഷൻ മത്സരത്തിൽ ഒരു ഇരട്ട സെഞ്ചുറി പിറന്നപ്പോൾ രണ്ടാമനായത് സാക്ഷാൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. പെരുമ്പിലാവ് സ്വദേശി പ്രിൻസ് ആലപ്പാട്ട് എന്ന 35 കാരനാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ അംഗീകൃത ട്വന്റി-20 […]

Keralam

വിശ്വവിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ അധികമാരും കാണാത്ത ‘ഇന്ദുലേഖ’ കിളിമാനൂർ കൊട്ടാരത്തിൽ തിരിച്ചെത്തി

വിശ്വവിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ ‘ഇന്ദുലേഖ’ കിളിമാനൂർ കൊട്ടാരത്തിൽ തിരിച്ചെത്തിയിരിക്കുന്നു. ചന്ദു മേനോൻ്റെ ക്ലാസിക് നോവലായ ഇന്ദുലേഖയെ ആസ്പദമാക്കി രവി വർമ്മ വരച്ച ചിത്രത്തിൻ്റെ പകർപ്പാണ് അദ്ദേഹത്തിൻ്റെ 176-ാം ജന്മദിനമായ ഇന്നലെ കൊട്ടാരത്തിലെ ചിത്രശാലയിലെത്തിയത്. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയുടെ സ്വകാര്യ ശേഖരത്തിലുള്ള ഇന്ദുലേഖയെ നിധി പോലെയാണ് അവർ സൂക്ഷിക്കുന്നത്. […]

Keralam

ജോർദാനിൽ നടന്ന അന്താരാഷ്ട്ര സഹകരണ കോൺഗ്രസ്സ് സമാപിച്ചു

ജോർദാൻ: ജോർദാനിൽ നടന്ന അന്താരാഷ്ട്ര സഹകരണ കോൺഗ്രസ്സ് സമാപിച്ചു. ഏഷ്യ പസഫിക് കോപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസിൽ ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ച ഏക സംസ്ഥാനം കേരളമാണ്. ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് ലോകത്തിന് മുന്നിൽ ലഭിച്ച അംഗീകാരമാണ്. കേരള സഹകഹരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ്റ […]

India

ബംഗളൂരുവിൽ ബിയർ വിൽപ്പന കുത്തനെ കൂടി; ഈ വർഷം ഇതുവരെ 20% വർധന

ബംഗളൂരു: വേനൽച്ചൂടിനൊപ്പം ബിയർ വിൽപ്പന ക്രമാതീതമായി ഉയർന്നു. ഈ വർഷം ഇതുവരെ ബീയർ വിൽപ്പന 20% വർധിച്ചതായി നാഷണൽ റസ്റ്ററന്‍റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ബംഗളൂരു ഘടകം തലവൻ ചേതൻ ഹെഗ്ഡേ പറഞ്ഞു. ഫെബ്രുവരിക്ക് ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിൽപ്പനയാണ് നഗരത്തിലെ ബാറുകളിലുണ്ടായത്. ചൂടു കൂടിയതോടെ […]

Keralam

പാലക്കാട് ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യൂഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: വടക്കാഞ്ചേരിയിൽ ബ്യൂഗിൾ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം വാഴൂർ സ്വദേശി സിജു തോമസാണ് മരിച്ചത്. പുതുക്കോട് നേർച്ചയ്ക്കിടെയാണ് സംഭവം. ബാൻഡ് മേളം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.അതേസമയം പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പകൽ സമയം പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണം. […]

Sports

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഇന്ന്

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഇന്ന് അഹമ്മദാബാദിൽ ചേരും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുമോ എന്നാണ് ആകാംക്ഷ. രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ്, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടം […]

Keralam

വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; ലോഡ് ഷെഡ്ഡിംഗ് തീരുമാനം യോഗശേഷമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ 11.31 കോടി യൂണിറ്റിൻ്റെ ഉപയോഗമാണുണ്ടായത്. പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലാണ്. വൈദ്യുതി ഉപയോഗം കൂടുന്ന സാഹചര്യത്തില്‍ പവര്‍ക്കട്ട് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. സര്‍ക്കാരിനോട് വീണ്ടും ലോഡ് ഷെഡ്ഡിംഗ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ഓവര്‍ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത […]

India

ഗുര്‍പ്ത്വന്ത് സിംഗ് പന്നു വധശ്രമക്കേസ്; റോ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ്, റിപ്പോർട്ട് തള്ളി കേന്ദ്രം

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പ്ത്വന്ത് സിംഗ് പന്നുവിനെ അമേരിക്കയില്‍വെച്ച് വധിക്കാന്‍ മുന്‍ ഇന്ത്യന്‍ ഇന്റലിജെന്‍സ് ഉദ്യോഗസ്ഥന്‍ പദ്ധതിയിട്ടെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിലെ (റോ) മുന്‍ ഉദ്യോഗസ്ഥനായ വിക്രം യാദവിനെതിരെയായിരുന്നു റിപ്പോർട്ടിലെ ആരോപണം. തീവ്രവാദിയെന്ന് ഇന്ത്യ മുദ്രകുത്തിയ പന്നുവിനെ വധിക്കുന്നതിനായി […]

India

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെത്തുടർന്ന് ഡൽഹി സർക്കാർ സ്തംഭിച്ചിരിക്കുകയാണ്; ഹൈക്കോടതി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെത്തുടർന്ന് ഡൽഹി സർക്കാർ സ്തംഭിച്ചിരിക്കുകയാണെന്ന് ഹൈക്കോടതി. ഒരു മുഖ്യമന്ത്രിക്ക് ദീർഘകാലം വിട്ടുനിൽക്കാൻ കഴിയില്ല. കെജ്‌രിവാളിൻ്റെ അഭാവത്തിൽ കുട്ടികളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കരുത്. അദ്ദേ​ഹത്തിന്റെ അസാന്നിധ്യം മൂലം വിദ്യാർത്ഥികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും എഴുത്ത് സാമഗ്രികളും യൂണിഫോമും നഷ്ടപ്പെടുത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ഡൽഹി പോലുള്ള തിരക്കേറിയ […]