Keralam

ഇപിക്ക് സംരക്ഷണം: ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചുവെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ബിജെപി സ്വാധീനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാലാണ് ഇ പി ജയരാജനെതിരെ നടപടിയെടുക്കാതെ പാര്‍ട്ടി സംരക്ഷണം ഒരുക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇപിക്കെതിരെ അച്ചടക്ക വാളോങ്ങിയാല്‍ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് സംഘപരിവാര്‍ നേതൃത്വവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ ഇപിയെ നിഷ്‌കളങ്കനെന്നും സത്യസന്ധനെന്നുമൊക്കെ പാര്‍ട്ടി സെക്രട്ടറിയെ […]

Keralam

‘ന്യൂനപക്ഷ വോട്ടുകളിൽ ഭൂരിഭാഗവും മുരളീധരന് കിട്ടി’; തൃശൂർ ഉറപ്പെന്ന് കോൺഗ്രസ്

തൃശൂർ: ലോക്സഭ മണ്ഡലത്തിലെ ന്യൂനപക്ഷവോട്ടുകളിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് മേൽക്കൈ ഉണ്ടായതായി കോൺഗ്രസ്. 23 ശതമാനം ക്രിസ്ത്യൻ വോട്ടുകളും 18 ശതമാനം മുസ്‌ലിം വോട്ടുകളും ഉൾപ്പെടുന്ന 49 ശതമാനം ന്യൂനപക്ഷവോട്ടുകളിൽ ഭൂരിഭാഗവും മുരളീധരന് കിട്ടിയെന്നാണ് വിലയിരുത്തൽ. പരമ്പരാഗതമായി സിപിഐഎമ്മിന് വോട്ടുചെയ്തിരുന്ന മുസ്‌ലിം വിഭാഗക്കാർ പോലും ഇത്തവണ കോൺഗ്രസിന് […]

Travel and Tourism

മേയ് 7 മുതൽ ഊട്ടി–കൊടൈക്കനാൽ യാത്രയ്ക്ക് ഇ-പാസ് നിർബന്ധം: നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഊട്ടി–കൊടൈക്കനാൽ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് 7 മുതൽ ജൂൺ 30 വരെ ഇ പാസ് ഏർപ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഉത്തരവ്. ജസ്റ്റിസുമാരായ എന്‍ സതീഷ്‌കുമാര്‍, ഭരത ചക്രവര്‍ത്തി നഎന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. നീലഗിരി, […]

No Picture
Health

ഉഷ്ണതരംഗം: ‘തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം’; വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം […]

Entertainment

സംഘപരിവാറിൻ്റെ വർഗീയ പരാമർശത്തിനെതിരെ സി ശുക്കൂർ

ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തതിന് വർഗീയപരമായി ആക്രമിക്കുന്ന സംഘപരിവാറിനെതിരെ സി ശുക്കൂർ രംഗത്ത്. അഭിഭാഷകനും ബിജെപി നേതാവുമായ കൃഷ്ണരാജ് ആണ് ഫേസ്ബുക് വഴി ശുക്കൂർ വക്കീലിനെതിരെ മോശം പരാമർശം ഉന്നയിച്ചത്. ഏപ്രിൽ 24 ന് പയ്യന്നൂർ തെരുവിലെ ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തിൽ ശുക്കൂർ വക്കീൽ പങ്കെടുത്തിരുന്നു. ഫേസ്ബുക് വഴിയാണ് […]

Keralam

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ ഇത്തവണ മികച്ച പ്രകടനം ഇടതുമുന്നണി കാഴ്ചവെക്കും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 10 മുതല്‍ 12 സീറ്റു വരെ വിജയിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോഡ്, കണ്ണൂര്‍, […]

India

ഹേമന്ത് സോറൻ്റെ അറസ്റ്റ്; എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഭൂമി കുംഭകോണ കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നല്‍കിയ ഹര്‍ജിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതി നോട്ടീസ്. മെയ് ആറിന് മുന്‍പായി ഹര്‍ജിയില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. അറസ്റ്റ് ചോദ്യം ചെയ്ത് സോറന്‍ നല്‍കിയ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി […]

Health

ഉപ്പിൻ്റെ അളവ് കൂടുന്നത് ഹൃദ്രോഗത്തിന് സാധ്യത; ഉപ്പിൻ്റെ അളവു കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ മരണപ്പെടുന്നത്തിന് പിന്നിലെ ഒരു പ്രധാന കാരണം ഹൃദ്രോഗങ്ങളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പുകവലി, വ്യായാമക്കുറവ് എന്നിവയ്ക്ക് പുറമെ ആരോഗ്യകരമല്ലാത്ത ഭക്ഷണശീലവും ഹൃദ്രോഗങ്ങളെ വിളിച്ചു വരുത്താം. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഉപ്പിൻ്റെ അളവ് കൂടുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് മുന്‍പ് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ […]

Keralam

സ്ത്രീത്വത്തെ അപമാനിച്ചു; നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ

ആലപ്പുഴ: ദല്ലാൾ ടി.ജി. നന്ദകുമാറിനെതിരെ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ പശ്ചാത്തലത്തിൽ പുന്നപ്ര പോലീസ് ശോഭ സുരേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ നന്ദകുമാർ വാർത്തസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ പോലീസ് പരിശോധിക്കും.

Schools

കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

അഗർത്തല: കനത്ത ചൂടും ഉഷ്ണ തരംഗവും കാരണം പ്രതിസന്ധിയിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍. കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ ത്രിപുരയിലെ സ്കൂളുകൾക്ക് മേയ് 1 വരെ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  നേരത്തെ […]