World

ടൈറ്റാനിക്കിലുണ്ടായിരുന്ന ഏറ്റവും വലിയ സമ്പന്നൻ്റെ സ്വർണ്ണ പോക്കറ്റ് വാച്ച് ലേലത്തിൽ വിറ്റു

ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റേതായിരുന്ന സ്വർണ്ണ പോക്കറ്റ് വാച്ച് ലേലത്തിൽ വിറ്റു. ഏപ്രിൽ 28 ഞായറാഴ്ച നടന്ന ലേലത്തിൽ, കണക്കാക്കിയ വിലയുടെ ആറിരട്ടിക്കാണ് വാച്ച് വിറ്റിരിക്കുന്നത്. 9.41 കോടി രൂപയ്ക്കാണ് വാച്ച് വിറ്റിരിക്കുന്നത്. ടാക്സും ഫീസുമെല്ലാം കൂട്ടി വരുമ്പോൾ ഇത് 12.29 കോടി രൂപ വരും. വ്യവസായിയായിരുന്ന ജോൺ […]

India

കോൺഗ്രസിൻ്റെ മധ്യപ്രദേശിലെ ഇൻഡോർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നു

ഇൻഡോർ: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് ലോക്സഭാ സ്ഥാനാർത്ഥി പാർട്ടി വിട്ടു. മധ്യപ്രദേശിലെ ഇൻഡോർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി അക്ഷയ് ബാം ആണ് മത്സരം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്. ബിജെപി എംഎൽഎൽ രമേശ് മെൻഡോലയ്ക്കൊപ്പം കളക്ടറുടെ ഓഫീസിലെത്തിയ അക്ഷയ് ബാം സ്ഥാനാർത്ഥിത്വം പിൻവലിച്ചു. ബിജെപി എംപി […]

Keralam

സൂര്യതാപവും സൂര്യാഘാതവും ഏൽക്കാൻ സാധ്യത; പാലക്കാട് വീണ്ടും ഉഷ്ണ തരംഗ മുന്നറിയിപ്പ്

പാലക്കാട് ജില്ല ചുട്ടുപൊള്ളുന്നത് തുടരുകയാണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് തുടർച്ചയായ ദിവസങ്ങളിൽ പാലക്കാട്ട് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. 41.6°c ചൂട് ആണ് ഇന്നലെ പാലക്കാട് അനുഭവപ്പെട്ടത്. സാധാരണയെക്കാള്‍ 5.5°c കൂടുതലാണിത്. ഇന്നും പാലക്കാട് 41°Cന് മുകളിൽ ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച 41.8°c ചൂട് […]

District News

കുറവിലങ്ങാട് കോഴയിൽ റോഡരികിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ കാർ വീടിൻ്റെ മതിലിൽ ഇടിച്ച് അപകടം

കുറവിലങ്ങാട്: കോഴയിൽ റോഡരികിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ കാർ സമീപത്തെ വീടിൻ്റെ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. കുറവിലങ്ങാട് ദേവമാതാ കോളേജ് വിദ്യാർത്ഥികളായ മൂന്നു പേർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ അമ്പാടി, സൗരഭ് എന്നിവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.കുറവിലങ്ങാട് കോഴാ […]

World

അബുദബിയിലെ ആദ്യ സിഎസ്ഐ ദേവാലയം നാടിന് സമർപ്പിച്ചു

അബുദബി: 45 വര്‍ഷത്തെ സ്വപ്‌നം സഫലമാക്കി കൊണ്ട് യുഎഇയില്‍ സിഎസ്‌ഐ ദേവാലയത്തിൻ്റെ വാതില്‍ തുറന്നു. ഞായറാഴ്ച വൈകിട്ട് 4.30നായിരുന്നു ദേവാലയം നാടിന് സമര്‍പ്പിച്ചത്. സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാൻ്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠാശുശ്രൂഷയോടെയാണ് ദേവാലയം തുറന്നത്. യുഎഇ ഭരണാധകാരി ഷെയ്ഖ് മുഹമ്മദ് […]

Keralam

സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ ഇ പി മടങ്ങി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച യോഗത്തില്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. മറിച്ച് കാറില്‍ കയറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടങ്ങുകയായിരുന്നു. രാവിലെ 10 മണിയോടുകൂടിയാണ് തിരുവനന്തപുരത്തെ എകെജി […]

Keralam

കണ്ണൂരിൽ അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78) മകൾ ദീപ (44) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. പോലീസ്‌ സംഭവ സ്ഥലത്ത് പരിശോധന ആരംഭിച്ചു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. […]

Keralam

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗിങ്ങിലേക്ക് നയിച്ചതെന്നും, വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തിയത് പ്രതിസന്ധിയാണെന്ന് പറഞ്ഞ മന്ത്രി ഉഷ്ണതരംഗത്തെ […]

India

തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. നിലവിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സീറ്റൊഴികെ ബാക്കി 16 സീറ്റുകളിലും കോൺഗ്രസിലെ സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് തീരുമാനം. സിപിഎം മത്സരിക്കുന്ന ഭോംഗിർ മണ്ഡലത്തിനെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡിയുമായി സിപിഎം നേതാക്കൾ […]

Sports

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്; വില്യംസണ്‍ ക്യാപ്റ്റൻ

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കേ, 15 അംഗ ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമായി ന്യൂസീലന്‍ഡ്. കെയിന്‍ വില്യംസണാണ് ക്യാപ്റ്റന്‍. ട്രെൻ്റ് ബോൾട്ട്, ടിം സൗത്തി, ലോക്കി ഫെർഗൂസൺ എന്നിവരടങ്ങിയ സീം ബൗളിംഗ് ആക്രമണത്തിലേക്ക് ഹെൻറി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പിൽ […]