Keralam

മേയര്‍ ആര്യ രാജേന്ദ്രന്‍റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ […]

Entertainment

നടി അമൃത പാണ്ഡെയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നടി അമൃത പാണ്ഡെയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ ഭാഗല്‍പൂരിലെ അവരുടെ അപ്പാര്‍ട്ട്‌മെന്റിലെ മുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന നടി ബന്ധുക്കളെ കാണാനും ഒരു വിവാഹത്തില്‍ പങ്കെടുക്കാനുമാണ് […]

Keralam

ഐസിയു പീഡനക്കേസ്; അതിജീവിത സമരം പുനരാരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത സമരം പുനരാരംഭിച്ചു. കമ്മീഷണർ ഓഫീസിന് മുന്നിൽ തന്നെയാണ് സമരം പുനരാരംഭിച്ചത്. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്ക്കെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് അതിജീവിത സമരം തുടങ്ങിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുന്ന കാര്യത്തിൽ ഉത്തരമേഖല ഐജി […]

District News

കാഞ്ഞിരപ്പള്ളിയിൽ ജാക്കി തെന്നി കാർ തലയിൽ വീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി: കാറിൻ്റെ ജാക്കി തെന്നി തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ ഫിറോസിൻ്റെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് […]

Keralam

ഡ്രൈവർക്കെതിരായ മേയറുടെ പരാതിയിൽ കെഎസ്ആര്‍ടിസി എംഡിയോട് റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ കെഎസ്ആര്‍ടിസി എംഡി ഗതാഗതമന്ത്രിക്ക് റിപ്പോ‍ർട്ട് നൽകും. തിടുക്കത്തിൽ കെഎസ്ആർ‌ടിസി ഡ്രൈവർക്കെതിരേ നടപടി എടുക്കേണ്ട എന്നാണ് വിശദമായി അന്വേഷണം നടത്തി തീരുമാനം മതിയെന്നുമാണ്  ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നിർദേശം. കെഎസ്ആര്‍ടിസി വിജിലൻസ് വിഭാഗമാണ് […]

Sports

ഫ്രഞ്ച് ലീഗിൽ കിരീടം ചൂടി പിഎസ്ജി; തുടർച്ചയായ മൂന്നാം കിരീടം

പാരീസ്: ഫ്രഞ്ച് ലീഗിൽ പാരീസ് സെന്റ് ജെർമെയ്ന് കിരീടം. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോ ഞായറാഴ്ച ലിയോണിനോട് 3-2ന് തോറ്റതോടെയാണ് മൂന്ന് മത്സരങ്ങൾ ശേഷിക്കെ എംബാപ്പെയും സംഘവും ജേതാക്കളാകുന്നത്. 12 പോയന്റ് ​ലീഡാണ് നിലവിൽ പിഎസ്ജിക്കുള്ളത്. പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടർച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്. ആറ് ലീഗ് കിരീടങ്ങളിൽ പങ്കാളിയായ […]

Health

എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം രൂക്ഷമായി വ്യാപിച്ചു

എറണാകുളം: വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിൻ്റെ കണക്കനുസരിച്ച് ഇപ്പോൾ 51 പേർക്ക് ഈ പഞ്ചായത്തിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രോഗബാധിതരുടെ എണ്ണം ഇതിലും ഇരട്ടിയിൽ അധികം വരുമെന്ന് നാട്ടുകാർ പറയുന്നു. മഞ്ഞപ്പിത്തം വ്യാപകമായതോടെ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ പ്രദേശത്ത് ഊർജ്ജിതമാക്കി. പെരുമ്പാവൂറിന് […]

Keralam

കൊക്കെയ്നുമായി കെനിയൻ സ്വദേശി പിടിയിൽ; കൊച്ചി വിമാനത്താവളത്തിൽ റെഡ് അലേർട്ട്

കൊച്ചി: കെനിയൻ സ്വദേശിയിൽ നിന്നും കോടികൾ മൂല്യമുള്ള കൊക്കെയ്ൻ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാത്താവളത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കൊക്കെയ്ൻ ഗുളിക രൂപത്തിൽ വിഴുങ്ങിയ നിലയിലാണ് പിടികൂടിയത്. ആഫ്രിക്കൻ സ്വദേശികൾ ഇത്തരത്തിൽ വൻതോതിൽ ഇന്ത്യയിലേക്ക്‌ മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനു പിന്നാലെയാണ് കൊച്ചിയിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. […]

World

യു.എസ് ക്യാമ്പസുകളിലെ പലസ്തീൻ അനുകൂല പ്രക്ഷോഭം ശക്തമാവുന്നു: വീഡിയോ

വാഷിംഗ്ടൺ: യു.എസ് ക്യാമ്പസുകളിലെ പലസ്തീൻ അനുകൂല പ്രക്ഷോഭം ശക്തമാവുന്നു. ശനിയാഴ്ച മാത്രം നാല് ക്യാമ്പസുകളിൽനിന്നായി 275-ഓളം പ്രക്ഷോഭകരെയാണ് അറസ്റ്റുചെയ്തത്. ഏപ്രിൽ 18 മുതൽ 800-ലേറെപ്പേർ അറസ്റ്റുചെയ്യപ്പെട്ടെന്നാണ് വിവരം. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽനിന്ന് 100 പേരും സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽനിന്ന് 80 പേരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് […]

Keralam

ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണം; പ്രതിഷേധത്തിനൊരുങ്ങി ടിഡിഎഫ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിര കയറല്‍ ആണെന്നും ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം വിന്‍സെന്റ് വിമര്‍ശിച്ചു. ഡ്രൈവറെ […]