Keralam

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്. വർഗ്ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭൂരിപക്ഷ വർഗ്ഗീയതയേയും ന്യൂനപക്ഷ വർഗ്ഗീയതയേയും ഒരുപോലെ എതിര്‍ക്കും. വ്യക്തികള്‍ക്ക് സ്വതന്ത്രമായി, അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വോട്ടു ചെയ്യാമെന്നും വിഡി സതീശന്‍ പറഞ്ഞു. വർഗ്ഗീയ സംഘടനകളെ കേരളത്തിലെ കോൺ​ഗ്രസും […]

Keralam

ട്വൻ്റി 20 മെഡിക്കൽ ഷോപ്പ് അടപ്പിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

എറണാകുളം: എറണാകുളം കിഴക്കമ്പലത്ത് ട്വൻ്റി 20യുടെ മെഡിക്കൽ ഷോപ്പ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പേരിൽ പൂട്ടാൻ തീരുമാനിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കിറ്റെക്സ് ചിൽഡ്രൻസ് വെയർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി ​ഗോപിനാഥിൻ്റെ ഉത്തരവ്. രാഷ്ട്രീയ പ്രചാരണത്തിനായി ഷോപ്പ് ഉപയോ​ഗിക്കരുതെന്ന ഉപാധിയോടെയാണ് തുറക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. […]

Health

നല്ല ആരോഗ്യത്തിന് ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കാം

മുന്തിരി വെയിലത്തോ യന്ത്രങ്ങളിലോ ഒക്കെ ഇട്ട് ഉണക്കിയെടുക്കുന്നതാണ് ഉണക്ക മുന്തിരികൾ. ഉണക്കമുന്തിരി തന്നെ പല നിറങ്ങളില്‍ ലഭ്യമാണ്. കറുപ്പ്, ചുവപ്പ്, പച്ച, ഗോള്‍ഡണ്‍ എന്നീ നിറങ്ങളില്‍ ഇവ കാണപ്പെടുന്നു. ഇവയെല്ലാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് കൂടി അറിയണ്ടേ? വിളര്‍ച്ചയെ തടയാൻ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് […]

Business

ഐസിഎല്‍ ഫിന്‍കോര്‍പ് സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ നാളെ മുതല്‍

നിക്ഷേപകര്‍ക്ക് സുവര്‍ണാവസരവുമായി ഐസിഎല്‍ ഫിന്‍കോര്‍പ് സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ നാളെ മുതല്‍ ആരംഭിക്കും. അക്യൂട്ട് ബിബിബി സ്‌റ്റേബിള്‍ റേറ്റിങ്ങുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡി നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായ നിരക്കും ഫ്‌ളക്‌സിബിള്‍ കാലാവധിയും ഉറപ്പാക്കുന്നു. എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യു തയാറാക്കിയിരിക്കുന്നത്. ആയിരം രൂപ മുഖവിലയുള്ള ഇഷ്യൂ […]

Keralam

കരുവന്നൂരില്‍ രഹസ്യ അക്കൗണ്ടെന്ന ഇഡി വാദം തള്ളി മുഖ്യമന്ത്രി

കൊച്ചി: കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടെന്ന എൻഫോഴ്സ്മെന്‍റ് വാദങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ട് ഇല്ലെന്നും എല്ലാം സുതാര്യമാണെന്നും മുഖ്യമന്ത്രി കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, കേസിൽ മുൻ എംപി പി കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കരുവന്നൂരിൽ അടക്കം […]

Keralam

അമിതഭാരം കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് റോഡരികിലേക്ക് തെറിച്ചുവീണു

കോഴിക്കോട്: അമിതഭാരം കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് റോഡരികിലേക്ക് തെറിച്ചുവീണു. കൂടരഞ്ഞി മേലെ കൂമ്പാറയിലാണ് സംഭവം. സ്കൂൾ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ബസ് കാത്തു നിൽക്കാറുളള സ്ഥലത്തിനു തൊട്ടടുത്താണ് കല്ല് വന്നുവീണത്. ആളുകളുടെയോ വാഹനങ്ങളുടെയോ മേൽ കല്ല് വീഴാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. കൂമ്പാറ മാതാളി ക്വാറിയിൽ നിന്നും കരിങ്കൽ […]

India

തിഹാർ ജയിലിൽ വായിച്ചും യോഗ ചെയ്തും സമയം ചെലവഴിച്ച് കെജ്‌രിവാൾ

ന്യൂഡൽഹി: തിഹാർ ജയിലിൽ പുസ്തകങ്ങൾ വായിച്ചും യോഗ ചെയ്തും സമയം ചെലവഴിച്ച് മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിഹാറിലെ ജയിൽ നമ്പർ 2ലാണ് കെജ്‌രിവാളിനെ പാർപ്പിച്ചിരിക്കുന്നത്. സെല്ലിനുള്ളിലെ കസേരയിലിരുന്ന് വായനയും എഴുത്തുമാണ് കെജ്‌രിവാൾ ഭൂരിഭാഗം സമയവും ചെയ്യുന്നത്. രാവിലെയും വൈകിട്ടും ഒന്നര മണിക്കൂറോളം യോഗയും […]

Keralam

ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് വീണ് യാത്രക്കാരൻ മുങ്ങി മരിച്ചു

തൃശ്ശൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിൽ വീണ് യാത്രക്കാരൻ മുങ്ങി മരിച്ചു. എറണാകുളം – ബെംഗളൂരു എക്സ്‌പ്രസിലെ യാത്രക്കാരനായ രാം കിഷനാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ് ഇയാൾ. ട്രെയിൻ യാത്രയ്‌ക്കിടെ ചാലക്കുടി പുഴയിൽ വീണ രാം കിഷൻ മുങ്ങിമരിക്കുകയായിരുന്നു.

India

ബോംബെ ഹൈക്കോടതി വിധി റദ്ദാക്കി; നവനീത് കൗര്‍ റാണയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാം

ന്യൂഡല്‍ഹി: നടിയും അമരാവതിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ നവനീത് കൗര്‍ റാണയ്ക്ക് ആശ്വാസം. നവനീത് റാണ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് സുപ്രീം കോടതി വിധിച്ചു. ബോംബെ ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഇതോടെ നവനീത് റാണയ്ക്ക് […]

District News

കോട്ടയം യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 12 മണിയോടെ വരണാധികാരി കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുമ്പാകെയായിരുന്നു നാമനിർദ്ദേശ പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് ഇന്ന് സമർപ്പിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, അഡ്വ. […]