Keralam

പിഎസ്‍സി 1ാം റാങ്കുകാരിയുടെ നിയമന ശുപാർശയുടെ കാലാവധി തീരാൻ ഒരു ദിവസം ശേഷിക്കെ സൗമ്യയ്ക്ക് ജോലി

കണ്ണൂർ: ചെറുവാഞ്ചേരിയിലെ സൗമ്യ നാണുവിന് നിയമന ശുപാർശയുടെ കാലാവധി അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കേ പട്ടികജാതി വികസന ഓഫീസിൽ നിന്നും നിയമന ഉത്തരവ് കിട്ടി. നിയമന ശുപാർശ കിട്ടി രണ്ടര മാസമായിട്ടും പിഎസ്‌സി ഒന്നാം റാങ്കുകാരിയായ സൗമ്യയ്ക്ക് നിയമന ഉത്തരവ് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും രാവിലെ […]

Keralam

തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളം മുടങ്ങി

കോഴിക്കോട്: തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളം മുടങ്ങി. ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചെങ്കിലും തിരിച്ചയക്കുകയായിരുന്നു. ഗ്രാമവികസനം, പഞ്ചായത്ത്, നഗര കാര്യം, ടൗൺ & കൺട്രി പ്ലാനിങ്, എൽഎസ്ജി ഡി എഞ്ചിനീയറിംഗ് വിഭാഗം എന്നിവിടങ്ങളിലെ 10,000ത്തോളം ജീവനക്കാരുടെ ശമ്പളം ആണ് മുടങ്ങിയത്. പുതിയ  ബജറ്റിൽ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ശമ്പള […]

Business

ബൈജൂസിൻ്റെ ഉടമയായ ബൈജു രവീന്ദ്രൻ്റെ ആസ്തി പൂജ്യത്തില്‍

ആഗോളതലത്തില്‍ സമ്പന്നരുടെ പട്ടകയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മലയാളിയും എഡ്-ടെക് സ്ഥാപനമായ ബൈജൂസിൻ്റെ ഉടമയുമായ ബൈജു രവീന്ദ്രൻ്റെ ആസ്തി പൂജ്യത്തില്‍. 2024ലെ ഫോർബ്‍‌സ് ബില്യണയർ ഇന്‍ഡെക്സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരുവർഷം മുന്‍പ് ബൈജുവിൻ്റെ ആസ്തി 17,545 കോടി രൂപയായിരുന്നു. ബൈജൂസിൻ്റെ സ്ഥാപനങ്ങളിലുണ്ടായ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് ഇടിവിന് കാരണമായത്. ബൈജു ഉള്‍പ്പെടെ […]

World

കുവൈറ്റ് ഇന്ന് പോളിങ് ബൂത്തിലേക്ക്

കുവൈറ്റ്: കുവൈറ്റ് ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 18 ആമത് ദേശീയ അസംബ്ലിയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള വോട്ടെടുപ്പ് ആണ് ഇന്ന് നടക്കുന്നത്. റമദാൻ മാസമായതിനാൽ, പ്രാദേശിക സമയം ഉച്ചക്ക് 12 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു, രാത്രി 12 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുന്ന രീതിയിൽ ആണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് […]

Keralam

മഞ്ചേരിയില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ ആംബുലൻസും കാറും കൂട്ടിയടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ ആംബുലൻസ് ഡ്രൈവർ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മഞ്ചേരി പയ്യനാട് ചോലയ്ക്കലിന് സമീപംആണ് അപകടം നടന്നത്. കരുവാരക്കുണ്ടിൽ നിന്ന് രോഗിയുമായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്നു റഫീഖ്. ഇതിനിടെയാണ് അപകടം […]

Movies

ലാൽസലാം ഉടൻ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും

ഐശ്വര്യ രജനികാന്തിൻ്റെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു ലാൽ സലാം. തിയേറ്ററുകളിൽ വലിയ പരാജയം നേരിട്ട ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്‌സായിരുന്നു. എന്നാൽ മാർച്ച് മാസം സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമ ഇതുവരെ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിട്ടില്ല. അതിന് പിന്നാലെ സിനിമയുമായുള്ള ഡീലിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയേക്കുമെന്ന വാർത്തകളും വന്നിരുന്നു. […]

Keralam

മാസപ്പടി കേസ്; നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ മാസപ്പടി കേസില്‍ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന മുന്‍ ആവശ്യത്തില്‍ നിന്നാണ് മാത്യു കുഴല്‍നാടന്‍ പിന്മാറിയത്. കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നാണ് കുഴല്‍നാടന്‍ അറിയിച്ചത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി […]

Health

തലവേദന മുതൽ മൂക്കിൽ നിന്ന് രക്തസ്രാവം വരെ; എന്താണ് ഹവാന സിന്‍ഡ്രോം?

ലോകമെമ്പാടുമുള്ള തങ്ങളുടെ ചില നയതന്ത്രജ്ഞർക്ക് ഹവാന സിന്‍ഡ്രോം എന്ന അപൂർവ രോഗം ബാധിച്ചതായി അമേരിക്ക വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. തലകറക്കം ഉള്‍പ്പെടെ രോഗലക്ഷണങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. റഷ്യയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടായിരുന്നു അമേരിക്കയുടെ നീക്കം. ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ആയുധങ്ങളാലാല്‍  റഷ്യ ആക്രമിച്ചതുമൂലമാണ് ഇത് സംഭവിച്ചതെന്ന വാദവും അമേരിക്ക ഉയർത്തി. റഷ്യന്‍ ഇന്റലിജെന്‍സിലെ 29155 […]

Movies

നടി മീരാ ജാസ്മിൻ്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു

കൊച്ചി: നടി മീരാ ജാസ്മിൻ്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്. സംസ്കാരം പിന്നീട് .

District News

യുവതിയുടെ കൊലപാതകം; പ്രണയം നിരസിച്ചതിലുള്ള പകയെന്ന് പ്രതിയുടെ മൊഴി

കോട്ടയം: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിന് കാരണം പ്രണയം നിരസിച്ചതിലുള്ള പകയെന്ന് പ്രതിയുടെ മൊഴി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷമാണ് ഷാഹുൽ അലിയെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം സംഭവിച്ച ആശുപത്രിയിലും കത്തിവാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തശേഷം പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റു […]