Keralam

പാലക്കാട് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച ഗോഡൗണിൽ തീപിടുത്തം

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിൽ തീപിടുത്തം. മൂന്ന് ടണ്ണിൽ അധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ചിരുന്ന കെട്ടിടവും കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഓഫീസിന് സമീപത്തായുള്ള ഉഴവർ ചന്ത കെട്ടിടത്തിലാണു തീപിടുത്തമുണ്ടായത്. പഞ്ചായത്തിലെ ഹരിത സേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച […]

Keralam

താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു

മലപ്പുറം: താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി […]

Banking

അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ബാങ്കിൻ്റെ ബാധ്യതയാണെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം: അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ബാങ്കിൻ്റെ ബാധ്യതയാണെന്ന് ഉപഭോക്തൃ കമ്മീഷന്‍. അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും ഉടമയ്ക്ക് നല്‍കാന്‍ ഇസാഫ് ബാങ്കിന് നിര്‍ദേശം. അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 40,7053 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും നല്‍കാന്‍ ഇസാഫ് ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷൻ്റെ വിധി. അക്കൗണ്ട് […]

Keralam

അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ ഒഴിവുകൾ; കെഎസ്ഇബിയുടെ വാദം കളവെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന ബോർഡിൻ്റെ തീരുമാനം നിയമനനിരോധനമല്ലെന്ന കെഎസ്ഇബിയുടെ വാദം കളവെന്ന് വിവരാവകാശ രേഖകൾ. ജീവനക്കാരുടെ എണ്ണം പുനർനിർണയിക്കുന്നതിൻ്റെ ഭാഗമായുള്ള താൽക്കാലിക ക്രമീകരണമാണിതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ 240 ഒഴിവുകളും സബ് എഞ്ചിനീയർമാരുടെ 400 ഒഴിവുകളും പിഎസ് […]

India

രോഹിത് വെമുലയുടെ മരണം പുനഃരന്വേഷിക്കാൻ ഉത്തരവിട്ട് തെലങ്കാന സർക്കാർ

രോഹിത് വെമുലയുടെ മരണം പുനഃരന്വേഷിക്കാൻ ഉത്തരവിട്ട് തെലങ്കാന സർക്കാർ. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന പോലീസ് സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് തെലങ്കാന ഡിജിപി രവി ഗുപ്ത പുനഃരന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോർട്ട് തള്ളുന്നതിന് കോടതിയിൽ ഡിജിപി അപേക്ഷ നൽകും. അന്വേഷണത്തിൽ രോഹിതിൻ്റെ അമ്മ അതൃപ്തി അറിയിച്ചതോടെയാണ് സർക്കാരിൻ്റെ പുതിയ […]

Keralam

സർക്കാർ വാഗ്ദാനം പാഴ്‍വാക്കായി; ചികിത്സയ്ക്കുളള പണമടയ്ക്കാതെ ഡിസ്ചാർജ്ജില്ലെന്ന് അധികൃതർ, രാജീവിന് ദുരിതം

കുമളി: ഇടുക്കിയിലെ കുമളിയ്ക്കടുത്ത് സ്പ്രിംഗ് വാലിയിൽ കാട്ടുപോത്ത് അക്രമണത്തിൽ പരുക്കേറ്റ രാജീവിൻ്റെ ചികിത്സ ചെലവിനുള്ള തുക അനുവദിക്കാൻ ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ തയ്യാറായിട്ടില്ല. ഇതുമൂലം ചികിത്സ പൂർത്തിയായിട്ടും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാനാകാതെ വിഷമിക്കുകയാണ് ബന്ധുക്കൾ. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പരുക്കേറ്റാണ് രാജീവിനെ പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. […]

Keralam

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. മേയ് 4 മുതൽ 7 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഇന്ന് സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, […]

Keralam

മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയായ വയോധികയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് പിടിയിൽ

കൊച്ചി: മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടിയെ (84)ആണ് ഭര്‍ത്താവ് ജോസഫ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. വര്‍ഷങ്ങളായി കിടപ്പ് രോഗിയായിരുന്ന കത്രികുട്ടി മകന്‍ ബിജുവിൻ്റെയും മകള്‍ ജോളിയുടെയും ഒപ്പമായിരുന്നു താമസം. സംഭവ സമയം വീടിന് […]

Keralam

ഗർഭം ആഗ്രഹിച്ചിരുന്നില്ല, ആൺ സുഹൃത്തിന് അറിയാമായിരുന്നു യുവതി

കൊച്ചി: പനമ്പിള്ളിനഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് കൊല്ലപ്പെട്ട കുഞ്ഞിൻ്റെ അമ്മ പോലീസിന് നൽകിയ മൊഴി. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണെന്നും ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതി പറയുന്നത്. താൻ ​ഗർഭിണിയാണെന്ന് മാതാപിതാക്കളോട് പറയാൻ യുവതിക്ക് ധൈര്യമുണ്ടായിരുന്നില്ല. യുവതി ഗർഭിണിയായത് […]

Keralam

ലോക്‌സഭ തിരഞ്ഞെടുപ്പ്: നഗരമേഖലകളിൽ പോളിങ് കുറയുന്നു; ആളുകളുടെ നിസംഗതയിൽ നിരാശ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

നഗരമേഖലകളിൽ തിരഞ്ഞെടുപ്പിനോട് കടുത്ത നിസംഗതയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. നിലവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ  രണ്ടാംഘട്ട വോട്ടെടുപ്പിൽ ചില മെട്രോപൊളിറ്റൻ നഗരങ്ങളിലുണ്ടായ കുറഞ്ഞ പോളിങ് ശതമാനത്തിൽ കമ്മിഷൻ നിരാശ പ്രകടിപ്പിച്ചു. പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് സംബന്ധിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നഗരങ്ങളിലെ വോട്ടർമാരെ കേന്ദ്രീകരിച്ച് പ്രചാരണങ്ങളെല്ലാം നടത്തിയിട്ടും […]