Keralam

ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം. ഷാഫി പറമ്പില്‍ രാഷ്ട്രീയ കുമ്പിടിയാണെന്നും ഷാഫിയുടേത് മത ന്യൂനപക്ഷ വര്‍ഗീതയാണെന്നും റഹീം വിമര്‍ശിച്ചു. ഡിവൈഎഫ്‌ഐ വടകരയില്‍ സംഘടിപ്പിച്ച ‘യൂത്ത് അലെര്‍ട്ട്’ പരിപാടിയില്‍ […]

Keralam

ഇടുക്കിയില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞു; അമ്മയും മകളും ഉള്‍പ്പടെ മൂന്ന് മരണം

തൊടുപുഴ: ഇടുക്കി ചിന്നക്കനാലില്‍ ഇരുചക്ര വാഹനം അപകടത്തില്‍ പെട്ട് അമ്മയും മകളും അടക്കം മൂന്ന് പേര്‍ മരിച്ചു. ചിന്നക്കനാല്‍ തിടീര്‍നഗര്‍ സ്വദേശി അഞ്ജലി(25), മകള്‍ അമേയ (4), അഞ്ജലിയുടെ അനിയൻ്റെ ഭാര്യ ജെന്‍സി(21) എന്നിവരാണ് മരിച്ചത് ടാങ്ക്കുടിക്ക് സമീപം ഇറക്കത്തില്‍ ഇരുചക്ര വാഹനത്തിൻ്റെ നിയന്ത്രണം നഷ്ട്ടപെട്ടാണ് അപകടം ഉണ്ടായത്. […]

Keralam

സംഭവം ഓര്‍മയില്ല; നടിയുടെ ആരോപണത്തില്‍ ഡ്രൈവര്‍ യദു

തിരുവനന്തപുരം: തിരുവനന്തപുരം മേയറെ അധിക്ഷേപിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പരാതി ഉന്നയിച്ച നടി റോഷ്‌ന ആന്‍ റോയ്‌യുടെ ആരോപണം നിഷേധിച്ച് ഡ്രൈവര്‍. നടി ആരോപിക്കുന്ന സംഭവം ഓര്‍മ്മയില്‍ ഇല്ലെന്നും ഇത്രയും ദിവസം ഇല്ലാത്ത ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നതെന്നും യദു പറഞ്ഞു. ഇനിയും ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ആരോപണങ്ങള്‍ […]

Keralam

തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിൻ്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിൻ്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണം. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്.  സംഭവത്തില്‍ കുഞ്ഞിൻ്റെ അമ്മയായ 23കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. […]

Keralam

ലോഡ് ഷെഡിങ് ഇല്ല, രാത്രിയിൽ വൈദ്യുതി ഉപയോഗം കുറക്കാന്‍ നിർദേശം

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നു വ്യക്തമാക്കി വൈദ്യുതി വകുപ്പ്. ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമതയോടെ നടത്തുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കെഎസ്ഇബി നല്‍കിയ […]

India

കാൽനൂറ്റാണ്ടിനിടെ ആദ്യമായി ഗാന്ധി കുടുംബത്തിൻ്റെ സാന്നിധ്യമില്ലാതെ അമേഠി

ഗാന്ധി കുടുംബത്തിൻ്റെ ചരിത്രത്തിൽ അമേഠിയ്ക്ക് വൈകാരികമായി ഇടമുണ്ട്. അമേഠിയുടെ ചരിത്രത്തിൽ ഗാന്ധി കുടുംബത്തിനും. അടിയന്തരാവസ്ഥയുടെ കറുത്ത കാലത്ത് നിന്നും കോണ്‍ഗ്രസും ഒരുപരിധിവരെ ഇന്ദിരാ ഗാന്ധിയും ഉയിര്‍ത്തെഴുന്നേറ്റ 1980ലെ പൊതുതിരഞ്ഞെടുപ്പിലാണ് അമേഠി ആദ്യമായി നെഹ്‌റു കുടുംബത്തിൻ്റെ കൈ പിടിക്കുന്നത്. കഴിഞ്ഞ നാലുപതിറ്റാണ്ടിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ അമേഠിയിൽ ഗാന്ധി കുടുംബത്തിൻ്റെ […]

Sports

103 വയസ്സുകാരൻ ആരാധകന് ധോണിയുടെ സർപ്രൈസ് സമ്മാനം; ഹൃദയം കവർന്ന് വീഡിയോ

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 103 വയസ്സുള്ള ആരാധകന് സമ്മാനം നല്‍കി ഇതിഹാസ താരം എം എസ് ധോണി. ബ്രിട്ടീഷ് സൈനികനായിരുന്ന എസ് രാംദാസിനാണ് ധോണി ഒപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ് വൈകാരികമായ ഈ വീഡിയോ പങ്കുവെച്ചത്. A gift for the […]

Movies

സിനിമയിലെ നഷ്ടം നികത്തിയില്ല; കമൽഹാസനെതിരെ പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതിയുമായി സംവിധായകൻ ലിംഗുസാമി

നടൻ കമൽഹാസനെതിരെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതിയുമായി സംവിധായകൻ ലിംഗുസാമിയുടെ നേതൃത്വത്തിലുള്ള നിർമാണ കമ്പനിയായ തിരുപ്പതി ബ്രദേഴ്‌സ്. കമൽഹാസൻ നായകനായി എത്തിയ ഉത്തമവില്ലൻ എന്ന ചിത്രം വൻ നഷ്ടം വരുത്തിവെച്ചെന്നും നഷ്ടം നികത്തുന്നതിനായി തങ്ങളുടെ സിനിമയിൽ അഭിനയിക്കാമെന്ന കരാർ കമൽ പാലിക്കുന്നില്ലെന്നുമാണ് പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ നൽകിയ പരാതിയിൽ […]

India

ഹേമന്ത് സോറന് തിരിച്ചടി; അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി തള്ളി

റാഞ്ചി: ഭൂമി കുംഭകോണ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ നല്‍കിയ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. കേസില്‍ അധികാര ദുര്‍വിനിയോഗം നടത്തി എന്നും തെളിവ് നശിപ്പിച്ചതും ഉള്ള അന്വേഷണ ഏജന്‍സിയുടെ വാദം ചീഫ് […]

India

അമേഠി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിന് പകരം റായ്ബറേലി തിരഞ്ഞെടുത്ത രാഹുലിന്റെ നടപടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

അമേഠി: ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിന് പകരം റായ്ബറേലി തിരഞ്ഞെടുത്ത രാഹുലിന്റെ നടപടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നിലവിൽ അമേഠിയിലെ സിറ്റിങ് എംപിയും ബിജെപി സ്ഥാനാർത്ഥിയുമാണ് സ്മൃതി ഇറാനി. അമേഠിയിൽ ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിക്കാൻ എത്തിയില്ലാ എന്നത് തിരഞ്ഞെടുപ്പിന് മുമ്പ് പരാജയം […]