Uncategorized

അധിക്ഷേപ പരാമർശം: സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. വീണ്ടും കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റു ചെയ്യരുതെന്ന് സത്യഭാമയുടെ അഡ്വക്കേറ്റ് ബി.എ. ആളൂർ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. മുൻപും മുൻകൂർ ജാമ്യം തേടി സത്യഭാമ കോടതിയെ സമീപിച്ചിരുന്നു. ഇത് നെടുമങ്ങാട് സെഷൻസ് […]

Keralam

നഴ്സ് സൂര്യയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ചെടിയും പൂവും വിഷമെന്ന് വിദഗ്ധര്‍

ഹരിപ്പാട്: യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്‍റെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്. ആന്തരിക അവയവങ്ങളുടെ  ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ […]

Sports

‘നിതീഷ് എൻ്റെ ഫേവറിറ്റായി മാറിക്കൊണ്ടിരിക്കുന്നു’; ഹൈദരാബാദ് താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം നിതീഷ് റെഡ്ഡി തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി നിര്‍ണായക പ്രകടനം പുറത്തെടുക്കാന്‍ യുവ ഓള്‍റൗണ്ടര്‍ താരത്തിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷിൻ്റെ പ്രകടനത്തെ പ്രശംസിച്ച് […]

India

മദ്യനയക്കേസ്: കെജ്‌രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി. ”കോടതി മനസിലുള്ളത് തുറന്ന് പറയുകയാണ്. ഇടക്കാല ജാമ്യം പരിഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്യാം. സാധ്യതകളെ പരിഗണിക്കാന്‍ തയ്യാറാണ്”, സുപ്രീം കോടതി പറഞ്ഞു. അതേസമയം കെജ്‌രിവാളിന്റെ ഹർജിയിലെ വാദം ചൊവ്വാഴ്ച […]

Keralam

നവജാത ശിശുവിൻ്റെ കൊലപാതകം; പ്രതിയായ യുവതിയുടെ ആണ്‍സുഹൃത്ത് തൃശ്ശൂര്‍ സ്വദേശിയെന്ന് സൂചന

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിൻ്റെ കൊലപാതകത്തില്‍ പ്രതിയായ യുവതിയുടെ ആണ്‍സുഹൃത്ത് തൃശ്ശൂര്‍ സ്വദേശിയെന്ന് സൂചന. ബംഗ്‌ളൂരുവില്‍ പഠിക്കുന്ന സമയത്ത് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പീഡനത്തിനിരയായെന്ന് 23 കാരിയായ യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. കുഞ്ഞിനെ യുവതി തന്നെയാണ് ഫ്ലാറ്റില്‍ […]

India

ഒരേ പേരുള്ളവർക്ക് മത്സരിക്കേണ്ടേ?; അപരന്മാരെ മത്സരിപ്പിക്കരുതെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഒരേ പേരുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ഏതെങ്കിലും രക്ഷിതാക്കൾ കുട്ടികൾക്ക് രാഹുൽ ​ഗാന്ധിയെന്നും ലാലുപ്രസാദ് യാദവ് എന്നും പേരിട്ടെന്നുവെച്ച് അവർ മത്സരിക്കരുതെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും സുപ്രീം കോടതി ചോദിച്ചു. ഒരേ പേരുള്ളവർ മത്സരിക്കുന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും ചെറിയ മാർജിനിൽ […]

Keralam

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ‘അമ്മയ്ക്കൊരു കൂട്ട്’ പദ്ധതി വിജയം

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ‘അമ്മയ്ക്കൊരു കൂട്ട്’ പദ്ധതി വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതാദ്യമായാണ് എസ്.എ.ടി. ആശുപത്രിയില്‍ പ്രസവ സമയത്ത് ലേബര്‍ റൂമിലുള്‍പ്പെടെ ബന്ധുവായ ഒരു സ്ത്രീയെ മുഴുവന്‍ സമയം അനുവദിക്കുന്നത്. ഇത് പ്രസവിക്കാനെത്തുന്ന ഗര്‍ഭിണികള്‍ക്കും അവരുടെ കൂട്ടായെത്തുന്ന […]

Keralam

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്. വയനാട് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് കാസർകോഡ് ജില്ലയൊഴികെ ബാക്കിയെല്ലാ ജില്ലകളിലും മഴയ്ക്ക് മുന്നറിയിപ്പ്. ശനിയാഴ്ച തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ […]

Keralam

കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വീണ്ടും കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്ത് റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതീവ ജാഗ്രത വേണമെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നും […]

World

ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു

ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി  ശരത്ത് കുമാര്‍ (37) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ശരത്തിൻ്റ മൃതദേഹം കണ്ടെത്തി. ബുധനാഴ്ചയായിരുന്നു സംഭവം. റോക് ഫിഷിങിനായി പോയ ഇരുവരും രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതായതോടെ കുടുംബം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. […]