District News

വൃക്കരോഗം; സുമനസ്സുകളുടെ സഹായം തേടി പത്തുവയസ്സുകാരി

കോട്ടയം: പുത്തനുടുപ്പും പുതിയ പുസ്തകങ്ങളുമായി ആറാം ക്ലാസിലേക്ക് പോകണമെന്നാണു ഗീതുവിൻ്റെ ആഗ്രഹം. എന്നാൽ അഞ്ച് മാസം മുൻപു തിരിച്ചറിഞ്ഞ വൃക്കകളെ ബാധിച്ച രോഗം ഗീതുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൻ്റെ നാലു ചുമരുകൾക്കുള്ളിലാക്കി. വൃക്കകൾ ചുരുങ്ങുന്ന രോഗമാണു കോട്ടയം മള്ളുശേരി നിർമിതി കോളനി, ഗണപതി ഭവനിൽ വി.മോഹനൻ്റെയും ലതയുടെയും മകളായ […]

Health

ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ അര്‍ബുദം അറിയേണ്ടതെന്തെല്ലാം

ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ അര്‍ബുദം. അമിതമായ പുകവലിയും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിലേക്ക് നയിക്കാം. 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരിലാണ് ഈ ക്യാന്‍സര്‍ കൂടുതലും കാണപ്പെടുന്നത്.  വായിലും തൊണ്ടയിലും ചുണ്ടിലും  കാണപ്പെടുന്ന വ്രണങ്ങള്‍ ആണ്  ഓറല്‍ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണം. […]

Keralam

രണ്ട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്; യെലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്. തുടർന്ന് ഈ ജില്ലകളില്‍ യെലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ചൂട് 40 ഡിഗ്രി സെല്‍ഷ്യസും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, […]

Keralam

മാസപ്പടി വിവാദം; കോടതിയില്‍ കൂടുതൽ രേഖകൾ ഹാജരാക്കി മാത്യു കുഴൽ നാടൻ

കൊച്ചി: മാസപ്പടി വിവാദത്തിൽ കോടതിയിൽ കൂടുതൽ രേഖകൾ ഹാജരാക്കി മാത്യു കുഴൽ നാടൻ. പ്രസ്തുത രേഖകൾ അന്വേഷണം പ്രഖ്യാപിക്കാൻ പര്യാപ്തമാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. കേസ് വിധി പറയാനായി ഈ മാസം ആറിലേക്ക് മാറ്റി. മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു […]

Keralam

സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഐഎമ്മും യുഡിഎഫും; അവിശ്വാസപ്രമേയ നോട്ടീസ്

ആലപ്പുഴ: സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യുഡിഎഫ് – സിപിഐഎം സംയുക്ത അവിശ്വാസപ്രമേയ നോട്ടീസ്. സിപിഐഎം-സിപിഐ തർക്കം നിലനിൽക്കുന്ന ആലപ്പുഴ രാമങ്കരി പഞ്ചായത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. സിപിഐഎമ്മിൽ നിന്ന് സിപിഐയിലേക്ക് മാറിയ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെയാണ് അവിശ്വാസ പ്രമേയ നോട്ടീസ്. സിപിഐഎം അംഗമായി ജയിച്ച ആർ രാജേന്ദ്രകുമാർ പിന്നീട് സിപിഐയിൽ […]

Keralam

മഹാരാജാസിൽ കെഎസ്‌യു പ്രവർത്തകന് നേരെ ആക്രമണം; എസ്എഫ്ഐ നേതാവടക്കം 8 പേർക്കെതിരെ കേസ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‌യു പ്രവർത്തകന് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ എസ്എഫ്ഐ നേതാവ് നന്ദകുമാർ അടക്കം 8 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രിയാണ് മഹാരാജാസ് കോളേജ് ഹോസ്റ്റലിന് പുറത്ത് […]

Health

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണങ്ങൾ

കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവര്‍ എന്ന് പറയുന്നത്. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവര്‍ (ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്) ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാല്‍ മദ്യപിക്കാത്തവരിലും ഈ രോഗം വരാം. ഇതിനെ നോണ്‍ ആല്‍ക്കഹോളിക് […]

Movies

മിഖായേലിൻ്റെ സ്പിന്‍ ഓഫ്, മാര്‍ക്കോയായി ഉണ്ണി മുകുന്ദന്‍; ഹനീഫ് അദേനി ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോയുടെ ചിത്രീകരണം മൂന്നാറില്‍ ആരംഭിച്ചു. നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് തന്നെ സംവിധാനം ചെയ്ത മിഖായേല്‍ എന്ന ചിത്രത്തിൻ്റെ സ്പിന്‍ ഓഫ് ആയാണ് മാര്‍ക്കോ എത്തുന്നത്. നിര്‍മ്മാതാവായ ഷെരീഫ് മുഹമ്മദ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. നടന്‍ ഷറഫുദ്ദീനും സെറ്റില്‍ […]

Keralam

മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിൻ്റെ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിൻ്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായി യദുവിൻ്റെ മൊഴി എടുക്കും. അതിനിടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ തമ്പാനൂർ പോലീസ്, ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരെ ചോദ്യം ചെയ്യും. ബസ് ടെർമിനലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കേസിലെ നിർണായക […]

Keralam

കോഴിക്കോട് സ്വകാര്യബസ്-ലോറി ജീവനക്കാർ തമ്മിൽ ക‍യ്യാങ്കളി

കോഴിക്കോട്: കൊയിലാണ്ടിയിൽ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരും ലോറി ജീവനക്കാരനും തമ്മിൽ കയ്യാങ്കളി. ഉള്ളി കയറ്റിപ്പോകുകയായിരുന്ന ലോറി ഡ്രൈവറെ കൊയിലാണ്ടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരൻ മർദിച്ചതായാണ് പരാതി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് തർക്കം തുടങ്ങിയത്. […]