Keralam

ക്ഷീരകർഷകർക്ക് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കൊടും ചൂടിൽ ഇതുവരെ മുന്നൂറോളം പശുക്കൾ ചത്തുവെന്ന് ക്ഷീരവകുപ്പിൻ്റെ കണക്ക്. പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി ജെ ചിഞ്ചുറാണി അടിയന്തര യോഗം വിളിച്ചു. ക്ഷീരകർഷകർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ചൂട് കൂടിയതോടെ വളർത്തുമൃഗങ്ങളുടെയും ജീവൻ […]

Technology

പത്തു മാസത്തിനിടെ ഇന്ത്യയിൽ വാട്‌സ്ആപ്പ് നിരോധിച്ചത് ഏഴു കോടി അക്കൗണ്ടുകള്‍

2023 ജനുവരിക്കും നവംബറിനും ഇടയില്‍ ഇന്ത്യയിലെ ഏഴുകോടി അക്കൗണ്ടുകള്‍ നിരോധിച്ചെന്ന് വാട്‌സ്ആപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അനധികൃത ടെലിമാര്‍ക്കറ്റിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വാട്‌സ്ആപ്പ് അന്വേഷിച്ചു വരികയാണ്. 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ റൂള്‍ നാല് (1-ഡി) പാലിക്കാനായാണ് വാട്‌സ്ആപ്പ് അന്വേഷണം നടത്തിയത്. ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് […]

Keralam

മികച്ച വിജയം നേടും, പാർട്ടി പറഞ്ഞാൽ ഏത് പദവിയും സ്വീകരിക്കും: കൃഷ്ണകുമാർ

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് രണ്ടേമുക്കാൽ മുതൽ മൂന്നേ കാൽ ലക്ഷം വരെ വോട്ട് ലഭിക്കുമെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. ആരോടും പരിഭവവും ഇല്ല. എല്ലാവരും തനിക്കുവേണ്ടി നന്നായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച വിജയം കൈവരിക്കാൻ സാധിക്കുമെന്നും, പാർട്ടി പറഞ്ഞാൽ ഏത് പദവി സ്വീകരിക്കാനും തയ്യാറാണെന്നും കൃഷ്ണകുമാർ  […]

No Picture
Keralam

വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്; കഴിഞ്ഞ ദിവസം മാത്രം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ്

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്. കഴിഞ്ഞ ദിവസം മാത്രം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും റെക്കോർഡ്. 9 .2 കോടി യൂണിറ്റാണ് പുറത്തു നിന്നും എത്തിച്ചത്. പീക്ക് സമയ ആവശ്യകത 5797 മെഗാവാട്ട് എത്തി റെക്കോർഡ് ഇട്ടു. ഇതോടെ പ്രാദേശിക നിയന്ത്രണം […]

India

‘പരാതിക്കാരിയുടെ അമ്മയെ തട്ടിക്കൊണ്ടുപോയി’; എച്ച് ഡി രേവണ്ണയ്ക്കെതിരെ കേസ്

ബെംഗളൂരു: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച് ഡി രേവണ്ണയ്ക്കെതിരെ പോലീസ് കേസ്. ലൈംഗിക പീഡന പരാതി ഉന്നയിച്ച ഇരയുടെ അമ്മയെ തട്ടിക്കൊണ്ടുപോയതിനാണ് എച്ച്ഡി രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്. രേവണ്ണയുടെ മകനും ഹാസനിലെ ജെഡിഎസ് സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ […]

India

സമാധാന ചർച്ചയ്ക്ക് പിന്നാലെ സേലത്ത് രണ്ട് ജാതി വിഭാഗങ്ങൾ തമ്മിൽ സംഘർഷം; കടകൾക്കും വാഹനങ്ങൾക്കും തീയിട്ടു

സേലം: തമിഴ്നാട്ടിലെ സേലത്തെ ദീവട്ടിപ്പട്ടിയിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ദളിത് വിശ്വാസികളെ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സമാധാന ചര്‍ച്ചയ്ക്ക് പിന്നാലെ രൂക്ഷമായ സംഘര്‍ഷം. പ്രദേശത്തെ രണ്ട് ജാതി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം തീവെപ്പിലേക്കും അക്രമത്തിലും കലാശിച്ചു. ആള്‍ക്കൂട്ടം പ്രദേശത്തെ കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദീവട്ടിപ്പടിയിലെ  മാരിയമ്മൻ ക്ഷേത്രത്തിലെ […]

Keralam

നെല്ലിയാമ്പതിയിൽ വൻ ചന്ദനവേട്ട; മൂന്ന് വീടുകളില്‍ നിന്ന് പിടിച്ചത് 97 കിലോ ചന്ദനം

പാലക്കാട്: നെല്ലിയാമ്പതിയിൽ വൻ ചന്ദനവേട്ട. 97 കിലോ ചന്ദനം പിടിച്ചെടുത്തു. ഫോറസ്റ്റ് ഫ്ലയിങ് കോഡിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ചന്ദനം പിടിച്ചത്. നെല്ലിയാമ്പതി കരിപ്പമണ്ണയിലെ മൂന്ന് വീടുകളിൽ നിന്നാണ് ചന്ദനം പിടിച്ചത്. കരിപ്പമണ്ണ സ്വദേശികളായ അലവി, ജുനൈദ്, നൗഷാദ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവർ മൂവരും ഒളിവിലാണ്. ഇന്നലെ […]

Keralam

നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രസവം നടന്നത് ശുചിമുറിയിലെന്ന് സൂചന

കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രസവം നടന്നത് ശുചിമുറിയിലെന്നാണ് സൂചന. കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞെന്നാണ് മൊഴി. സമീപത്തെ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിയാനായിരുന്നു ലക്ഷ്യം. എന്നാൽ മൃതദേഹം റോഡിൽ വീഴുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ […]

Keralam

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ചർച്ചയിൽ തീരുമാനമായില്ല, സമരം ശക്തമാക്കും

തിരുവന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂള്‍ സംഘടനകളുടെ സംയുക്ത സമര സമിതി നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചയില്‍ തീരുമാനമായില്ല. സമര സമിതിക്കുവേണ്ടി സിഐടിയു, ഐഎന്‍ടിയുസി പ്രതിനിധികളാണ് ഗതാഗത കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ തീരുമാനമൊന്നും ഉണ്ടായില്ലെന്നും ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി തീരുമാനം […]

India

ശിവസേന ഉദ്ധവ് വിഭാഗത്തിന്‍റെ പ്രചാരണത്തിനായി വന്ന സ്വകാര്യ ഹെലികോപ്ടർ ലാൻഡിംഗിനിടെ തകർന്നുവീണു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന്‍റെ പ്രചാരണത്തിനായി വന്ന സ്വകാര്യ ഹെലികോപ്ടർ തകർന്നു. റായ്ഗഡിലെ മഹാഡിൽ ലാൻഡിംഗിനിടെ ആണ് അപകടം. രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവർക്കും പരിക്കുണ്ട്. ഉദ്ധവ് സേന നേതാവ് സുഷമ ആന്ധരെയെ കൊണ്ടുപോകാൻ വന്ന ഹെലികോപ്ടറാണിത്.  മഹാഡിലെ താത്ക്കാലിക ഹെലിപാഡിൽ രാവിലെ ഒൻപതരയോടെ […]