World

ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി

അങ്കാറ: ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി. ഗാസയിലെ മനുഷ്യത്വത്തിനെതിരായ പ്രവർത്തനങ്ങളുടെ പേരിലാണ് തുർക്കിയുടെ നടപടി. ഗാസയിൽ പട്ടിണി മൂലം വലയുന്നവർക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള സഹായം എത്തിക്കുന്നത് തടയുന്നത് അടക്കമുള്ള ഇസ്രയേൽ നടപടിയാണ് തുർക്കിയെ കടുത്ത നിലപാടിലേക്ക് നയിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.  ഗാസയിലേക്കുള്ള സഹായം […]

Keralam

കൊടിയ വേനൽക്കാലത്ത് കാഴ്ച‌യുടെ വസന്തമൊരുക്കി മുട്ടുകാട് സൂര്യകാന്തിപ്പാടം

കോതമംഗലം: ഈ കൊടിയ വേനൽക്കാലത്ത് വസന്തത്തിന്റെ മനോഹര കാഴ്‌ച പകർന്ന് മുട്ടുകാട് പാടശേഖരം. നെല്ലിനങ്ങൾ മാത്രം വിളഞ്ഞിരുന്ന പാടത്ത് ഇക്കുറി വിളഞ്ഞിരിക്കുന്നത് സൂര്യകാന്തികളാണ്.കാഴ്ച്ചകളുടെ പുതുമ പകരുകയാണ് ഈ പാടശേഖരത്തിലെ സൂര്യകാന്തികൾ. വേനൽക്കാല അവധി ആഘോഷിക്കാനെത്തുന്ന വിനോദ സഞ്ചാരികളടക്കം നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. കടുത്ത ചൂടിലും പൂത്തു നിൽക്കുന്ന […]

India

രോഹിത് വെമുല ദളിതനല്ല, ആത്മഹത്യ അപമാനഭയം മൂലം; കേസ് അവസാനിപ്പിച്ച് തെലങ്കാന പോലീസ്

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലീസ്. ഇന്ന് ഹൈക്കോടതിയിൽ അന്വേഷണറിപ്പോർട്ട് നൽകും. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന വാദമാണ്  പോലീസ് അന്തിമറിപ്പോർട്ടിലും ആവർത്തിച്ചിരിക്കുന്നത്. വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സർവ്വകലാശാലയിൽ പ്രവേശനം നേടിയത്. ഇത് പുറത്തുവരുമോ എന്ന ഭയം […]

Keralam

ഡ്രൈവിംഗ് ടെസ്റ്റ്; സര്‍ക്കുലറിന് സ്‌റ്റേ ഇല്ല, പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്‌റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളിലെ ആവശ്യം കോടതി നിരാകരിച്ചു. ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിംഗ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 4/ 2024 എന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിംഗ് […]

Keralam

രണ്ടുസീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യം, ഇൻഡ്യ മുന്നണിയുടെ സാധ്യത വർധിപ്പിക്കും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രണ്ട് സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണെന്നും കഴിഞ്ഞ തവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. റായ്ബറേലിയിലെ മത്സരം ഇൻഡ്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കും. രാഹുൽ മത്സരിക്കണം […]

India

ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ ലൈംഗികാതിക്രമ പരാതി; നിഷേധിച്ച് ഗവർണർ

കൊൽ‌ക്കത്ത: പശ്ചിമബംഗാൾ‌ ഗവർണറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താത്ക്കാലിക ജീവനക്കാരിയാണ് പോലീസിൽ‌ പരാതി നൽകി. രാവിലെ ജോലി സംബന്ധമായ ആവശ്യത്തിന് ഗവർണറുടെ മുറിയിലെത്തിയപ്പോൾ അദ്ദേഹം കൈയിൽ കയറിപ്പിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഒപ്പം സൂപ്പർവൈസറുണ്ടായിരുന്നെന്നും അവരെ പറഞ്ഞയച്ച ശേഷമാണ് സംഭവമെന്നും ജീവനക്കാരി പറയുന്നു. […]

Movies

ആരൊക്കെ വന്നിട്ടും കാര്യമില്ല, മലയാളിക്ക് ‘ആവേശം’ രംഗണ്ണനോട്; 150 കോടിക്കരികിൽ ചിത്രം

ഫഹദ് ഫാസിലിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ അടയാളപ്പെടുത്താൻ സാധിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് ആവേശം. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 100 കോടി കടന്നിട്ടും ഹൗസ് ഫുള്ളോടെ മുന്നേറുകയാണ്. ഇപ്പോൾ ചിത്രം ആഗോളതലത്തിൽ 140 കോടി സ്വന്തമാക്കിയിരിക്കുകയാണ്. തിയേറ്ററിൽ 22 ദിവസം കൊണ്ടാണ് ചിത്രം നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത് തന്നെ […]

Keralam

കൊച്ചിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സമീപത്തെ ഫ്ലാറ്റുകളിലൊന്നിൽ നിന്ന് കുഞ്ഞിനെ പൊതിഞ്ഞുകെട്ടി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് പരിശോധന നടത്തുകയാണ്. കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേക്കെറിഞ്ഞതാണോ എന്നത് വ്യക്തമല്ല. […]

Local

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു

കാണക്കാരി: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹയാത്രികന് പരിക്കേറ്റിട്ടുണ്ട്. വടവാതൂർ ചിറയ്ക്കൽ വീട്ടിൽ പ്രസാദിന്റെ മകൻ പ്രവീണി (18) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. കാണക്കാരി ജം​ഗ്ഷൻ […]

Keralam

പയ്യന്നൂരിൽ പോലീസിന് തലവേദനയായി പിടികിട്ടാക്കള്ളൻ; മോഷ്ടിക്കാൻ ഒരേസ്ഥലത്ത്‌ കയറിയത് നാലുവതവണ

കണ്ണൂർ: ഒന്നല്ല, രണ്ടല്ല.. നാല് തവണ ഒരു കള്ളൻ ഒരേ സ്ഥലത്ത്‌ മോഷണം നടത്തി. നാല് തവണയും കള്ളൻ സിസിടിവിയിൽ പതിഞ്ഞു. പക്ഷെ, പിടിക്കാനായില്ല. ഇപ്പോൾ പയ്യന്നൂരിലെ സ്കൈപ്പർ എന്ന സൂപ്പർ മാർക്കറ്റിന്‍റെ ഉടമകൾക്ക് തലവേദനയായിരിക്കുകയാണ് ഈ കള്ളൻ. ബുധനാഴ്ചയാണ് അവസാന മോഷണം നടത്തിയത്. കെട്ടിടത്തിന്‍റെ ഷീറ്റുകളും സീലിംഗും […]