India

ഡൽഹിയിലെ ബോംബ് ഭീഷണി; ഭീഷണി സന്ദേശം വന്ന ഇ മെയിലുകളുടെ ഉറവിടം കണ്ടെത്തി ഡൽഹി പോലീസ്

ന്യൂഡൽഹി: ഡൽഹിയിലെ അൻപതോളം സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് നിഗമനം. ഭീഷണി സന്ദേശം വന്ന ഇ മെയിലുകളുടെ ഉറവിടം ഡൽഹി പോലീസ് കണ്ടെത്തിയതായി ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേന അറിയിച്ചു. അന്വേഷണം നടന്നുവരുന്നതായും കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. വിപിഎൻ ഉപയോഗിച്ചാണ് ഭീഷണിസന്ദേശം അയച്ചതെന്നാണ് കണ്ടെത്തൽ. […]

India

സല്‍മാന്‍ ഖാൻ്റെ വീടിനുനേരെ വെടിവെപ്പ് നടത്തിയ കേസിലെ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാൻ്റെ വീടിനുനേരെ വെടിവെപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. മുംബൈയിലെ സല്‍മാന്‍ ഖാൻ്റെ വീടിന് നേരെ വെടിയുതിര്‍ത്ത രണ്ട് അക്രമികള്‍ക്ക് ആയുധം നല്‍കിയ മുപ്പത്തിരണ്ടുകാരനായ അനൂജ് ഥാപ്പന്‍ എന്നയാളാണ് മരിച്ചത്. ശുചിമുറിയില്‍ കയറി പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് […]

India

അമേഠി, റായ്ബറേലി സ്ഥാനാർത്ഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കും; ജയ്റാം രമേശ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്. രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപനം വരുമെന്നും അദ്ദേഹം പറഞ്ഞു. ആരും ഭയപ്പെടുകയോ ഒളിച്ചോടുകയോ ഇല്ല. സ്മൃതി ഇറാനി […]

Keralam

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് നിസി (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെ ടി റോഡിലാണ് സംഭവം. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ചിരുന്ന യുവാവിനെ നിർത്തിയിട്ട ഓട്ടോയിൽ ബോധരഹിതനായി നാട്ടുകാരാണ് കണ്ടത്. തുടർന്ന് […]

India

രാജ്യത്തെ GST വരുമാനം സർവകാല റെക്കോഡിൽ; 2 ലക്ഷം കോടി കടന്നു

രാജ്യത്തെ ജി.എസ്.ടി വരുമാനം സർവകാല റെക്കോഡിൽ. ഏപ്രിലിൽ രേഖപ്പെടുത്തിയത് 12.4 ശതമാനം വർധനവാണ്. 2.10 ലക്ഷം കോടിയാണ് പോയ മാസം ചരക്ക് സേവന നികുതിയിൽ നിന്ന് ലഭിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര ഇടപാടുകളിൽ 13.4 ശതമാനവും ഇറക്കുമതിയിൽ 8.3 ശതമാനവും വർധന രേഖപ്പെടുത്തിയത് അനുകൂലമായെന്നാണ് വിലയിരുത്തൽ. റീ ഫണ്ടുകൾക്ക് […]

Entertainment

സദാചാര ആങ്ങളമാരുടെ സൈബർ ആക്രമണത്തിന് സോഷ്യൽ മീഡിയ കുറിപ്പിലൂടെ മറുപടി നൽകി അന്ന രാജൻ

ധാരാളം സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്ന താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസിൽ അഭിനയ ജീവിതം തുടങ്ങിയ അന്ന ഇപ്പോൾ ഉദ്‌ഘാടനങ്ങളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. മലയാളിയുടെ സദാചാര ബോധം മുഴുവൻ പൊട്ടിയൊലിക്കുന്നത് ഹണി റോസും അന്ന രാജനും അടക്കമുള്ള നടിമാരുടെ പ്രൊഫൈലുകൾക്ക് താഴെയാണ്. അടുത്തിടെ അന്ന […]

World

ശ്രീലങ്കൻ തുറമുഖത്ത് ​ഗവേഷണ കപ്പൽ നങ്കൂരമിടാൻ അനുമതി തേടി ചൈന

കൊളംബോ: ശ്രീലങ്കൻ തുറമുഖത്ത് ​ഗവേഷണ കപ്പൽ നങ്കൂരമിടാൻ അനുമതി തേടി ചൈന വീണ്ടും ശ്രീലങ്കയെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആശങ്ക നിലനിൽക്കെയാണ് ചൈന വീണ്ടും അനുമതി തേടിയത്.  കഴിഞ്ഞ വർഷം ബഹിരാകാശ പേടകം ട്രാക്ക് ചെയ്യാനടക്കം സാധിക്കുന്ന കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടിരുന്നു. ​ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ വാ​ദം. എന്നാൽ, […]

Sports

ടി20 ലോകകപ്പിൽ ഇന്ത്യ സെമി കളിക്കില്ല; പ്രവചനവുമായി മൈക്കൽ വോൺ

ലണ്ടൻ: ട്വന്റി 20 ലോകകപ്പിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ലോകകപ്പ് ജയിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഇന്ത്യൻ ടീം മുൻനിരയിലുണ്ട്. 2013ന് ശേഷം ഒരു ഐസിസി കിരീടത്തിനായുള്ള നീലപ്പടയുടെ കാത്തിരിപ്പ് തുടരുകയാണ്. എന്നാൽ ലോകകപ്പ് സെമിയിൽ ഇന്ത്യ എത്തില്ലെന്നാണ് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോണിൻ്റെ പ്രവചനം. ലോകകപ്പ് സെമിയിൽ കടക്കാൻ […]

Keralam

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട്: യുവാവ് കുഴഞ്ഞു വീണു മരിച്ചു. മണ്ണാർക്കാട് എതിർപ്പണം ശബരി നിവാസിൽ ആർ ശബരീഷ് (27) ആണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് സംഭവം. കൂട്ടുകാർക്ക് ഒപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം കഴിഞ്ഞാലെ […]

Local

സി ഐ റ്റി യു വിൻ്റെ നേതൃത്വത്തിൽ അതിരമ്പുഴയിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു: വീഡിയോ

അതിരമ്പുഴ : സി ഐ റ്റി യു പഞ്ചായത്ത് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴയിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.അതിരമ്പുഴ മൈതാനം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ചന്തക്കവലയിൽ സമാപിച്ച മെയ് ദിന റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. തുടർന്ന് ചന്തക്കവലയിൽ നടന്ന പൊതുസമ്മേളനം സിഐറ്റിയു ജില്ലാ വൈസ് […]