Keralam

900 കോടി രൂപ അനുവദിച്ചു; ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ 29 മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു. നിലവിൽ അഞ്ചുമാസത്ത കുടിശികയുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ കുടിശിക വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതാണ് ക്ഷേമ പെന്‍ഷന്‍ വിതരണം വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ […]

Health

എസ്എംഎ ബാധിച്ച 12 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും സൗജന്യ മരുന്ന് നൽകി

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌ക്യുലാര്‍ അട്രോഫി (എസ്.എം.എ.) ബാധിച്ച 12 വയസിന് താഴെയുള്ള കുട്ടികളില്‍ അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ക്കുള്ള തുടര്‍ ചികിത്സയും അടുത്ത ഘട്ടങ്ങളിലേക്കുള്ള സൗജന്യ മരുന്നുകളും നല്‍കുന്നതാണ്. മുമ്പ് 6 […]

Keralam

തിരുവനന്തപുരം നഗരസഭയിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭാ ഓഫീസിനകത്തേക്ക് കടന്ന ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേട്  തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. നഗരസഭ […]

Keralam

കച്ചവടസ്ഥാപനത്തിന്റെ കാഴ്ച മറയ്‌ക്കുന്നു, റോഡരികിലെ മരങ്ങൾ മുറിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: കേവലം വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി റോഡരികിൽ നിൽക്കുന്ന മരങ്ങൾ മുറിക്കരുതെന്ന് സർക്കാരിനോട് ഹൈക്കോടതി. പാലക്കാട്-പൊന്നാനി റോഡിൽ സ്ഥിതിചെയ്യുന്ന വാണിജ്യ സ്ഥാപനത്തിന്റെ കാഴ്ച മറയ്ക്കുന്ന രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിനുള്ള അനുമതി വനംവകുപ്പ് നിഷേധിച്ചു. വനംവകുപ്പിന്റെ ഉത്തരവിനെതിരെ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവെത്തിയത്. പൊതുജനത്തിന്റെ […]

Keralam

തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി

തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി. തൃശൂർ അതിരപ്പിള്ളിയിൽ പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലി ഇറങ്ങിയത്. പത്തനംതിട്ട പോത്തുപാറയിൽ ഇറങ്ങിയ പുലി വളർത്തുനായയെ കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അതിരപ്പിള്ളിയിൽ പുലിയെ കണ്ടത്. പുളിയിലപ്പാറ പള്ളിക്ക് സമീപം കലുങ്കിൽ പുലി ഇരിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്.  കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ […]

Keralam

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം. മിന്നലേറ്റ് കാസര്‍കോട് ബെള്ളൂര്‍ സ്വദേശി ഗംഗാധരനും (76) വെള്ളക്കെട്ടില്‍ വീണ് മത്സ്യത്തൊഴിലാളിയായ പുതുവൈപ്പ് കോടിക്കല്‍ ദിലീപുമാണ് (51) മരിച്ചത്. പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടിലാണ് ദിലീപ് വീണത്. വ്യാഴാഴ്ച വരെയുള്ള സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിലെ ആകെ മരണം 12 […]

Keralam

നമ്പി രാജേഷിന്റെ മരണത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ

വിമാനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ മരണപ്പെട്ട പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ. നഷ്ടപരിഹാരം നൽകുന്നത് പരി​ഗണനയിൽ ആണെന്നും ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയിൽ സന്ദേശം അയച്ചു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം […]

Keralam

പെരിയാറില്‍ അപകടകരമായ രീതിയില്‍ അമോണിയയും സള്‍ഫൈഡും; കുഫോസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമലീനീകരണമല്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി കേരള ഫിഷറിസ് സമുദ്ര പഠന സര്‍വകലാശാല. പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കുഫോസ് ഫിഷറിസ് വകുപ്പിന് കൈമാറി വെള്ളത്തില്‍ ഓക്‌സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ […]

Keralam

ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര് : വിമര്‍ശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ

ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾ ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ബിഷപ്പ് ജോസഫ് കരിയിൽ. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇല്യൂമിനാറ്റി പാട്ട് ക്രൈസ്തവിശ്വാസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുമായി മെയ് 20 ന് നടന്ന സംവാദ പരിപാടിയിലാണ് വിമർശനം.  ഇല്ലുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്ക് […]

District News

കോട്ടയത്ത് ഓടിക്കൊണ്ടിരിക്കെ പെട്രോൾ ടാങ്കറിന് തീപിച്ചു

കോട്ടയം: ഏറ്റുമാനൂർ-തലയോലപ്പറമ്പ് റോഡിൽ കുറുപ്പന്തറയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. ടാങ്കറിന്‍റെ മുൻഭാഗം മുഴുവനായും തീപടർന്നു. ടാങ്കറിലെ ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എറണാകുളത്തുനിന്നു കോട്ടയത്തേക്ക് വരുകയായിരുന്ന ലോറിക്കാണ് തീപിച്ചത്. കയറ്റം കയറിവരുന്നതിനിടെ ലോറിക്ക് തീപിടിക്കുകയായിരുന്നു. ലോറിയുടെ അടിഭാഗത്തുനിന്നാണ് തീ […]