Sports

ഐപിഎല്‍ 2024 സീസണിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടം ഇന്ന്

ചെന്നൈ : ഐപിഎല്‍ 2024 സീസണിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടം ഇന്ന്. ഫൈനല്‍ ഉറപ്പിക്കുന്നതിന് പാറ്റ് കമ്മിന്‍സിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. മത്സരത്തില്‍ വിജയിക്കുന്ന ടീം കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വൈകിട്ട് 7.30ന് ചെന്നൈയിലെ ചെപ്പോക്ക് […]

Keralam

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പി‍ടിയിൽ

കാഞ്ഞങ്ങാട് : പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീം പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. കാഞ്ഞങ്ങാട് പിള്ളേരുപടിയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്‌. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. കുട്ടിയെ ലൈംഗികമായി […]

Movies

അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി നടൻ ഇടവേള ബാബു

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി നടൻ ഇടവേള ബാബു. നിരവധി കമ്മിറ്റികൾ ഉണ്ടെങ്കിലും സംഘടനാഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്നത് മൂലമാണ് അദ്ദേഹം സ്ഥാനത്ത് നിന്ന് ഒഴിയുന്നത് എന്നാണ് സൂചന. കാൽനൂറ്റാണ്ടായി വിവിധ സ്ഥാനങ്ങളിലായി അമ്മയെ നയിച്ച ഇടവേള ബാബു നിലവിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ്. നടൻ […]

Keralam

തൃശ്ശൂർ ന​ഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം വൻ മരം കടപുഴകി വീണു

തൃശ്ശൂര്‍: തൃശ്ശൂർ ന​ഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം വൻ മരം കടപുഴകി വീണു. റോഡിന് വശത്തായി നിർത്തിയിട്ടിരുന്നു ഓട്ടോറിക്ഷകൾക്ക് മുകളിലേക്കാണ് മരം വീണത്. അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകളും തകർന്നു. ചുമട്ടു തൊഴിലാളികൾ പാഴ്സൽ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകർന്നത്. ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് […]

Keralam

തദ്ദേശവാര്‍ഡ് പുനര്‍വിഭജനത്തില്‍ ഓര്‍ഡിനന്‍സ് നീക്കത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍; പകരം ബില്ല്

തിരുവനന്തപുരം: തദ്ദേശവാര്‍ഡ് പുനര്‍വിഭജനത്തില്‍ ഓര്‍ഡിനന്‍സ് നീക്കത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍. പകരം ബില്ല് കൊണ്ടുവരാനാണ് തീരുമാനം. ഓര്‍ഡിനന്‍സില്‍ അനിശ്ചിതത്വം തുടരവെ ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ജൂണ്‍ പത്തിന് നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. നിയമസഭാ സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരാനാണ് നീക്കം. സാധാരണ ബുധനാഴ്ചകളില്‍ […]

Keralam

സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിനെതിരെ ; കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എക്‌സൈസ് മന്ത്രി നടത്തിയത് 25 കോടി രൂപയുടെ വൻ അഴിമതിയെന്ന് കെ സുധാകരൻ പറഞ്ഞു. മന്ത്രി എംബി രാജേഷ് രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പുതിയ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കുമെന്ന് കെ സുധാകരൻ വിമർശിച്ചു. മദ്യനയത്തിൽ […]

Movies

ബിജു മേനോൻ ആസിഫ് അലി കോമ്പിനേഷനിൽ ജിസ് ജോയ് ചിത്രം ‘തലവൻ’ ,അൽത്താഫ് സലീമും അനാർക്കലി മരയ്ക്കാറും ഒരുമിച്ചെത്തുന്ന ‘മന്ദാകിനി’യും ഇന്ന് തീയേറ്ററിലെത്തും

പ്രേക്ഷകർ ഒരിക്കൽ കൂടി കാണാൻ കാത്തിരുന്ന ബിജു മേനോൻ ആസിഫ് അലി കോമ്പിനേഷനിൽ ജിസ് ജോയ് ചിത്രം ‘തലവൻ’ ഇന്ന് തീയേറ്ററിലെത്തും. കൂടെ എല്ലാം മറന്ന് ചിരിക്കാൻ അൽത്താഫ് സലീമും അനാർക്കലി മരയ്ക്കാറും ഒരുമിച്ചെത്തുന്ന ‘മന്ദാകിനി’യും.‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ഹിറ്റ് സിനിമയിൽ അച്ഛനും മകനുമായി പ്രേക്ഷകരുടെ ഹൃദയത്തിൽ […]

Keralam

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് സർക്കാരിന് കൈമാറും

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് സർക്കാരിന് കൈമാറും. മത്സ്യകുരുതിയുടെ ശാസ്ത്രീയ പരിശോധനയുടെ പ്രാഥമിക ഫലം കുഫോസ് റിപ്പോർട്ട് ആയി നൽകും. ഫോർട്ട്‌ കൊച്ചി സബ് കളക്ടറും മത്സ്യക്കുരുതിയുടെ കാരണങ്ങൾ കണ്ടെത്തി ജില്ലാ കളക്ടർക് റിപ്പോർട്ട്‌ നൽകും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ അനുസരിച്ചായിരിക്കും […]

Keralam

പട്ടാമ്പിയിൽ വൻ ചന്ദനവേട്ട ; 236 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിൽ

പട്ടാമ്പി മരുതൂരിൽ നിന്ന് 236 കിലോ ചന്ദനവുമായി രണ്ട് പേരെ ഒറ്റപ്പാലം വനം വകുപ്പ് അറസ്റ്റ് ചെയ്തു. കരിമ്പുഴ ആറ്റാശ്ശേരി ഒടമല മുഹമ്മദ് സക്കീർ, ശ്രീകൃഷ്ണപുരം പതിയത്തൊടി ബാബു എന്നിവരെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പട്ടാമ്പി മരുതൂരിലെ വാടക വീട്ടിൽ ചന്ദനമെത്തിച്ച് വിൽപ്നക്ക് തയ്യാറാക്കുന്നതിനിടെയായിരുന്നു ഇവർ പിടിയിലായത്. […]

Keralam

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന്  79-ാം പിറന്നാൾ. മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും പിറന്നാൾ ദിനത്തിൽ ആഘോഷങ്ങളൊന്നുമുണ്ടാകില്ല. മന്ത്രിസഭാ യോ​ഗമാണ് മുഖ്യമന്ത്രിയുടെ പ്രധാന അജണ്ട. പിറന്നാൾ ദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം നൽകുന്ന പതിവുണ്ട്. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക. ഔദ്യോഗിക […]