India

കേരളം പ്രതീക്ഷയുടെ പട്ടികയിൽ, ചുവന്ന ഇടനാഴികള്‍ കാവിയാകും; പ്രധാനമന്ത്രി

തെക്കേയിന്ത്യയിൽ മികച്ച നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 4 ന് ചരിത്ര വിജയം നേടുമെന്നും സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഉയരത്തിലെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തെക്കേയിന്ത്യയും കാവിയണിയും. കേരളം പ്രതീക്ഷയുടെ പട്ടികയിലാണ്. തമിഴ്നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച മുന്നേറ്റം ഉണ്ടാക്കും. ഹരിയാനയിലും പഞ്ചാബിലെയും പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി […]

Movies

ബോക്സ് ഓഫീസില്‍ പരജയമേറ്റുവാങ്ങിയ വിശാലിന്റെ ‘രത്നം’ ഇനി ഒടിടിയില്‍

വിശാല്‍ നായകനായി ഏപ്രില്‍ 28 ന് തിയേറ്ററില്‍ റിലീസ് ചെയ്ത ‘രത്നം’ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഏറെ നാളത്തെ പോരാട്ടത്തിനൊടുവില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രമാണ് രത്നം. തമിഴ് ഒറിജിനല്‍ പതിപ്പിനൊപ്പം തെലുങ്ക് വേര്‍ഷനും ഒടിടിയിലുണ്ട്. ‘മാര്‍ക്ക് ആന്‍റണി’ എന്ന വിജയ ചിത്രത്തിന് […]

Keralam

ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഇന്ന് തുറന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവും നേരത്തെ തുറന്നവ 20 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ആവശ്യമെങ്കില്‍ […]

Business

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു ; ഇന്ന് ​പവന് കുറഞ്ഞത് 800 രൂപ

സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമായി. 18 കാരറ്റിന്റെ സ്വർണവും 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില 2370 […]

India

പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് വീണ്ടും കത്തയച്ച് സിദ്ധരാമയ്യ

ലൈംഗിക പീഡനക്കേസില്‍ കുരുക്കിലായ ജെഡിഎസ് നേതാവും എംഎല്‍എയുമായ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിദേശ കാര്യ മന്ത്രാലയത്തോട് പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ പ്രധാനമന്ത്രി നിര്‌ദേശിക്കണമെന്നു സിദ്ധരാമയ്യ കത്തില്‍ ആവശ്യപ്പെട്ടു. മേയ് ആദ്യവാരം സമാന ആവശ്യം ഉന്നയിച്ച് കത്തെഴുതിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസ് […]

Keralam

പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിയിൽ അന്വേഷണം; വിദഗ്ദ സംഘം ഇന്നെത്തും

പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിയിൽ അന്വേഷണം തുടരുന്നു. കുഫോസിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് പ്രശ്നബാധിത മേഖല സന്ദർശിക്കും. മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാൻ ഇന്ന് വരാപ്പുഴ പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും. ചത്തുപൊങ്ങിയ മീനുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും.പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്‍റെ കാരണമാണ് വിദഗ്ദ സംഘം […]

India

പ്രതികൂല കാലാവസ്ഥ; കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ വൈകുന്നു

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു. കരിപ്പൂരില്‍ നിന്നും മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്. ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലായെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടിയിരുന്നതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം. നൂറിലധികം […]

Keralam

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ; വിവിധയിടങ്ങളിൽ വെള്ളക്കെട്ട്

സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി. ഇതിനിടെ കോട്ടയത്ത് മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഓണംതുരുത്ത്  മങ്ങാട്ടുകുഴി സ്വദേശി വിമോദ് […]

Keralam

കൊല്ലങ്കോട്ട് പുലി ചത്ത സംഭവം ; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് വിമർശനം

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് വിമർശനം. പുലർച്ചെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ ആറര മണിക്കൂറിന് ശേഷമാണ് വനം വകുപ്പ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിലെ പോരായ്മയാണ് പുലി ചത്തതിന് പിന്നിലെന്ന വിമർശനമാണ് ഉയരുന്നത്. പുലി കുടുങ്ങിയത് പന്നിക്കെണിയിലാണെന്നാണ് വനം വകുപ്പ് […]

India

ആരോഗ്യനില തൃപ്തികരം; നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു

കടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലം ചികിത്സ തേടിയ നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. ഷാരൂഖ് ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഞായറാഴ്ച നടക്കുന്ന ഐപിഎൽ ഫൈനലിൽ കെകെആറിനെ പിന്തുണച്ച് അദ്ദേഹം തിരിച്ചെത്തുമെന്നും നടിയും ടീമിന്റെ സഹ ഉടമകൂടിയായ ജൂഹി ചൗള പ്രതികരിച്ചു. ഐപിഎലിൽ […]