Keralam

ശക്തമായ കാറ്റ് ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നാണ് നിർദേശം. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് നിർദേശം. കേരള തീരത്ത് നാളെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പ്. കേരളത്തില്‍ മെയ് മാസം അവസാനത്തോടെ കാലവര്‍ഷമെത്തുമെന്ന് […]

Sports

വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. എന്നാല്‍ മത്സരത്തിന് മുമ്പ് ആശ്വാസവാര്‍ത്തകളല്ല പുറത്തുവരുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന […]

Keralam

2023 ലെ പി. പത്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

2023 ലെ മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി. പത്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘ആനോ’ എന്ന നോവൽ രചിച്ച ഇ.ആർ. ഇന്ദുഗോപനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം. ‘അഭിജ്ഞാനം’ എന്ന ചെറുകഥയുടെ കർത്താവായ ഉണ്ണി ആർ. മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് യഥാക്രമം 20000 രൂപയും, 15,000 […]

India

പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ കോണ്‍ഗ്രസിനോടും ബിജെപിയോടും തിരഞ്ഞെടുപ്പ് കമ്മിഷന്‍

പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. താര പ്രചാരകര്‍ തിരഞ്ഞെടുപ്പിന്റെ അന്തസ് പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വർഗീയപ്രചാരണം നടത്തരുതെന്ന് ബിജെപിക്കും ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തിയെഴുതും എന്ന പ്രചാരണം നടത്തരുതെന്നും കോൺഗ്രസിനും കമ്മിഷന്‍ നിര്‍ദേശം നൽകി. താരപ്രചാരകര്‍ വര്‍ഗീയ […]

Keralam

പെരിയാറിലെ മത്സ്യക്കുരുതി; പ്രതിഷേധം അവസാനിപ്പിച്ച് മത്സ്യക്കർഷകർ

പെരിയാറിലെ മത്സ്യക്കുരുതിയിൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധം മത്സ്യക്കർഷകർ അവസാനിപ്പിച്ചു. മത്സ്യക്കർഷകരുടെ അഞ്ച് ആവശ്യങ്ങളും അം​ഗീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നഷ്ട പരിഹാരത്തിന് ഇടപെടൽ നടത്താമെന്നും ഇത് സംബന്ധിച്ച് റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കുമെന്നും അധികൃതർ ഉറപ്പ് […]

Sports

സഞ്ജുവിനേക്കാള്‍ യോഗ്യത റിഷഭ് പന്തിന് ; യുവരാജ് സിംഗ്

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ തിരഞ്ഞെടുക്കരുതെന്ന് മുന്‍ താരം യുവരാജ് സിംഗ്. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനൊപ്പം സഞ്ജുവിനെയും ബിസിസിഐ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്റ്റല്‍സിന്റെ ക്യാപ്റ്റനായ പന്തിനേക്കാള്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ […]

Keralam

നഴ്സിംഗ് പ്രവേശന പ്രതിസന്ധി ഒഴിയുന്നു ; ജിഎസ്ടി വേണ്ടെന്ന നിലപാടിൽ എത്തിച്ചേർന്നെന്ന് നഴ്സിംഗ് കോളേജ് അസോസിയേഷൻ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജിഎസ്ടി വേണ്ടെന്ന നിലപാടിൽ ആരോഗ്യ മന്ത്രിയും ആരോഗ്യവകുപ്പും എത്തിച്ചേർന്നെന്ന് നഴ്സിംഗ് കോളേജ് അസോസിയേഷൻ. ജിഎസ്ടി ഒഴിവാക്കാനുള്ള തീരുമാനം ആരോഗ്യ വകുപ്പിന് ഒറ്റയ്ക്ക് എടുക്കാൻ ആകില്ല. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കും. മന്ത്രിയുടെ പ്രതികരണം അനുകൂലമെന്ന് […]

No Picture
Keralam

ഒന്നാം തീയതികളിലെ ‘ഡ്രൈ ഡേ’ ഒഴിവാക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതിയുള്ള ‘ഡ്രൈ ഡേ’ ഒഴിവാക്കാന്‍ സര്‍ക്കാരിന് സെക്രട്ടറി തല കമ്മിറ്റിയുടെ ശുപാര്‍ശ. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി കഴിഞ്ഞ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. എല്ലാ മാസവും ഒന്നാം തീയതി ബെവ്‌കോ തുറന്ന് പ്രവർത്തിച്ചാൽ 15,000 കോടിയുടെ വരുമാന […]

Keralam

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, […]

Keralam

പാലക്കാട് കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു

പാലക്കാട് : കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലേക്ക് മാറ്റിയിരുന്നു. ആന്തരിക രക്തസ്രവാമാണ് പുലിയുടെ മരണകാരണമെന്ന് സൂചനയുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മയക്കുവെടി വെച്ചതിൽ അശാസ്ത്രീയത ഉണ്ടായില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചത്. പുലിയുടെ […]