India

പ്രവാസികള്‍ക്ക് സന്തോഷിക്കാം; പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങി ആകാശ എയര്‍

കൊച്ചി: കൊച്ചിയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ച് ആകാശ എയര്‍. കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി നാല് പ്രതിവാര വണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകളാണ് ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ വിനോദ സഞ്ചാര മേഖലയിലെ മികച്ച സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് പുതിയ സര്‍വീസുകള്‍. […]

Keralam

മണ്ണെണ്ണയ്‌ക്ക് പകരം വെള്ളം; തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു

തൊടുപുഴ: മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ സപ്ലൈകോ മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു. സപ്ലൈകോ ജൂനിയർ അസിസ്റ്റന്റ് പി രാജനെതിരെയാണ് നടപടി. സിപിഐ നേതാവും വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാനുമായ പി മുത്തുപാണ്ടിയുടെ സഹോദരനാണ് പി രാജൻ. സംഭവത്തിൽ […]

India

സിംഗപ്പൂർ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് അപകടം

ഡൽഹി: സിം​ഗപ്പൂർ വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 30 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള SQ 321 യാത്രാ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ വിമാനം ബാങ്കോക്കിലേക്ക് വഴി തിരിച്ചുവിട്ടു. അപകടത്തിൽ സിം​ഗപ്പൂർ എയർലൈൻസ് അനുശോചനം അറിയിച്ചു.

India

‘എനിക്ക് പിന്‍ഗാമികളില്ല’: ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

പട്‌ന: തനിക്ക് പിന്‍ഗാമികളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളാണ് തന്റെ പിന്‍ഗാമികള്‍ എന്നും മോദി പറഞ്ഞു. ബീഹാറിലെ കിഴക്കന്‍ ചമ്പാരനില്‍ പൊതുജനറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. അഴിമതി, പ്രീണന രാഷ്ട്രീയം എന്നിവയ്ക്ക് വേണ്ടിയാണ് ഇന്‍ഡ്യ മുന്നണി നിലകൊള്ളുന്നത്. ജൂണ്‍ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മുന്നണിക്ക് വലിയ തിരിച്ചടി […]

Keralam

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ചൊവ്വാഴ്ച രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. കടൽക്ഷോപം രൂക്ഷമാവാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്നും അധികൃതരുടെ നിർദേശാനുസരണം മാറിതാമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

Food

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തി ; മന്ത്രി വീണാ ജോര്‍ജ്

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളില്‍ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാല്‍ […]

Keralam

പശുവിനെ കെട്ടാൻ പറമ്പിൽ പോയി, കാൽവഴുതി കുളത്തിൽ വീണു; നാലു വയസുകാരന് ദാരുണാന്ത്യം

കൂവക്കണ്ടം: ഇടുക്കി കൂവക്കണ്ടത്ത് നാല് വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. ധീരവ് ആണ് മരിച്ചത്. വല്യമ്മയോടൊപ്പം പശുവിനെക്കെട്ടാൻ പോയപ്പോൾ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

World

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദിയിലെത്തി

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദിയിലെത്തി. ആദ്യ ഹജ്ജ് സംഘത്തിന് മക്കയിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. കരിപ്പൂരിൽ നിന്നുള്ള 3 വിമാനങ്ങളിലായി 498 തീർഥാടകരാണ് ആദ്യ ദിവസം സൌദിയിൽ എത്തിയത്. 166 തീർഥാടകരുമായി കേരളത്തിൽ നിന്നുള്ള ആദ്യത്തെ ഹജ്ജ് വിമാനം ഇന്ന് രാവിലെ 5 മണിയോടെ ജിദ്ദ […]

Keralam

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയെ വളർത്തിയെടുക്കാതെ വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. സർക്കാർ നിലപാടുകൾക്കെതിരെയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലയെ കാവിവത്കരിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേരള സർവകലാശാല സെനറ്റിലേക്ക് […]

Keralam

കഞ്ചാവ് മിഠായികളുമായി രണ്ട് യുപി സ്വദേശികൾ അറസ്റ്റിൽ

ചേർത്തല: കഞ്ചാവ് മിഠായികളുമായി രണ്ട് യുപി സ്വദേശികൾ അറസ്റ്റിൽ. സ്കൂൾ കുട്ടികള ലക്ഷ്യം വച്ചായിരുന്നു വിൽപ്പന. ചേർത്തലയിൽ നടന്ന പരിശോധനയിൽ ഇത്തരത്തിൽ 2000 ത്തിലധികം കഞ്ചാവ് മിഠായികളാണ് പിടികൂടിയത്. ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ സരോജ്, സന്തോഷ് കുമാർ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. 10 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും […]