Keralam

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ ഫാര്‍മസി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ തീയതി പുതുക്കി. ജൂണ്‍ 6ന് ഉച്ചയ്ക്ക് 3.30 മുതല്‍ 5 മണി വരെയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ. ഫാര്‍മസി പരീക്ഷ മാത്രം എഴുതുന്ന വിദ്യാര്‍ഥികള്‍ 6ന് ഉച്ചയ്ക്ക് ഒരു മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. […]

Movies

റോക്കിങ്ങ് സ്റ്റാർ മനോജ് മഞ്ചു തിരിച്ചുവരുന്നു

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റോക്കിങ്ങ് സ്റ്റാർ മനോജ് മഞ്ചു തിയേറ്റർ സ്ക്രീനുകളിലേക്ക് തിരിച്ചെത്തുന്നു. ‘ദി ബ്ലാക്ക് സ്വോർഡ്’ എന്ന കഥാപാത്രമായിട്ടാണ് തേജ സജ്ജ ചിത്രമായ ‘മിറൈ’ൽ മനോജ് എത്തുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദ് നിർമിച്ച് കാർത്തിക് ഗട്ടമനെനി സംവിധാനം ചെയ്യുന്ന […]

Movies

പ്രേമലു’വിനെയും ‘മഞ്ഞുമ്മല്‍ ബോയ്സി’നെയും കടത്തിവെട്ടി ‘ഗുരുവായൂരമ്പല നടയില്‍

സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയില്‍’. വന്‍ ജനപ്രീതി നേടിയ ജയ ജയ ജയ ജയ ഹേയുടെ സംവിധായകന്‍ വിപിൻ ദാസ് വീണ്ടും ബേസിൽ ജോസഫിനെയും ഒപ്പം പൃഥ്വിരാജിനെയും പ്രധാന കഥാപാത്രമായൊരുക്കിയുള്ള ആദ്യ ദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്സ് […]

Keralam

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു. റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് […]

Keralam

ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമാണെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമാണെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി. രണ്ട് ദിവസം മഴ പെയ്തപ്പോൾ തലസ്ഥാനമുൾപ്പെടെ വെള്ളക്കെട്ടിലായി . ഓട വൃത്തിയാക്കിയിട്ടില്ല. ഒരു പണിയും നടന്നിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.  ദേശീയപാത നിര്‍മ്മാണം […]

Sports

കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ്ബ് വിട്ടു

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ്ബ് വിട്ടു. രണ്ട് വര്‍ഷമായി തുടരുന്ന ക്ലബിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നതായി ദിമിത്രിയോസ് ഡയമന്റകോസ് തന്നെയാണ് പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു പ്രതികരണം. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് നന്ദി അറിയിച്ചുകൊണ്ടുള്ള വികാരപരമായ കുറിപ്പിന് ഒപ്പമായിരുന്നു […]

Uncategorized

കൊവാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനത്തിനെതിരെ ഐസിഎംആർ

കൊവാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനത്തിനെതിരെ ഐസിഎംആർ. പഠന റിപ്പോർട്ട് ഗുണനിലവാരം ഇല്ലാത്തതെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടി. പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചവർക്ക് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.രാജീവ് ബാൽ നോട്ടീസ് നൽകി. റിപ്പോർട്ട് പിൻവലിക്കാൻ നിർദേശിച്ചു.‘കൊവാക്‌സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള ബിഎച്ച്‌യുവിന്റെ പഠനത്തിൽ ഐസിഎംആറിന്റെ പേരും പ്രതിപാതിക്കുന്നുണ്ട്. എന്നാൽ […]

Keralam

കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം. കോടതിയലക്ഷ്യ കേസിലാണ് നടപടി. നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹാജരാക്കേണ്ടണ്ടത് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന് മുമ്പാകെ. ഷുഹൈബ് വധക്കേസിൽ സി ബി ഐ അന്വേഷണ ഹർജി തള്ളിയ ഹൈക്കോടതി […]

Keralam

കൊടകര കള്ളപ്പണക്കേസ് ; വിശദമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കൊടകര കള്ളപ്പണക്കേസിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി നൽകി ഹർജി തള്ളി ഹൈക്കോടതി. ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപ്പീലിന്മേലാണ് കോടതി വിധി. കള്ളപ്പണ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നിന്നും ബിജെപിക്കു […]

District News

ഇന്ത്യാ മുന്നണി അധികാരത്തില്‍ വരാൻ പ്രാര്‍ത്ഥിക്കുന്നതായി ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് ലത്തീൻ സഭ ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ. ചങ്ങനാശ്ശേരി അതിരൂപതാ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ഇന്ത്യാ മുന്നണിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടമാണ് ഇന്ന് നടക്കുന്നത്, അത്ഭുതങ്ങള്‍ സംഭവിക്കട്ടെ, ഇന്ത്യാ മുന്നണി അധികാരത്തില്‍ വരട്ടെയെന്ന് […]