Keralam

തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂടും. വാര്‍ഡ് പുനര്‍നിര്‍ണയിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം […]

Keralam

തോരാമഴയിൽ കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട് ; പെരുവഴിയിലായി ജനം

തിരുവനന്തപുരം: തോരാമഴയിൽ സംസ്ഥാനത്ത് മിക്ക നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. തിരുവനന്തപുരത്ത് നിരവധി വീടുകളിൽ വെള്ളം കയറി. മുക്കോലയ്ക്കൽ, അട്ടക്കുളങ്ങര, കുളത്തൂർ, ഉള്ളൂർ എന്നീ പ്രദേശങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. ആലപ്പുഴയിൽ റോഡുകളിൽ പലയിടങ്ങിളിലും വെളളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.  തകഴി അഗ്നിരക്ഷസേന ഓഫിസിൽ വെള്ളം […]

India

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റെയ്സി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും എക്സിലൂടെ മോദി അറിയിച്ചു. ഇന്ത്യ ഇറാനൊപ്പമെന്നും അദ്ദേഹം […]

Business

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; 55,000 കടന്ന് സ്വർണവില; ഇന്ന് വർധിച്ചത് 400 രൂപ

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 […]

Keralam

ഓൺലൈൻ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി

യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ ഓൺലൈൻ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി. നിലവിലുള്ള റീഫണ്ട് നിയമങ്ങൾക്കു പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ഓൺലൈൻ റിസർവേഷൻ പോളിസി പരിഷ്‌കരിച്ചിരിക്കുന്നത്. KSRTC തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം പങ്കുവച്ചത്. ഓൺലൈൻ റിസർവേഷൻ സേവനദാതാവ് മൂലമുണ്ടാകുന്ന സാങ്കേതികപിഴവുകൾക്ക് സേവനദാതാവിൽ നിന്നുതന്നെ […]

Keralam

എയർ‌ ഇന്ത്യ എക്സ്പ്രസിന്‍റെ 2 വിമാന സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട്: എയർ‌ ഇന്ത്യ എക്സ്പ്രസിന്‍റെ 2 വിമാന സർവീസുകൾ കൂടി റദ്ദാക്കി. തിങ്കളാഴ്ച രാത്രി 8.50 നുള്ള കോഴിക്കോട്-ദമാം, രാത്രി 11.20 നുള്ള കോഴിക്കോട് ബംഗളൂരു എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവാണ് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Keralam

മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : പറക്കോട് പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചതിൽ യുവാവിനെതിരെ കേസെടുത്ത് വനം വകുപ്പ്. മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെയാണ് കേസെടുത്തത്. റോഡരികിലെ ഓവുചാലിൽനിന്ന് പിടികൂടിയ പാമ്പുമായി ഒരു മണിക്കൂറോളം അഭ്യാസ പ്രകടനം നടത്തി. തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായയിരുന്നു. വനംവകുപ്പ് എത്തി പെരുമ്പാമ്പിനെയും […]

Keralam

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം: പ്രതിയെ തിരിച്ചറിഞ്ഞു

കാസര്‍കോട്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം. കുടക് സ്വദേശിയായ യുവാവാണ് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ നേരത്തെയും സമാനകുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. സംഭവം നടന്ന അന്ന് മുതല്‍ ഇയാളെ കാണാനില്ലെന്നും അന്വേഷണം തുടരുകയാണെന്നുംപോലീസ് അറിയിച്ചു. മെയ് 15ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു […]

Keralam

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയിൽ പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീലിൽ വിധി ഇന്ന്. പ്രതിക്ക് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി കുറ്റവിമുക്തനാക്കണമെന്നാണ് അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീലിൽ പറയുന്നത്. വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി […]

Keralam

കട വരാന്തയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റാണ് മരണം. കനത്ത മഴയെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി കട വരാന്തയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു […]