World

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അപകടത്തില്‍പ്പെട്ട അവശിഷിട്ങ്ങള്‍ രാവിലെ കണ്ടെത്തിയിരുന്നു. കൂടതെ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്. റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തി. വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ […]

Health

വൈറലായി ഐ ടാറ്റൂയിങ്; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

പല തരത്തിലുള്ള ട്രെന്‍ഡുകളാണ് ദിനം പ്രതി സോഷ്യല്‍ മീഡിയയിൽ കണ്ടുകൊണ്ടിരിക്കുന്നത്. വൈറല്‍ ഡാന്‍സുകള്‍, ബ്യൂട്ടി ടിപ്‌സ് തുടങ്ങി ഭൂരിഭാഗം പേരും ശ്രമിക്കുന്ന ട്രെന്‍ഡുകള്‍ നിരവധിയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ട്രെന്‍ഡിന് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് ആരോഗ്യ വിദഗ്ദര്‍. കണ്ണില്‍ പച്ചകുത്തുന്നതിനെതിരെയാണ് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. കണ്ണിന്റെ രൂപം മെച്ചപ്പെടുത്തുന്നതിന് വേണ്ടി […]

Keralam

കെഎസ്ആർടിസി റിസർവേഷൻ – റീഫണ്ട് സംവിധാനത്തിൽ മാറ്റം

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുളള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി ഓൺലൈൻ റിസർവേഷൻ നയം വിപുലീകരിച്ചു. റിസർവേഷൻ പോളിസിയിലുള്ള ന്യൂനതകൾ പരിഹരിക്കുന്നതിനായി കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയുടെ ഫലമായാണ് ടിക്കറ്റ് […]

Sports

റൺറൈസിൽ ഹൈദരാബാദ്; പഞ്ചാബിനെ നാല് വിക്കറ്റിന് വീഴ്ത്തി

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പഞ്ചാബ് കിം​ഗ്സിനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. നാല് വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിം​ഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 19.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് ലക്ഷ്യത്തിലെത്തി. ഒരൊറ്റ വിദേശ […]

India

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നാഷണൽ കോൺഫറൻസ് റോഡ് ഷോയ്ക്കിടെ അജ്ഞാതരായ അക്രമികൾ നടത്തിയ കത്തികൊണ്ടുള്ള ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. നാഷണൽ കോൺഫറൻസ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. നാഷണൽ കോൺഫറൻസ് തലവൻ ഫാറൂഖ് അബ്ദുള്ളയും അനന്ത്നാഗിലെ പാർട്ടി സ്ഥാനാർത്ഥി മിയാൻ അൽതാഫ് രജൗരിയും പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം. […]

Health

സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ; പകർച്ചവ്യാധിക്കെതിരേ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നതായി കണക്കുകൾ. 5 മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 പേരും ഡെങ്കിപ്പനി ബാധിച്ച് 48 പേരും മരിച്ചതായാണ് കണക്കുകൾ.മേയ് മാസത്തിൽ മാത്രം സംസ്ഥാനത്ത് 8 പേർ എലിപ്പനി ബാധിച്ചും 5 പേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചു. ഈ മാസം മാത്രം ആറ് പേര്‍ മഞ്ഞപ്പിത്തം […]

Health

തൈക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചായി പരാതി.

തിരുവനന്തപുരം: തൈക്കാട് സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടർക്കെതിരെയാണ് പരാതി. ഗർഭസ്ഥ ശിശുവിന് അനക്കമില്ലെന്ന് പറഞ്ഞ് അർദ്ധരാത്രി ആശുപത്രിയിലെത്തിയ ഗർഭിണിയോട് കുഞ്ഞ് ഉറങ്ങുകയായിരിക്കുമെന്ന് പറഞ്ഞ് തിരികെ അയച്ചു. അടുത്ത ദിവസം നടത്തിയ സ്‌കാനിങിലാണ് കുട്ടി വയറ്റില്‍ മരിച്ചതായി കണ്ടെത്തിയത്. കഴക്കൂട്ടം സ്വദേശി പവിത്രക്കാണ് ഇത്തരമൊരു […]

India

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പോലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. ഇതുസംബന്ധിച്ച് കുടുതല്‍ പരിശോധനക്ക് അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെത്തി ദില്ലി പോലീസ്. വീട്ടിലെ സിസിടിവി ഡിവിആർ ദില്ലി പോലീസ് പിടിച്ചെടുത്തു. പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് എത്തിയത്. കേസില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പിഎ […]

District News

പാലാ നഗരസഭയിലെ എയർപോട് വിവാദത്തിൽ വൻ ട്വിസ്റ്റ്; എയർപോട് പോലീസിന് ലഭിച്ചു

പാലാ നഗരസഭയിലെ കാണാതായ എയർപോട് പൊലീസിന് ലഭിച്ചു. എന്നാൽ സ്വകാര്യതമാനിച്ച് ആരാണ് എയർപോഡ് കൈമാറിയതെന്ന് പൊലീസ് വ്യക്തമാക്കിയില്ല. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം പാലാ നഗരസഭയിലെ എൽഡിഎഫിൽ വീണ്ടും എയർപോഡ് വിവാദം സജീവമാകുകയാണ്. തമ്മിൽ തല്ലും മോഷണവും അടക്കം ഇല്ലാത്തതെല്ലാമുണ്ട് പാല നഗസഭ ഭരിക്കുന്ന എൽഡിഎഫിനുള്ളിൽ. ഏറ്റവും അവസാനം […]

Health

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും

ഉത്തരേന്ത്യയിലെ പ്രധാന പലഹാരങ്ങളിൽ ഒന്നായ സോൻ പാപ്ഡി ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് പതഞ്ജലിയുടെ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. പിത്തോരാഗഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആണ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് ആറ് മാസം തടവും പിഴയും വിധിച്ചത്. പതഞ്ജലി ആയൂർവേദ് ലിമിറ്റഡിന്റെ […]