No Picture
Keralam

പാനൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം; ഉദ്ഘാടനത്തിൽ പങ്കെടുത്താൽ ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് സതീശൻ

തിരുവനന്തപുരം:​ ബോംബ് നിർമ്മാണത്തിനിടെ 2015 ജൂൺ 6ന് കൊല്ലപ്പെട്ട 2 ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സിപിഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ക്രിമിനലുകളെ രക്തസാക്ഷികളാക്കി വാഴിക്കുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്താൽ അദ്ദേഹത്തിന് എതിരേയും കേസെടുക്കണമെന്ന്  […]

Movies

ഇനി വില്ലന്റെ വരവ്.; ധനുഷിന്റെ ‘രായനെ’ കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

തെന്നിന്ത്യൻ താരം ധനുഷിന്റെ 50-ാം ചിത്രം എന്നതിനാൽ തന്നെ ‘രായന്’ മേൽ വലിയ ഹൈപ്പുണ്ട്. ധനുഷ് സംവിധായകൻ കൂടിയായ സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. ജൂൺ 13നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. സൺ […]

Health

മഞ്ഞപ്പിത്ത വ്യാപനം; ജാഗ്രതാ നിർദേശങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ നിര്‍ണായകമാണ്. പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം […]

India

യന്ത്രത്തകരാർ; തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

തിരുവനന്തപുരം: യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി നിലത്തിറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരുച്ചിറപ്പള്ളിയില്‍ ഇറക്കിയത്. 137 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം. വിമാനത്തിൻ്റെ സാങ്കേതിക തകരാര്‍ പരിഹരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു.

Keralam

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ സീറ്റ് വിഷയത്തിലായിരുന്നു പ്രതിഷേധം. യോഗം തുടങ്ങിയ ഉടനെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കൈയിൽ കരുതിയ ടീ ഷർട്ട് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ നൗഫലിനെ യോഗത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. […]

Sports

കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കി അഡ്രിയാൻ‌ ലൂണ

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കി അഡ്രിയാൻ‌ ലൂണ. 2027 വരെയാണ് ഉറു​ഗ്വേ താരം ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ നീട്ടിയിരിക്കുന്നത്. കഴിഞ്ഞ സീസൺ മുതൽ മഞ്ഞപ്പടയുടെ നായകൻ കൂടിയാണ് അഡ്രിയാൻ ലൂണ. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ലൂണയാണ്. കഴിഞ്ഞ സീസണിൽ മുട്ടിന് പരിക്കേറ്റ താരത്തിന് ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള […]

Uncategorized

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

ആസിഡ് ആക്രമണ ഇരകളും സ്ഥായിയായ കാഴ്ച വൈകല്യം നേരിടുന്നവരും ബാങ്കിങ് സര്‍വീസുകള്‍ക്കും മറ്റും ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണമോയെന്ന കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി. വ്യക്ത്യാധിഷ്ഠിത വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിന് വിധേയമാകുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നു കാട്ടി ഇരകള്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് […]

Keralam

വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം; യദു ഓടിച്ച ബസിൽ പരിശോധന നടത്തി എംവിഡി

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്‍റെ ആവശ്യപ്രകാരമാണ് പരിശോധന നടന്നത്. ബസിന്‍റെ വേഗപ്പൂട്ടും ജിപിഎസും പ്രവത്തന രഹിതമാണെന്ന് പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. യദുവിനെതിരായ മേയറുടെ പരാതിയിന്മേലെടുത്ത കേസുമായി ബന്ധപ്പെട്ടായിരുന്നു […]

District News

അതിതീവ്ര മഴയ്ക്ക് സാധ്യത: കോട്ടയത്ത് മേയ് 19, 20 തീയതികളിൽ റെഡ് അലെർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ (2024 മേയ് 19, 20) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതലായി മഴ ലഭിക്കുന്നതിനെയാണ് അതിതീവ്രമായ മഴയായി (Extremely Heavy Rainfall) കണക്കാക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ശനിയാഴ്ച […]

No Picture
District News

സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം: സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സോളാർ സമര വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അങ്ങനെ ഒരു നീക്കം നടന്നെങ്കിൽ തെറ്റില്ല. ചർച്ച നടന്നോ എന്ന് തനിക്കറിയില്ലെന്നും ഊരാക്കുടുക്കിൽ […]