India

കെജ്‍രിവാളിനെതിരായ ഗൂഢാലോചന, വാട്സാപ്പ് ചാറ്റടക്കം പരിശോധിക്കണം’; അതിഷി മർലേന

ഡൽഹി: അരവിന്ദ് കെജ്‍രിവാളിന്റെ പിഎക്കെതിരെ അതിക്രമ ആരോപണം ഉന്നയിച്ച എഎപി നേതാവ് സ്വാതി മലിവാളിനെതിരെ എഎപി മന്ത്രി അതിഷി മർലേന. കേന്ദ്ര ഏജൻസികളുടെ ഭീഷണിയാണ് ഈ രീതിയിൽ പെരുമാറുന്നതിന് സ്വാതിയെ പ്രേരിപ്പിക്കുന്നതെന്ന് അതിഷി ആരോപിച്ചു. ആന്റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണം നേരിടുന്നയാളാണ് സ്വാതി. കെജ്‍രിവാളിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് വിവാദം. […]

District News

കടുത്തുരുത്തി ടൗണിൽ ജലവിതരണം മുടങ്ങിയിട്ട് ആഴ്ചകൾ; നടപടിയില്ല

കടുത്തുരുത്തി ടൗണിലും പരിസര പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങിയിട്ട് ആഴ്ചകളാകുന്നു.തകരാർ പരിഹരിച്ച് ജലവിതരണം ആരംഭിക്കാൻ ജലഅതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. ശുദ്ധജലം ലഭിക്കാതെ വ്യാപാരികളും ടൗൺ നിവാസികളും വലയുകയാണ്. പരാതിയുമായി പലതവണ ജല അതോറിറ്റി അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. […]

Keralam

പി എസ് സി ഓഫീസിലേക്ക് അഭിമുഖത്തിന് പോകുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ യുവതിക്ക് അഗ്നി രക്ഷാസേനയുടെ കൈത്താങ്ങ്

തിരുവനന്തപുരം: പി എസ് സി ഓഫീസിലേക്ക് അഭിമുഖത്തിന് പോകുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ യുവതിക്ക് അഗ്നി രക്ഷാസേനയുടെ കൈത്താങ്ങ്. അപകടസ്ഥലത്തു നിന്ന് ആശുപത്രിയിലും അവിടെനിന്ന് മിനിട്ടുകൾക്കുള്ളിൽ പിഎസ് സി ഓഫീസിലും ആംബുലൻസിൽ തന്നെ എത്തിക്കുകയായിരുന്നു. ഇതോടെ കൃത്യസമയത്തു തന്നെ യുവതിക്ക് അഭിമുഖത്തിന് ഹാജരാകാനായി. നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശി ഗ്രീഷ്മയ്ക്ക് വെള്ളിയാഴ്ച […]

Keralam

അടവ് മുടങ്ങിയ കാര്‍ പിടിച്ചെടുത്ത് ഉടമയെ മര്‍ദിച്ചു ; പോലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചി: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നെടുത്ത വായ്പയുടെ അടവ് മുടങ്ങിയതിന് കാര്‍ പിടിച്ചെടുക്കുകയും ഉടമയെ മര്‍ദിക്കുകയും ചെയ്ത സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സിപിഒ ഉമേഷിനെയാണ് ഡിസിപി കെഎസ് സുദര്‍ശന്‍ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ പതിമൂന്നിനാണ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവമുണ്ടായത്. മര്‍ദനമേറ്റ ഓണ്‍ലൈന്‍ […]

District News

ചങ്ങനാശേരി കെഎസ്ആർടിസി ബസ്‌ ടെർമിനൽ: ഉന്നതതല സംഘം സന്ദർശിച്ചു

കോട്ടയം :ചങ്ങനാശേരി ബസ് ടെർമിനലിന്റെ നിർമാണ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുവാൻ ജോബ് മൈക്കിൾ എംഎൽഎയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ ഉൾപ്പെടുന്ന ഉന്നതതല സംഘം സന്ദർശനം നടത്തി. ഭരണാനുമതി കിട്ടിയ പ്രവൃത്തിയിലെ എസ്‌റ്റിമേറ്റിലെ ന്യൂനതകൾ പരിഹരിച്ച് ഉടനടി സാങ്കേതികാനുമതി ലഭ്യമാക്കുവാൻ പൊതുമരാമത്ത് ഉദ്യോഗസ്‌ഥരോട് എംഎൽഎ നിർദേശിച്ചു. പുതിയ […]

Keralam

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം നിർമിച്ച് സിപിഐഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്‌മാരകം നിർമിച്ച് സിപിഐഎം. പാനൂർ തെക്കുംമുറിയിലാണ് സ്‌മാരകം നിർമിച്ചത്. ഷൈജു, സുബീഷ് എന്നിവരുടെ സ്മാരകം മെയ് 22ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 2015 ജൂൺ 6നാണ് ബോംബ് നിർമാണത്തിനിടെ ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്. 2016 മുതൽ […]

Keralam

നവകേരള ; ഗരുഡ പ്രീമിയം സര്‍വീസ് ലാഭകരമെന്ന് കെഎസ്ആര്‍ടിസി

കോഴിക്കോട് : നവകേരള ബസ്സിന്റെ പതിപ്പായ ഗരുഡ പ്രീമിയം സര്‍വീസ് വിജയവും ലാഭകരവുമാണെന്ന് കെഎസ്ആര്‍ടിസി. മേയ് അഞ്ചിനാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിച്ചത്. ബസില്‍ ഇപ്പോള്‍ വേണ്ടത്ര യാത്രക്കാരില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സമയക്രമം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ ഈ അപവാദങ്ങളെല്ലാം അസത്യമാണെന്നും സര്‍വീസ് […]

Movies

ദളപതി വിജയ്‌യുടെ GOAT; സുപ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ട് സംവിധായകൻ വെങ്കട്ട്പ്രഭു

ദളപതി വിജ‌യ്‌യെ നായകനാക്കി വെങ്കട്ട്പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ്‌ ഓൾ ടൈം അഥവ ഗോട്ട്. താരം അഭിനയം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ റിലീസിന് ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ഏറ്റവും നിർണായകമായ അപ്‌ഡേറ്റുകളിൽ ഒന്ന് പുറത്തുവിട്ടിരിക്കുകയാണ് […]

Keralam

സംഘടനയെ അവഗണിക്കുന്നു; കെപിസിസിക്കെതിരേ വിമര്‍ശനവുമായി കെഎസ്‌യു

തിരുവനന്തപുരം: കെപിസിസിക്കെതിരേ വിമര്‍ശനവുമായി കെഎസ്‌യു. കെഎസ്‌യു സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തിലാണ് കെപിസിസി നേതൃത്വത്തിന് വിമര്‍ശനം. സംഘടന പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസ് നടത്താന്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി സഹായമില്ല. സംഘടനക്ക് നിയമപരമായ സംരക്ഷണമോ സഹായമോ ലഭിക്കുന്നില്ലെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചു. നവകേരള യാത്ര സമയത്തുള്ള പ്രക്ഷോഭങ്ങളില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ […]

Health

ഡെങ്കിപ്പനി ഭീതിയിൽ ഇടുക്കി ശാന്തൻപാറ പഞ്ചായത്ത് ; തൊഴിലാളികൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ഡെങ്കിപ്പനി ഭീതിയിൽ ഇടുക്കി ശാന്തൻപാറ പഞ്ചായത്ത്. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 20ലധികം പേരാണ് രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്. ശാന്തൻപാറ പഞ്ചായത്തും, ആരോഗ്യം വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്ത് ഇന്ന് പ്രത്യേക മെഡിക്കൽ സംഘം പരിശോധന നടത്തും. കേരളത്തിൽ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോ​ഗങ്ങൾ പകരുന്ന […]