District News

നാടിനെ വിറപ്പിച്ച്, ജനങ്ങളെ വെല്ലുവിളിച്ച് 735 ഗുണ്ടകൾ; രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പലരും വിലസുന്നു

കോട്ടയം : നാടിനെ വിറപ്പിച്ച്, ജനങ്ങളെ വെല്ലുവിളിച്ച്, ജില്ലയിൽ നടക്കുന്നത് 735 ഗുണ്ടകൾ. കാപ്പ ചുമത്തി കരുതൽ തടങ്കലിൽ വച്ചും ജില്ലയിൽ നിന്നു പുറത്താക്കിയും പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങളും പോലീസ് സേനയിലെ സ്വാധീനവും ഉപയോഗിച്ച് പലരും പുറത്തു വിലസുന്നു. ഗാന്ധിനഗർ സ്‌റ്റേഷൻ […]

Keralam

സോളാർ സമരകാലത്ത് കെ എം മാണിയെ മുഖ്യന്ത്രിയാക്കാൻ നീക്കം നടന്നുവെന്ന് ദല്ലാൾ നന്ദകുമാർ

എറണാകുളം: സോളാർ സമരകാലത്ത് കെ എം മാണിയെ മുഖ്യന്ത്രിയാക്കാൻ നീക്കം നടന്നുവെന്ന് ദല്ലാൾ നന്ദകുമാർ പറഞ്ഞു. കെ എം മാണിയെ ഇടതുപക്ഷത്ത് എത്തിച്ച് യുഡിഎഫ് ഭരണം അട്ടിമറിക്കാനായിരുന്നു നീക്കം. ഇത് പൊളിഞ്ഞതോടെയാണ് സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടിവന്നത്. ഇപി ജയരാജനും താനുമാണ്  കെ എം മാണിയുമായി സംസാരിച്ചതെന്നും നന്ദകുമാര്‍ […]

India

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ നിന്നും മര്‍ദ്ദനം നേരിട്ടുവെന്ന് ആരോപിക്കപ്പെട്ട ദിവസത്തെ വീഡിയോയോട് പ്രതികരിച്ച് സ്വാതി മാലിവാള്‍ എംപി. വസതി വീട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന കെജ്‌രിവാളിന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് സ്വാതി മാലിവാള്‍ തര്‍ക്കിക്കുന്നതടക്കം വീഡിയോയില്‍ കേള്‍ക്കാം. മുഖം രക്ഷിക്കാനായി പുറത്തുവിട്ട വീഡിയോയ്ക്ക് പിന്നില്‍ കെജ്‌രിവാള്‍ ആണെന്ന പരോക്ഷ […]

Keralam

ദേശീയപാതയിലെ 5 പാലങ്ങളുടെ നിർമാണ തകരാ‌ർ പരിശോധിക്കും

പറവൂർ: നാഷണൽ ഹൈവേ 66ൽ നിർമാണത്തിലിരിക്കുന്ന പറവൂർ പാലത്തിന് ഉയരം കുറവാണെന്ന പരാതിയെ തുടർന്ന് ഈ പാലം ഉൾപ്പെടെ മേജർ ഇറിഗേഷൻ വകുപ്പിന്‍റെ കീഴിലുള്ള അഞ്ചു പാലങ്ങളിൽ അധികൃതർ പരിശോധന നടത്തുന്നു. ജില്ലാ കലക്റ്റർ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല യോഗത്തിന്‍റെ തീരുമാനമനുസരിച്ചാണ് നടപടി. പാലം നിർമാണത്തെക്കുറിച്ച് പരാതി ഉയർന്നതിനെ […]

Keralam

ഡല്‍ഹി ലോക്‌സഭ പ്രചരണം; കെ.സുധാകരൻ്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഡല്‍ഹിയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം. മേയ് […]

India

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നുനതിനാലാണ് താന്‍ പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് വാര്‍ത്താസമ്മേളനങ്ങള്‍ നടത്താതിന്റെ കാരണം വ്യക്തമാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയതുപോലുള്ള വാര്‍ത്താസമ്മേളനങ്ങളോ മാധ്യമ അഭിമുഖങ്ങളോ ഇപ്പോള്‍ നടത്താത്തതെന്തെന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. മാധ്യമങ്ങള്‍ […]

Sports

2027ലെ ഫിഫ വനിതാ ലോകകപ്പ്; ബ്രസീല്‍ ആതിഥേയത്വം വഹിക്കും

റിയോ ഡി ജനീറോ : 2027ലെ ഫിഫ വനിതാ ലോകകപ്പിന് ബ്രസീല്‍ വേദിയാകും. ആദ്യമായാണ് ലാറ്റിനമേരിക്കന്‍ രാജ്യം വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. വോട്ടെടുപ്പിലൂടെയാണ് ബ്രസീലിനെ വേദിയായി ഫിഫ തിരഞ്ഞെടുത്തത്. വോട്ടെടുപ്പില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളായിരുന്നു അവസാന റൗണ്ടില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്തിയത്. ഫിഫ കോണ്‍ഗ്രസില്‍ […]

District News

ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്തയെ പാത്രിയർക്കീസ് ബാവ സസ്‌പെന്‍ഡ് ചെയ്തു. ഇത് സംബന്ധിച്ച് അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കൽപന ഇന്ന് പുറത്തിറങ്ങി.കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ ആർച്ച് ബിഷപ് പദവി, വലിയ മെത്രാപ്പോലീത്ത […]

Keralam

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌. ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. അഞ്ചു കോടിയിൽ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്  വന്യമൃഗങ്ങൾ ഉള്ളതിനാൽ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ […]

India

രാമക്ഷേത്ര വിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്‌നൗ: രാമക്ഷേത്ര വിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും (എസ്പി) അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസും സമാജ്‌വാദ് പാര്‍ട്ടിയും യോഗി ആദിത്യനാഥിനെ കണ്ടു […]